അല്ലാഹു തനിക്കുവെച്ച പേരുകൊണ്ടും അല്ലാഹുവിന് നബി (സ്വ) സ്ഥിരീകരിച്ച പേരുകൊണ്ടും മാത്രമേ നാം അല്ലാഹുവിന് പേരുവെക്കാവൂ. ബുദ്ധിക്ക് അതിൽ യാതൊരു സ്ഥാനമില്ല; കാരണം അല്ലാഹു അർഹിക്കുന്നത് എത്തിപ്പിടിക്കുവാന് മനുഷ്യബുദ്ധി പര്യാപ്തമല്ല. മാത്രവുമല്ല നാമങ്ങളിൽ അല്ലാഹുവിൻ്റെ നാമങ്ങളേക്കാൾ ഉത്തമമായതോ തതുല്യമായതോ അവയുടെ സ്ഥാനത്ത് വെക്കാവുന്നതോ അവ പ്രദാനം ചെയ്യുന്ന വിശേഷണങ്ങള് പ്രദാനം ചെയ്യുന്നതോ ഇല്ലതന്നെ.
അല്ലാഹു തനിക്ക് സ്വീകരിക്കാത്ത പേരുകൊണ്ട് അവന് പേരുവെക്കലും അല്ലാഹു അവനുവെച്ച പേര് നിഷേധിക്കലും അവനോടു ചെയ്യുന്ന അന്യായമാണ്.
وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ
നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്. (ക്വുർആൻ 17: 36)
ഇമാം ഇബ്നു ഹസം (റ) പറഞ്ഞു: അല്ലാഹു തനിക്ക് വെച്ച പേരുകൊണ്ടും തന്നെക്കുറിച്ച് പ്രസ്താവിച്ചതുകൊണ്ടുമല്ലാതെ അവനു പേരുനല്കപ്പെടലും പ്രസ്താവിക്കപ്പെടലും അനുവദനീയമല്ല. അത് അവൻ്റെ ഗ്രന്ഥത്തിലും അവൻ്റെ ദൂതൻ്റെ സുന്നത്തിലും മുഴുവന് മുസ്ലിംകളുടേയും ഇജ്മാഅ് ആയി സ്വഹീഹായി ദൃഢപ്പെട്ടതിലുമാണ്; ഇവയിൽ വന്നതിനപ്പുറം വർദ്ധിപ്പിക്കപ്പെടാവതേയല്ല. അർത്ഥം ശരിയാണെങ്കില് പോലും അതറിയിക്കുന്ന പദം അല്ലാഹുവെ കുറിച്ച് പറയപ്പെടാവതല്ല. അല്ലാഹുവാണ് ആ കാശത്തെ നിർമ്മിച്ചതെന്ന് നാം ദൃഢമായും അറിഞ്ഞിരിക്കുന്നു. അല്ലാഹു പറഞ്ഞു:
وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ
ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു. (ക്വുർആൻ 51:47)
അല്ലാഹുവിനു ബന്നാഅ് (നിര്മ്മാതാവ്) എന്ന് പേരു നൽകൽ അനുവദനീയമല്ല. അല്ലാഹുവാണ് സസ്യലതാദികള്ക്കും ജീവജാലങ്ങള്ക്കും വർണങ്ങൾ പടച്ചതെന്ന് നാം ഉറപ്പായും അറിഞ്ഞിരിക്കുന്നു. അല്ലാഹു പറഞ്ഞു:
صِبْغَةَ اللَّهِ ۖ
അല്ലാഹു നല്‍കിയ വര്‍ണമാകുന്നു (നമ്മുടെത്.) (ക്വുർആൻ 2:138)
എന്നാൽ സബ്ബാഗ് എന്ന് അല്ലാഹുവിനു പേരുവെക്കൽ അനുവദനീയമല്ല.... അല്ലാഹു സ്വന്തത്തിനു സ്വീകരിച്ചിട്ടില്ലാത്ത എല്ലാ പേരുകളും ഇപ്രകാരമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ