لَهُ الْأَسْمَاءُ الْحُسْنَىٰ
(അല്ലാഹു) വിന്നു മാത്രമാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. (ക്വുർആൻ 20: 8, 59: 24)
അവ അത്യുത്തമമായതിനാലാണ് അല്ലാഹുവിനു അവ കൊണ്ട് പേരുവെക്കുവാനും അവനെ ദിക്റെടുക്കുവാനും അവനോടു ദുആയിരക്കുവാനും അവന് കല്പിച്ചത്.
وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ
അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക (ക്വുർആൻ 7: 180)
قُلِ ادْعُوا اللَّهَ أَوِ ادْعُوا الرَّحْمَٰنَ ۖ أَيًّا مَّا تَدْعُوا فَلَهُ الْأَسْمَاءُ الْحُسْنَىٰ ۚ
(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. (ക്വുർആൻ 17: 110)
ഇമാം ഇബ്നുല്ക്വയ്യിം (റ) പറഞ്ഞു: അല്ലാഹുവിൻ്റെ നാമങ്ങളെല്ലാം പുകഴ്ത്തലിൻ്റെയും പ്രശംസയുടേയും മഹത്വപ്പെടുത്തലിൻ്റെയും നാമങ്ങളാണ്. അതിനാലാണ് അവ ഹുസ്നയായത്.
ഉദാഹരണത്തിനു സമ്പൂർണ ജ്ഞാനം ഉള്ളവനാണ് എന്നറിയിക്കുന്ന അല്ലാഹുവിൻ്റെ നാമമാണ് (അല്അലീം). അഥവാ അജ്ഞത മുൻകടക്കാത്ത, മറവിയാൽ മായുകയോ മങ്ങുകയോ ചെയ്യാത്തതായ ജ്ഞാനം. ഇന്നലെ ഇന്ന് നാളെ, അടുത്തത് അകന്നത്, ചെറുത് വലുത്, മറഞ്ഞത് തെളിഞ്ഞത്, ഗോചരം അഗോചരം, തുടങ്ങിയുള്ള വ്യത്യാസങ്ങളൊന്നുമില്ലാത്ത എല്ലാത്തിനേയും ഉള്കൊണ്ട സമ്പൂർണമായ അറിവ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ