2021 ജൂലൈ 6, ചൊവ്വാഴ്ച

എന്റെ ജീവിതാനുഭവങ്ങളിലൂടെ... അഫീഫ് മദനി മൊറയൂർ PART 5

ഫൈസൽ മാസ്റ്ററുടെ കൂടെ ചെറുവത്തൂരിൽ നിന്നും ട്രെയിൻ കയറി.കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഫൈസൽ മാസ്റ്റർ പറഞ്ഞു: "അവിടുത്തെ ആരെങ്കിലും ഇവിടെ ഉണ്ടാവും.വിനോദ് മാസ്റ്ററെ സ്ഥിരം കാണാറുണ്ട്." വൈകാതെ തന്നെ വിനോദ് മാസ്റ്ററെ കണ്ടു.വിനോദ് മാസ്റ്ററെ ഏൽപ്പിച്ച് ഫൈസൽ മാസ്റ്റർ അദ്ദേഹത്തിന്റെ സ്കൂളിലേക്ക് ബസ് കയറി.പിന്നീട് എല്ലാം വിനോദ് മാസ്റ്ററുടെ കയ്യിലായി.ഓട്ടോറിക്ഷയിൽ ഉദുമ നാലാം വാതുക്കൽ സ്കൂളിലെത്തി.നേരെ ഹെഡ്മാസ്റ്ററുടെ അടുത്തേക്ക്.ഹെഡ്മാസ്റ്റർ ആളൊരു ഫ്രണ്ട്‌ലി ആണ് എന്ന് അപ്പോൾ തന്നെ മനസ്സിലായി."വരണം സാർ...വരണം...ഞാൻ കാത്തിരിക്കുകയായിരുന്നു..." എന്നൊക്കെ പറഞ്ഞു സ്വീകരിച്ച് ഒപ്പിടാൻ പറഞ്ഞു.ഒപ്പിട്ടു.അങ്ങനെ 2016 ജൂൺ ഒന്നിന് ഉദുമ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ യു.പി വിഭാഗം അറബിക് അധ്യാപകൻ ആയി ജോയിൻ ചെയ്തു. 

പിന്നീടുള്ള രണ്ടു വർഷം വലിയ ബന്ധങ്ങളാണ് ലഭിച്ചത്.

അഞ്ചുമുതൽ പ്ലസ്ടു വരെ കുട്ടികൾ പഠിക്കുന്ന ഒരു വലിയ സ്കൂൾ

നൂറോളം സ്റ്റാഫുകൾ 

എല്ലാവരെയും പരിചയപ്പെടാനും അവയെല്ലാം നല്ല ബന്ധങ്ങൾ ആവാനും സാധിച്ചു.

എല്ലാവരുടെയും പേരുകൾ എടുത്തു പറയണം എന്ന് ആഗ്രഹമുണ്ടെങ്കിലും ഓർമ്മക്കുറവ് അതിനു തടസ്സം നിൽക്കുന്നു. 

അതേസമയം കുറെ ആളുകളുടെ പേരുകൾ പറഞ്ഞു ഓർമ്മക്കുറവ് കൊണ്ട് ചിലരുടെ പേരുകൾ പറയാതെ പോയാൽ അതൊരു പ്രയാസമാകും എന്നുള്ളതു കൊണ്ട് അതിനു മുതിരുന്നില്ല. 

എല്ലാവരോടുമുള്ള നല്ല ബന്ധങ്ങൾ മനസ്സിൽ കരുതി കൊണ്ട് ജയന്തി ടീച്ചറുടെ പേര് പറയാം.കാരണം ടീച്ചർ അവിടുത്തെ സീനിയർ ടീച്ചറായിരുന്നു.മാത്രമല്ല എന്നോട് ഒരു അനിയനോട് എന്ന പോലെ അല്ലെങ്കിൽ മകനോട് എന്ന പോലെ നല്ല വാത്സല്യത്തിൽ പെരുമാറുകയും "അഫീഫേ...എന്തുണ്ട്?" എന്നൊക്കെ ചോദിക്കുകയും ചെയ്യുമായിരുന്നു.

ഞാൻ അവിടെ ജോയിൻ ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോഴാണ് പുതിയ ഹെഡ്മാസ്റ്ററായി വിജയൻ മാസ്റ്റർ വരുന്നത്.പിന്നീടുള്ള രണ്ടു വർഷം അദ്ദേഹം അവിടെ മാതൃക ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു.അതിനുശേഷം അദ്ദേഹം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആയി.ജില്ലാ തലത്തിൽ തന്നെ വിദ്യാഭ്യാസ മേഖലയിൽ ഉന്നത തസ്തികകളിൽ പ്രവർത്തിച്ചു.ഇപ്പോൾ റിട്ടയേർഡ് ആയി.ദ കംപ്ലീറ്റ് ടീച്ചർ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചാൽ അതു കുറഞ്ഞു പോകുമോ എന്ന് എനിക്ക് അറിയില്ല. 

വിജയൻ മാസ്റ്ററുടെയും 
ജയന്തി ടീച്ചറുടെയും 
മധു മാസ്റ്ററുടെയും 
വിനോദ് മാസ്റ്ററുടെയും 
സത്യൻ മാസ്റ്ററുടെയും 
ബാലകൃഷ്ണൻ മാസ്റ്ററുടെയും 
അസീസ് മാസ്റ്ററുടെയും 
ജയൻ മാസ്റ്ററുടെയും 
ലുക്മാൻ മാസ്റ്ററുടെയും 
സുജാത ടീച്ചറുടെയും 
രജിത ടീച്ചറുടെയും 
രേഷ്ന ടീച്ചറുടെയും 
ബീന ടീച്ചറുടെയും 
റീന ടീച്ചറുടെയും 
ബിന്ദു ടീച്ചറുടെയും
സിനി ടീച്ചറുടെയും
ബാബുരാജ് മാസ്റ്ററുടെയും 
മനോജ് മാസ്റ്ററുടെയും 
പ്രകാശൻ മാസ്റ്ററുടെയും 
കുഞ്ഞിരാമൻ മാസ്റ്ററുടെയും
ഹമീദ് മാസ്റ്ററുടെയും 
മജീദ് മാസ്റ്ററുടെയും 
പ്രഭാകരൻ മാസ്റ്ററുടെയും 
പ്രമീള ടീച്ചറുടെയും 
പ്രീതി ടീച്ചറുടെയും 
ഭാമ ടീച്ചറുടെയും
ഹേമന്ത് മാസ്റ്ററുടെയും 
അബ്ദുറഹ്മാൻ മാസ്റ്ററുടെയും 
സുരേഷ് മാസ്റ്ററുടെയും 
പുഷ്പ ടീച്ചറുടെയും
വത്സല ടീച്ചറുടെയും 
പ്രീത ടീച്ചറുടെയും 
രൂപലത ടീച്ചറുടെയും 
ബാബു മാസ്റ്ററുടെയും
റീന മോൾ ടീച്ചറുടെയും 
ഒക്കെ പേരുകൾ പറയണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇനിയും പറയാൻ ബാക്കിയുള്ളവരിൽ ഞാൻ മറന്നു പോയ പേരുകൾ എനിക്ക് പറയാൻ സാധിക്കാതെ വരുമ്പോൾ അത് മൊത്തത്തിൽ പ്രയാസം ആകും എന്നതിനാൽ ഞാൻ ആരുടെയും പേരുകൾ പറയാതെ പറഞ്ഞു പോകുന്നു.🏃‍♂️

സത്യത്തിൽ ഉദുമ സ്കൂളിലെ രണ്ടു വർഷത്തെ അധ്യാപന ജീവിതം എനിക്കൊരു പരിശീലനമായിരുന്നു.ചിലതൊക്കെ ചെയ്യാൻ സാധിച്ചുവെങ്കിലും ഒരുപാട് ചെയ്യുന്നവരെ കണ്ടു പഠിച്ചു.അവരിൽ നിന്നൊക്കെ ഉള്ള മാതൃക ഉൾക്കൊള്ളാൻ സാധിച്ചു. 

ഉദുമ സ്കൂൾ ഒരു കടലാണ്. 

ഒരുപാട് കുട്ടികളും ഒരുപാട് ടീച്ചേഴ്സും ഓഫീസ് സ്റ്റാഫുകളും.

ഓഫീസ് സ്റ്റാഫുകളുടെ കൂട്ടത്തിൽ പ്രത്യേകം പറയപ്പെടേണ്ടത് ക്ലർക്ക് ആയിരുന്ന സുധയാണ്.അവർ ഓരോ കാര്യങ്ങളും സമയാസമയത്ത് ഓർമ്മപ്പെടുത്തുകയും ചെയ്യേണ്ട പേപ്പർ വർക്കുകൾ സമയാസമയത്ത് ചെയ്തു തന്നത് കൊണ്ടും വലിയ അനുഗ്രഹമായിരുന്നു.

ഉദുമ സ്കൂളിനടുത്തുള്ള ചായക്കടയിലും പീടികകളിൽ ഉള്ള പലരുമായി പരിചയമുണ്ടായിരുന്നു. 

രാവിലെ ട്രെയിൻ കയറി സ്കൂളിലേക്ക് പോകും.വൈകുന്നേരം കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിലേക്ക് എല്ലാവരും ഒന്നിച്ചുള്ള നടത്തം...ട്രെയിൻ കാത്തിരിക്കൽ...ട്രെയിനിൽ അല്ലെങ്കിൽ ബസ് കിട്ടാൻ ഓടിപ്പാച്ചിൽ..തിക്കിലും തിരക്കിലുമുള്ള ബസ് യാത്ര...മിക്കവാറും മഗ്രിബ് ആവും വീട്ടിലെത്തുമ്പോൾ. 

അന്നത്തെ യാത്രയിലെ കൂട്ടുകെട്ടുകളും അനുഭവങ്ങളും വേറെ തന്നെയാണ്. 

മനസ്സിൽ തങ്ങി നിൽക്കുന്ന തിളക്കമുള്ള ഓർമ്മകളുടെ രണ്ടു വർഷത്തിനു ശേഷം ചെറുവത്തൂർ അടുത്തുള്ള പടന്ന ഗവൺമെന്റ് യു.പി സ്കൂളിലേക്ക് ട്രാൻസ്ഫർ ആവുകയായിരുന്നു. 

ഇപ്പോൾ മൂന്നു വർഷത്തോളമായി പടന്ന യു.പി സ്കൂളിൽ തന്നെയാണ് വർക്ക് ചെയ്യുന്നത്.
والله ولي التوفيق.

2018 ജൂൺ മാസമാണ് പടന്ന ഗവൺമെന്റ് യു.പി സ്കൂളിലേക്ക് ട്രാൻസ്ഫർ ആകുന്നത്.ഉദുമ സ്കൂളിൽ യു.പി വിഭാഗം അധ്യാപകനായി ഉണ്ടായിരുന്ന ജയൻ മാസ്റ്ററാണ് എന്നെ പടന്ന യു.പി സ്കൂളിലേക്ക് കൊണ്ട് ആക്കുന്നത്.ഈ കൊണ്ടാക്കലെല്ലാം ഒരു പരസ്പര ബന്ധത്തിന്റെ ഭാഗം മാത്രമാണ്.ഉദുമ സ്കൂളിൽ നിന്ന് പരിചയപ്പെട്ട അന്നു മുതൽ ജയൻ മാസ്റ്ററുമായുള്ള നല്ല ബന്ധം തുടർന്നു കൊണ്ടിരിക്കുകയാണ്.അദ്ദേഹം നല്ലൊരു അധ്യാപകനും കൂടിയാണ്. 

പടന്ന സ്കൂളിൽ അന്ന് ഹെഡ്മാസ്റ്ററായി ഉണ്ടായിരുന്നത് രാജൻ മാസ്റ്ററാണ്.ഒരു വർഷത്തിലധികം അദ്ദേഹത്തിന് കീഴിൽ ആണ് വർക്ക് ചെയ്തിരുന്നത്.പിന്നീടദ്ദേഹം പിലിക്കോട് സ്കൂളിലേക്ക് ട്രാൻസ്ഫർ ആയി.അവിടുന്ന് റിട്ടയേർഡ് ചെയ്തു.അദ്ദേഹം നല്ലൊരു ഹെഡ്മാസ്റ്റർ തന്നെയായിരുന്നു. 

പിന്നീട് പടന്ന സ്കൂളിൽ ഹെഡ്മാസ്റ്ററായി വന്നത് അവിടെത്തന്നെ വർഷങ്ങളോളം അധ്യാപകനായി വർക്ക് ചെയ്തു പിന്നീട് ഹെഡ്മാസ്റ്ററായി പ്രൊമോഷൻ കിട്ടി പോയിരുന്ന ബാലകൃഷ്ണൻ മാസ്റ്റർ ആണ്.അദ്ദേഹം ഹെഡ്മാസ്റ്ററായി പടന്ന സ്കൂളിലേക്ക് തന്നെ തിരിച്ചെത്തിയപ്പോൾ ഇതേ സ്കൂളിൽ തന്നെ ഒരുപാട് വർഷം ജോലി ചെയ്ത ആ പരിചയം ഒരു മുതൽക്കൂട്ട് തന്നെയാണ് എന്ന് പറയേണ്ടതില്ലല്ലോ.ഇപ്പോഴും നല്ലൊരു മാതൃക ഹെഡ്മാസ്റ്ററായി അദ്ദേഹം വർക്ക് ചെയ്തു കൊണ്ടിരിക്കുന്നു.ഒന്നര വർഷത്തിലധികമായി അദ്ദേഹത്തിന് കീഴിലാണ് ഇപ്പോൾ വർക്ക് ചെയ്യുന്നത്. 

ഇരുപതിലധികം വർഷം ഒരു ഗവൺമെന്റ് സ്കൂൾ അധ്യാപകൻ ഒരു സ്കൂളിൽ വർക്ക് ചെയ്യുക എന്നുള്ളത് താരതമ്യേന കുറവാണ്.എന്നാൽ പടന്ന സ്കൂളിൽ ഇരുപത് വർഷത്തിലേറെ വർക്ക് ചെയ്ത വ്യക്തിയാണ് രാമചന്ദ്രൻ മാസ്റ്റർ.അദ്ദേഹം പിന്നീട് ഹെഡ്മാസ്റ്ററായി പ്രൊമോഷൻ കിട്ടി പോയിരുന്നു.ഇപ്പോൾ റിട്ടയേർഡ് ആയി.അദ്ദേഹം നല്ലൊരു അധ്യാപകനും നല്ലൊരു ഹെഡ്മാസ്റ്ററും ആയിരുന്നു.കൂടാതെ, നല്ലൊരു ജേഷ്ഠ സുഹൃത്തു കൂടിയായിരുന്നു.മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ആളു നല്ലൊരു കമ്പനി ആയിരുന്നു.സീനിയറായ ഒരു അധ്യാപകൻ ജൂനിയറായ അധ്യാപകൻ എന്ന വ്യത്യാസമൊന്നും ഇല്ലാതെ നല്ലൊരു വാൽസല്യ ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.

അതുപോലെ തന്നെ  പടന്ന സ്കൂളിൽ ഇരുപത്തിയഞ്ചോളം വർഷങ്ങളായി - ഇപ്പോഴും - വർക്ക് ചെയ്തു കൊണ്ടിരിക്കുന്ന അനിത ടീച്ചർ...എപ്പോഴും ഒരു അനിയനോട് എന്ന പോലെ വളരെ നല്ല രൂപത്തിൽ ആണ് ടീച്ചർ സംസാരിക്കാറുള്ളത്.പടന്നയിലെ സീനിയർ ടീച്ചർ...അതാണ് അനിത ടീച്ചർ.

പടന്ന സ്കൂളിലെത്തിയ അന്നു തന്നെ പരിചയപ്പെട്ടു തുടങ്ങിയ ബന്ധമാണ് രാജീവൻ മാസ്റ്ററുമായി.അദ്ദേഹം ഒരു ഗണിത അധ്യാപകനാണ്.ഹെഡ്മാസ്റ്റർ പ്രമോഷൻ കിട്ടാനടുത്ത് നിൽക്കുന്ന സീനിയർ അധ്യാപകനാണ്.പക്ഷേ ഞാൻ പടന്ന സ്കൂളിലെത്തിയ സമയത്ത് അവിടെ ഉണ്ടായിരുന്ന മുൻ അറബി അധ്യാപകൻ സമീർ മാസ്റ്റർ എന്നോട് പറഞ്ഞ ഒരു കാര്യമായിരുന്നു "രാമചന്ദ്രൻ മാസ്റ്ററും രാജീവൻ മാസ്റ്ററും നല്ല കമ്പനിയാണ്.സ്കൂളിന് വേണ്ടി ആത്മാർത്ഥമായി വർക്ക് ചെയ്യുന്നവരുമാണ്.കമ്പനി കൂടാൻ പറ്റിയ ആളുകളാണ്.സീനിയർ അധ്യാപകർ ജൂനിയർ അധ്യാപകർ എന്ന വേർതിരിവ് ഒന്നും അവർക്കില്ല.അവരുടെ കൂടെ കൂടി സ്കൂളിന് വേണ്ട കാര്യങ്ങളൊക്കെ ചെയ്താൽ മതിയാകും." അങ്ങനെയാണ് എന്നേക്കാൾ എത്രയോ സീനിയറായ രാമചന്ദ്രൻ മാസ്റ്ററുടെയും രാജീവൻ മാസ്റ്ററുടെയും കൂടെ കമ്പനി കൂടുന്നത്.പിന്നീട് രാമചന്ദ്രൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി പോയപ്പോൾ മനോജ് മാസ്റ്റർ പടന്ന സ്കൂളിലേക്ക് ട്രാൻസ്ഫർ ആയി വന്നു.പിന്നീട് രാജീവൻ മാസ്റ്ററുടെ കൂടെയുള്ള കമ്പനി മനോജ് മാസ്റ്റർ കൂടിയായി.രാവിലെ തന്നെ സ്കൂളിൽ എത്തും.മിക്കവാറും സ്കൂളിൽ വരേണ്ടതില്ലാത്ത ദിവസവും സ്കൂളിലെത്തും.വേണ്ടതായ എല്ലാവിധ കാര്യങ്ങളും - അത് വാഴ നടാൻ ആണെങ്കിൽ വാഴ നടാൻ,വേസ്റ്റ് വൃത്തിയാക്കാനാണെങ്കിൽ വേസ്റ്റ് വൃത്തിയാക്കാൻ,കുട്ടികൾക്ക് യൂണിഫോം മുറിച്ച് റെഡിയാക്കാൻ ആണെങ്കിൽ അതിന് - അങ്ങനെ സ്കൂളുമായി ബന്ധപ്പെട്ട എല്ലാ വർക്കുകളും അവിടെ ചെയ്യുന്ന രണ്ട് അധ്യാപകർ. 

അതുപോലെ തന്നെ സ്കൂളിന് വേണ്ടി ഒന്നിച്ച് വന്ന് വർക്ക് ചെയ്യുന്ന വളരെ നല്ല സുഹൃത്തുക്കളായ മുതിർന്ന അധ്യാപകരാണ് റഷീദ് മാസ്റ്ററും ഷെഫീഖ് മാസ്റ്ററും.അവർ വർഷങ്ങളോളമായി പല സ്കൂളുകളിലും ഒന്നിച്ച് വർക്ക് ചെയ്തവരാണ്.പടന്നയിലും ഏതാനും വർഷങ്ങളായി ഒന്നിച്ച് വർക്ക് ചെയ്യുന്നു.ഞങ്ങൾ മൂന്ന് ആളുകളാണ് ഒന്നിച്ച് പള്ളിയിലേക്ക് പോവുകയും ഒന്നിച്ച് നിസ്കരിക്കുകയും ഒക്കെ ചെയ്യാറുള്ളത്.വളരെ നല്ല ആത്മാർത്ഥതയുള്ള അദ്ധ്യാപകർ ആണ് അവർ. 

സ്കൂളിന് വേണ്ടി ആത്മാർത്ഥമായി വർക്ക് ചെയ്യുന്ന വേറെയും ചില അധ്യാപിക-അധ്യാപകന്മാർ ഉണ്ട്.അനിൽ മാസ്റ്റർ,പ്രീതി ടീച്ചർ,ശ്രീമണി ടീച്ചർ,സുധാകരൻ മാസ്റ്റർ,സുരേന്ദ്രൻ മാസ്റ്റർ,രമ ടീച്ചർ,റസിയ ടീച്ചർ,ഗീത ടീച്ചർ,സക്കീന ടീച്ചർ,ശ്യാമള ടീച്ചർ,തസ്നി ടീച്ചർ,പ്രീപ്രൈമറി കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന അനിത ടീച്ചറും അവരുടെ കൂടെയുള്ള സെറീന ടീച്ചറും.പിന്നെ തൊട്ടടുത്ത് തന്നെയുള്ള അംഗൻവാടിയിലെ ബിന്ദു ടീച്ചറും അവരുടെ കൂടെയുള്ള പ്രജിത ചേച്ചി.അതുപോലെ തന്നെ ഓഫിസ് വർക്കുകൾ ചെയ്യുന്ന ബൈജ ചേച്ചി.ഇവരൊക്കെ സ്കൂളിനു വേണ്ടിയും സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ഉയർച്ചക്ക് വേണ്ടിയും വളരെ ആത്മാർത്ഥമായി അധ്വാനിക്കുന്നവരാണ്.

അവിടെത്തന്നെ താൽക്കാലിക അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന ജസ്ന ടീച്ചർ ഉണ്ട്.അവരിപ്പോൾ സ്ഥിര അധ്യാപികയായി നിയോഗിക്കപ്പെടുന്നത് കാത്തിരിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.നിലവിലെ പശ്ചാത്തലത്തിൽ അത് വൈകി പോകുന്നു എന്നുമാണ് ഞാൻ മനസ്സിലാക്കുന്നത്. 

പടന്നയിൽ മുമ്പ് ഉറുദു അധ്യാപകനായി വർക്ക് ചെയ്ത അധ്യാപകനാണ് ബാബു മാസ്റ്റർ.പിന്നീടദ്ദേഹം കൂടുതൽ ഉത്തരവാദിത്തങ്ങളുമായി തിരുവനന്തപുരത്തേക്ക് പോയി.അദ്ദേഹം നല്ലൊരു വ്യക്തിയും നല്ലൊരു അധ്യാപകനും തന്നെയാണ്. 

എന്റെ കൂടെ തന്നെ എൽ.പി വിഭാഗത്തിൽ അറബി പഠിപ്പിക്കാൻ ഇപ്പോൾ പുതുതായി നിയമിതനായ സിറാജ് മാസ്റ്റർ നേരത്തെ തന്നെ പരിചയമുള്ള വ്യക്തിയാണ്. 

പടന്നയിൽ നേരത്തെ വർക്ക് ചെയ്തിരുന്ന വേറെയും ചില അധ്യാപിക-അധ്യാപകന്മാർ ഉണ്ട്.അവരിൽ പലരും ഇന്ന് റിട്ടയേർഡ് ആയിട്ടുണ്ട്.പലരും മറ്റു പല സ്കൂളിലും വർക്ക് ചെയ്യുന്നുണ്ട്.എല്ലാവരും പടന്നയിൽ അവരുടെ മികവ് തെളിയിച്ചവരാണ്. 

ഞാനിവിടെ പേരുകൾ പരാമർശിച്ച എന്റെ സഹ അധ്യാപിക-അധ്യാപകന്മാർ എല്ലാം എന്നേക്കാൾ എത്രയോ മികച്ച ടീച്ചേഴ്സ് ആണ്.ഞാൻ അവരെ മാതൃകയാക്കിയാണ് മുന്നോട്ടു പോകുന്നത്.എല്ലാവരോടും നല്ല ബന്ധത്തിൽ നിലനിൽക്കുകയും എല്ലാവരോടും ബഹുമാനത്തിൽ വർത്തിക്കുകയും ചെയ്യുന്നു. 

വീട്ടുകാർക്കിടയിൽ എന്ന പോലെ 
അയൽവാസികൾക്കിടയിൽ എന്ന പോലെ 
കുടുംബക്കാർക്കിടയിൽ എന്ന പോലെ 
നാട്ടുകാർക്കിടയിൽ എന്ന പോലെ
സ്കൂളിലെ ടീച്ചേഴ്സിന് ഇടയിലും പരസ്പര അകൽച്ചകളോ വിയോജിപ്പുകളോ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നു.പൊതുവേ ടീച്ചേഴ്സിന് ഇടയിൽ അങ്ങനെ ഇല്ല തന്നെ.മാനുഷികമായി അൽപസ്വൽപം എന്തെങ്കിലും ഉണ്ടായാൽ തന്നെ അവ വേഗം ഇല്ലാതാവണം എന്ന് ആഗ്രഹിക്കുകയും ചെയ്യാറുണ്ട്.പക്ഷേ! അങ്ങനെ ഉണ്ടാവാറില്ല എന്ന് തന്നെ പറയാം.ടീച്ചേഴ്സിനും അവരുടേതായ രാഷ്ട്രീയ നിലപാടുകളും ഉണ്ടാവാം.പക്ഷേ! സ്കൂളിനകത്ത് സ്കൂളിനും സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ഉയർച്ചക്കും വേണ്ടി പരസ്പരം കൈകോർത്ത് ജോലി ചെയ്യുന്നവരാണ് ടീച്ചേഴ്സ്.

ആ ഒരു മാതൃക ഉദുമ സ്കൂളിലും പടന്ന സ്കൂളിലും എനിക്ക് കാണാൻ സാധിച്ചിട്ടുണ്ട്. 

ഞാൻ പരിചയപ്പെട്ട എല്ലാ അദ്ധ്യാപിക-അധ്യാപകന്മാരും ഓരോരുത്തരും ഒന്നിനൊന്നു മികച്ചവരും ഓരോരുത്തരും വ്യത്യസ്ത മേഖലകളിൽ നൈപുണ്യം ഉള്ളവരാണ്.അതുകൊണ്ടുതന്നെ എല്ലാവരും നിന്നും സ്വീകരിക്കാൻ പറ്റുന്ന മാതൃകകൾ ഞാൻ സ്വീകരിച്ചിട്ടുണ്ട്.എന്റെ ടീച്ചിങ് മേഖല മെച്ചപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. 

നമുക്കെല്ലാം നമ്മുടേതായ ആശയ നിലപാടുകൾ ഉണ്ടാവാം.നമ്മുടേതായ വിശ്വാസ നിലപാടുകളുണ്ടാവാം.പക്ഷേ! അവയൊന്നും പരസ്പര അകൽച്ചക്കും വിയോജിപ്പിനും കാരണം ആവുകയല്ല വേണ്ടത്.മറിച്ച് പരസ്പരം കൈകോർത്ത് പരസ്പര ഒരുമയോടെ നമ്മുടെയും നമ്മുടെ നാടിന്റെ ഉയർച്ചക്ക് വേണ്ടിയും പ്രവർത്തിക്കുകയാണ് വേണ്ടത്.നാട്ടിലെ സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുകയാണ് വേണ്ടത്.

നമ്മുടെ വീടുകളിൽ സമാധാനം ഉണ്ടാവട്ടെ 

നമ്മുടെ കുടുംബങ്ങളിൽ സമാധാനം ഉണ്ടാവട്ടെ 

നമ്മുടെ അയൽപക്കങ്ങളിൽ സമാധാനം ഉണ്ടാവട്ടെ 

നമ്മുടെ നാടുകളിൽ സമാധാനം ഉണ്ടാവട്ടെ 

എല്ലാവർക്കും നല്ലതു വരട്ടെ 

എല്ലാവരുടെയും പ്രയാസങ്ങൾ നീങ്ങിപ്പോകുമാറാകട്ടെ...

ആമീൻ 🤲

മൊറയൂർ - ജനിച്ചു വളർന്ന നാട്
പുളിക്കൽ - പഠിച്ചു വളർന്ന നാട്
ഓരിമുക്ക് - നിലവിൽ താമസിക്കുന്ന നാട്

മാനസികമായി പ്രത്യേക അറ്റാച്ച്മെന്റ് ഉള്ള നാടുകൾ.

ഓരിമുക്ക് പറയുമ്പോൾ കൂടെ പറയേണ്ട നാടാണ് ഓരിമുക്കിനടുത്തുള്ള തൃക്കരിപ്പൂർ.

കാരണം, ഓരിമുക്കിലെ താമസവും തൃക്കരിപ്പൂരിന്റെ സാമീപ്യവും ഒരു അനുഗ്രഹം ആയിരുന്നു എന്ന് പല സന്ദർഭങ്ങളിലും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഓരിമുക്കിലെയും തൃക്കരിപ്പൂരിലെയും ഒരുപാട് ജേഷ്ഠ സുഹൃത്തുക്കൾ - ഒരുപാട് സൗഹൃദങ്ങൾ - പല അത്യാവശ്യ സന്ദർഭങ്ങളിലും സാമ്പത്തികമായും അല്ലാതെയും സഹായിച്ചവർ - നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി സഹായിക്കുന്നവർ - അത് ഓരിമുക്കിലോ തൃക്കരിപ്പൂരിലോ മാത്രമല്ല...കാസർകോട് ജില്ലക്ക് അകത്തു തന്നെ ഒരുപാട് സുഹൃത്തുക്കളും ജേഷ്ഠ സുഹൃത്തുക്കളും ഉണ്ട്.പരസ്പരം നന്മ വരാൻ ആഗ്രഹിക്കുന്ന - പരസ്പരം പ്രാർത്ഥിക്കുന്ന - പരസ്പരം സഹായിക്കുന്ന - പരസ്പരം ഗുണകാംക്ഷ വെച്ചുപുലർത്തുന്ന ഒരുപാട് ആളുകൾ. 

കാസർകോട് ജില്ലയിൽ എത്തിയ ശേഷം ഒരുപാട് സൗഹൃദങ്ങൾ ലഭിച്ചു എന്നുള്ളത് വലിയൊരു മുതൽക്കൂട്ടായി തന്നെ കാണുകയാണ്. 

കാസർകോട് ജില്ലയിൽ ജോലി ചെയ്യുന്ന ഒരു മലപ്പുറത്തുകാരൻ എന്നുള്ളത് കാസർകോട് ജില്ലക്കാർക്ക് ഒരു പുത്തിരിയല്ല.

ഒരുപാട് ആളുകൾ കടന്നുപോയിട്ടുണ്ട്.ഒരുപാട് ആളുകൾ നിലവിലുണ്ട്.കടന്നു പോയവരുടെ കൂട്ടത്തിൽ എന്റെ കുടുംബ ബന്ധു കൂടിയായ ലത്തീഫ് മാസ്റ്റർ ഉണ്ട്.നിലനിൽക്കുന്നവരുടെ കൂട്ടത്തിൽ എന്റെ ഉസ്താദ് കൂടിയായിരുന്ന ശംസുദ്ദീൻ മാസ്റ്റർ ഉണ്ട്.അങ്ങനെ അങ്ങനെ ഈ ഫീൽഡിൽ തന്നെ എനിക്ക് മാതൃകകളായ ഒരുപാട് ആളുകൾ...

ഒരു 32 കാരന് തന്റെ ജേഷ്ഠ സുഹൃത്തുക്കൾ വിലപ്പെട്ടത് തന്നെയാണല്ലോ... 

ചെറിയ രൂപത്തിൽ ആണെങ്കിലും ഒരു അനുഭവ കഥ എഴുതേണ്ടതുണ്ടായിരുന്നുവോ?! 

ഒരുപക്ഷേ അങ്ങനെ ചിന്തിക്കാം... 

പക്ഷേ ചില അനുഭവങ്ങൾ ചിലർക്ക് പ്രചോദനങ്ങൾ ആയേക്കാം... 

അതുപോലെ എനിക്ക് തന്നെ കൂടുതൽ നല്ല രൂപത്തിൽ മുന്നോട്ടു പോകാൻ ഒരു പ്രേരകമായേക്കാം... 

ആ അർത്ഥങ്ങളിൽ എല്ലാം ഞാൻ ഈ എഴുത്തിനെ കാണുകയാണ്. 

ആഫിയത്തുള്ള ദീർഘായുസ്സ് നൽകുവാൻ റബ്ബിന് മാത്രമേ സാധിക്കൂ... 

എനിക്കെന്ന പോലെ എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് ലഭിക്കാൻ പ്രാർത്ഥിക്കുന്നു.

പക്ഷേ! ഉള്ള ആയുഷ്കാലം നല്ല രൂപത്തിൽ ജീവിക്കാൻ സാധിക്കുക - മറ്റുള്ളവർക്ക് ഉപകാരങ്ങൾ ചെയ്യുന്നവർ ആയി ജീവിക്കാൻ സാധിക്കുക - ഏറ്റവും ചുരുങ്ങിയത് തന്നെക്കൊണ്ട് മറ്റുള്ളവർക്ക് പ്രയാസം ഉണ്ടാവാതെ ജീവിക്കാൻ സാധിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ടത്.അതിനായി ശ്രമിക്കുകയും ചെയ്യുന്നു. 

ജീവിതത്തിനിടക്ക് ചില പ്രയാസങ്ങളും ആശങ്കകളും സ്വാഭാവികമാണ്. 

ചില ആഗ്രഹങ്ങളും ആഗ്രഹങ്ങൾ സഫലമാവാനുള്ള പരിശ്രമങ്ങളും സ്വാഭാവികമാണ്.

അതിനിടയിലെ ഒരു ആഗ്രഹം മാത്രമാണ് സ്വന്തമായ ഒരു വീട് എന്നുള്ളത്.

ഭാര്യയും മക്കളും ഉള്ള ഒരാൾ തങ്ങൾക്കായി വീട് ഉണ്ടാക്കി താമസിക്കാൻ ശ്രമിക്കുക - ആഗ്രഹിക്കുക - എന്നുള്ളത് ഒരു തെറ്റാണ് എന്ന് മനസ്സിലാകുന്നില്ല.മറിച്ച്, അത് വേണ്ടതാണ്.പരിശ്രമിക്കേണ്ടതാണ്. 

മൊറയൂരിൽ ഉള്ള വീട് ഉപ്പ ഉണ്ടാക്കിയ വീടാണ്.ഏകദേശം പത്തിരുപത്തിയെട്ട് കൊല്ലങ്ങളായി...മൺകട്ടകളാലുള്ള വീട്.

തൊട്ടപ്പുറത്ത് തന്നെ ചെറിയ ഒരു സ്ഥലം വാങ്ങി പര്യാപ്തമായ ഒരു വീടുണ്ടാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. 

തറയുടെ പണി പൂർത്തിയായി.
അൽഹംദുലില്ലാഹ്...

ചില കടങ്ങൾ ഉണ്ടായിരുന്നെങ്കിലും റബ്ബിന്റെ മഹത്തായ തൗഫീഖ് കൊണ്ട് ഏറെക്കുറെ വീട്ടാൻ സാധിച്ചു.

ഇനി സാമ്പത്തികമായി സാധിക്കുന്നതിന് അനുസരിച്ച് തറയുടെ മുകളിലുള്ള പണികൾ നടത്തുകയും പൂർത്തീകരിക്കുകയും ചെയ്യണം.
ഇൻശാ അല്ലാഹ്... 

മനോധൈര്യം നൽകുകയും എല്ലാ നിലക്കും സഹായിക്കുകയും ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്.ആഗ്രഹം പൂർത്തീകരിക്കാൻ തൗഫീഖ് നൽകുന്നവൻ റബ്ബ് മാത്രമാണ്. 

ഈയൊരു പ്രതിസന്ധി കാലത്ത് ഒരുപാട് ആളുകൾ - അത് കച്ചവടക്കാർ ആണെങ്കിലും - തൊഴിലാളികൾ ആണെങ്കിലും - വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.അവർക്കെല്ലാം ആശ്വാസം ലഭിക്കാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ട്.വൈകാതെ ശരിയാവും എന്ന് തന്നെയാണ് മനസ്സിലെ പ്രതീക്ഷ...

ഏകദേശം അഞ്ചു വർഷങ്ങളായി ഒരു സർക്കാർ ജോലിക്കാരനായതിന്റെ അനുഗ്രഹം തിരിച്ചറിയുന്ന ഒരു സമയമാണ് ഇത്.കാരണം മിക്ക ആളുകളും സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ഈ ഒരു സമയത്തും താരതമ്യേന സാമ്പത്തിക പ്രയാസമില്ലാതെ മുന്നോട്ടുപോകാൻ സാധിക്കുന്നത് സർക്കാർ ശമ്പളം ലഭിക്കുന്നത് കൊണ്ട് തന്നെയാണ്.ഞാൻ മുമ്പ് സൂചിപ്പിച്ചിരുന്നത് പോലെ തന്നെ ഈയൊരു വിഷയത്തിൽ സർക്കാർ ശമ്പളം കൈപ്പറ്റുന്നവരെ പ്രതിക്കൂട്ടിൽ നിർത്തി ചിന്തിക്കാതെ - അവരുടെ പരിശ്രമം കൊണ്ടും അവരുടെ അർഹത കൊണ്ടും റബ്ബിന്റെ തൗഫീഖ് കൊണ്ടും അവർക്ക് സർക്കാർ ജോലി ലഭിച്ചു.ഈ ഒരു സമയത്തും ഭേദപ്പെട്ട സാമ്പത്തികാവസ്ഥ അവർക്കുണ്ട് എന്നുള്ളത് അവർക്കുള്ള അനുഗ്രഹമായി മനസ്സിലാക്കാം.അത് അവരും തിരിച്ചറിയുകയും അവരെക്കൊണ്ട് സാധിക്കുന്ന സഹായങ്ങൾ ചെയ്യേണ്ടതുമാണ്.

ഒരുപക്ഷേ ഒരു ജോലിക്കാരൻ ഒരു മാസം മുഴുവൻ ജോലി ചെയ്താൽ കിട്ടുന്ന സാമ്പത്തികം തന്നെയാണ് ഏറെക്കുറെ എനിക്കും ഒരു മാസം കിട്ടുന്നത്.പക്ഷേ വ്യത്യാസം; ഒരു കൂലിപ്പണിക്കാരൻ എല്ലാ ദിവസവും ജോലിക്ക് പോകണമെന്നില്ല.അതുപോലെ താരതമ്യേന ജോലി കുറവായ മാസങ്ങളും ഉണ്ടാവാം.അതുപോലെതന്നെ സർക്കാർ ശമ്പളക്കാരൻ റിട്ടയർമെന്റ് ചെയ്താലും പെൻഷനോ അല്ലെങ്കിൽ പെൻഷന് തുല്യമായ മറ്റെന്തെങ്കിലും സംവിധാനങ്ങളോ ഉണ്ടാവാം..ആ അർത്ഥങ്ങളിൽ എല്ലാം സർക്കാർ ജോലി ലഭിച്ചു എന്നത് വളരെ വലിയ അനുഗ്രഹമാണ് എന്നുള്ളത് പറയേണ്ടത് തന്നെയാണ്. 

ഏകദേശം നാലഞ്ചുവർഷം കാത്തിരുന്നു - ആഗ്രഹിച്ചു - പ്രാർത്ഥിച്ചു കിട്ടിയത് തന്നെയാണ് ഈ സർക്കാർ ജോലി.

അതിനുവേണ്ടി ഒരുപാട് സഹായിച്ചവരുണ്ട്.

പ്രത്യേകിച്ച് മുമ്പ് സൂചിപ്പിച്ച പോലെ ഗഫൂർക്കാ...🤲 

എനിക്ക് ഈ ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിച്ച കുടുംബ ബന്ധുക്കളും പരിചയക്കാരും ഒരുപാടുണ്ട്. 

ഏതായാലും അൽഹംദുലില്ലാഹ്...സർക്കാർ ജോലി കിട്ടി.അതിൽ തുടരുന്നു... നിലനിന്നു കിട്ടാൻ വേണ്ടി റബ്ബിനോട് പ്രാർത്ഥിക്കുന്നു. 

സർക്കാർ ജോലി കിട്ടിയത് കൊണ്ട് മുമ്പുണ്ടായിരുന്ന കുറേ കടങ്ങൾ തീർക്കാൻ സാധിച്ചു.ജീവിതത്തിന്റെ ഭാഗമായ ചില അത്യാവശ്യങ്ങൾ നിർവഹിക്കാൻ സാധിച്ചു.
അൽഹംദുലില്ലാഹ്...

കേവലം കിട്ടുന്ന ശമ്പളം കൊണ്ട് പരിഹരിക്കാൻ സാധിക്കാത്ത ചില സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിലെല്ലാം സഹായിച്ച ഒരുപാട് സുഹൃത്തുക്കളും ജേഷ്ഠ സുഹൃത്തുക്കളും ഉണ്ട്.അവർക്കെല്ലാം അർഹിച്ച പ്രതിഫലം ലഭിക്കട്ടെ...🤲 

നിലവിലെ ഒരു ആഗ്രഹം എന്ന രൂപത്തിൽ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വീട് പണി - അതിന്റെ തറയുടെ പണി പൂർത്തിയാവാൻ തന്നെ സഹായിച്ച ഒരുപാട് സുഹൃത്തുക്കളുണ്ട്.ഒരുപക്ഷേ മാസത്തിൽ കിട്ടുന്ന തുകയുടെ പകുതിയിലധികം വീടുപണിക്ക് മാറ്റിവച്ചാൽ മാത്രമേ അല്പം എന്തെങ്കിലും ആവുകയുള്ളൂ...എങ്കിൽപോലും അത്തരത്തിൽ മാസാമാസം കിട്ടുന്നതിന്റെ പകുതിയിലധികം മാറ്റിവച്ചാൽ തന്നെയും ഒരു പക്ഷേ ഇപ്പോൾ വീടിന്റെ തറയുടെ പണി പൂർത്തിയാക്കാൻ സാധിക്കുമായിരുന്നില്ല.നേരത്തെ പറഞ്ഞ രൂപത്തിൽ ഒരു ഒരുപാട് ആളുകൾ കടം തന്നു കൊണ്ടും അല്ലാതെയും സഹായിച്ചത് തന്നെയാണ് കാരണമായത്.

ഇനി വീടുപണിയുടെ ബാക്കി കാര്യങ്ങൾ - ഓരോ മാസവും കിട്ടുന്നതിന്റെ പകുതിയിലധികം അതിനു വേണ്ടി നീക്കി വെക്കുന്നു.എങ്കിൽ പോലും അതുമാത്രം അവലംബിച്ചാൽ ഇനിയും വർഷങ്ങൾ കൊണ്ടു മാത്രമേ സ്വാഭാവികമായി വീടിന്റെ പണി പൂർത്തിയാക്കാൻ സാധിക്കൂ...കാരണം നിലവിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു വീട് പണി പൂർത്തിയാക്കാൻ വലിയ സാമ്പത്തിക ബാധ്യത തന്നെയുണ്ട്.ഏതായാലും നമ്മൾ സാമ്പത്തികമായും ശാരീരികമായും പരിശ്രമിക്കുന്നു.ആഗ്രഹിക്കുന്നു.പ്രാർത്ഥിക്കുന്നു.നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നവർ ഉണ്ട്.നമ്മെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സഹായിക്കുന്നവർ ഉണ്ട്.റബ്ബിന് തന്നെയാണ് തൗഫീഖ് നൽകാൻ സാധിക്കുക. 

താൽക്കാലികമായി ഈ ചെറിയ അനുഭവ കഥ അവസാനിപ്പിക്കുമ്പോൾ ഓർമ്മപ്പെടുത്താനുള്ളത് പരസ്പരം നല്ലത് വരാൻ വേണ്ടി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക എന്നുള്ളതാണ്.അങ്ങോട്ടുമിങ്ങോട്ടും സാധ്യമാകുന്ന രൂപത്തിൽ സഹായിക്കുക എന്നുള്ളതാണ്. 

മറ്റുള്ളവരെ ഏതു രൂപത്തിൽ സഹായിക്കാൻ ശ്രമിച്ചാലും 

മറ്റുള്ളവർക്ക് നന്മ വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചാലും 

അതിന്റെ ഒരു ഗുണം എന്ന രൂപത്തിൽ സ്വന്തം ജീവിതത്തിൽ ചില നന്മകൾ ഉണ്ടാവും എന്നുള്ളതാണ്. 

ജീവിതത്തിലെ പ്രയാസങ്ങളും പ്രതിസന്ധികളും സ്വാഭാവികമാണ്.

അവയെ പോസിറ്റീവായി എടുത്താൽ മാത്രമേ മറികടക്കാൻ സാധിക്കൂ...

പരിശ്രമിച്ചാൽ മാത്രമേ ആശ്വാസം ലഭിക്കൂ... 

പ്രാർത്ഥന കൂടി ഉണ്ടായാലേ വിടുതി ലഭിക്കൂ... 

ഇപ്പോൾ കയറ്റം കയറുകയാണെങ്കിൽ വൈകാതെ ഒരു ഇറക്കം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്.



എന്റെ ജീവിതാനുഭവങ്ങളിലൂടെ... അഫീഫ് മദനി മൊറയൂർ PART 4

നടുവണ്ണൂരിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ തന്നെ എല്ലാ വെള്ളിയാഴ്ചയും ഖുതുബ പറയാൻ വേണ്ടി പയ്യോളിയിലേക്ക് പോകുമായിരുന്നു.ഒരുപക്ഷേ! പയ്യോളിയിലെ പല ആളുകളും താൽപര്യത്തോടെ തന്നെ ഖുതുബ കേട്ടിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.പലരും അത് നേരിട്ട് പറഞ്ഞിരുന്നു.മാത്രമല്ല, അടുത്താഴ്ച ഇന്ന കാര്യത്തെ കുറിച്ച് പറയണം എന്നൊക്കെ അഭിപ്രായങ്ങളും പറഞ്ഞിരുന്നു.കൂടാതെ അവിടെ തന്നെ ഒരുപാട് വർഷങ്ങൾ ഖുതുബ പറഞ്ഞിരുന്ന അവിടുത്തെ ബഹുമാന്യനായ ഒരു ഉസ്താദ് തന്നെ ഖുത്തുബയെ കുറിച്ച് വളരെ നല്ല അഭിപ്രായങ്ങൾ പറയാറുണ്ടായിരുന്നു.എന്റെ ഖുത്തുബാ ജീവിതത്തിൽ അല്പം തിളക്കം തിളങ്ങിയ സമയമായിരുന്നു അത് എന്ന് പറയാം. 

എന്നാൽ നേർവിപരീതമായി തീർത്തും തിളക്കം കുറഞ്ഞ ഒരു കാലഘട്ടം വെള്ളുവമ്പ്രത്തിനടുത്ത് അത്താണിക്കൽ എന്ന സ്ഥലത്ത് ഖുത്തുബ പറഞ്ഞു കൊണ്ടിരുന്ന കാലഘട്ടമാണ്.അന്ന് കോളേജിൽ അവസാന വർഷം പഠിച്ചു കൊണ്ടിരിക്കുകയാണ്.പലപ്പോഴും വിഷയങ്ങൾ കാര്യമായി തയ്യാറാക്കാതെ തന്നെയാണ് ഖുതുബ പറഞ്ഞിരുന്നത്.

ഭൗതിക വിഷയങ്ങളിൽ കാര്യമായി പ്രസംഗിക്കാൻ അന്നും എനിക്ക് സാധിച്ചിരുന്നില്ല.ഇന്നും സാധിക്കില്ല. 

എന്നാൽ മതപരമായ വിഷയങ്ങളിൽ അതായത് സ്വഭാവ ശുദ്ധീകരണം അല്ലെങ്കിൽ സൽസ്വഭാവം,വിട്ടുവീഴ്ച,ക്ഷമ ഇങ്ങനെയുള്ള സമാന വിഷയങ്ങളിൽ മുന്നൊരുക്കം നടത്തിയാൽ നന്നായി പ്രസംഗിക്കാൻ സാധിക്കുക എന്നുള്ളതാണ് അന്നത്തെയും ഇന്നത്തെയും എന്റെ അവസ്ഥ.

പക്ഷേ മുന്നൊരുക്കങ്ങൾ പൊതുവേ കുറവായതിനാൽ തന്നെ അത്താണിക്കൽ പറഞ്ഞിരുന്ന ഖുതുബകൾ പൊതുവേ പോരായിരുന്നു എന്നുള്ളതാണ് എനിക്ക് തന്നെയുള്ള അഭിപ്രായം. 

അതുകൊണ്ടു തന്നെയാണ് അവസാനം അവർ "ഇനി മുതൽ വേറെ ഒരാൾ ഖുതുബക്ക് വരാം എന്ന് ഏറ്റിട്ടുണ്ട്..." എന്ന് പറഞ്ഞു എന്നെ ഒഴിവാക്കി വിട്ടത് 😅

കോളേജിൽ പഠിക്കാൻ തുടങ്ങിയ ആദ്യ വർഷങ്ങളിൽ തന്നെ വെള്ളിയാഴ്ചകളിൽ ഖുതുബ പറയാൻ തുടങ്ങിയിരുന്നു. 

ആദ്യമായി ഖുതുബക്ക് പരിശീലനം നടത്തിയത് ഓർഫനേജിലെ അങ്ങ് ഒരു മൂലയിലുള്ള കാട്ടിൽ പോയി ചെടികളോട് പ്രസംഗിച്ചിട്ടാണ്. 

അതിനുശേഷം ആദ്യമായി പറഞ്ഞ ഖുതുബ തരക്കേടില്ലായിരുന്നെന്ന് പറയാം. 

പിന്നീട് കൂടുതൽ മെച്ചപ്പെട്ടു.

വ്യത്യസ്ത പള്ളികളിൽ മാസങ്ങളോളം സ്ഥിരമായി ഖുതുബ പറയാറുണ്ടായിരുന്നു.

കൂട്ടത്തിൽ എനിക്ക് തന്നെ തൃപ്തിക്കുറവുള്ളത് വെള്ളുവമ്പ്രം അത്താണിക്കൽ ഖുതുബ പറഞ്ഞിരുന്ന കാലഘട്ടമാണ്.

കൂടുതൽ തൃപ്തിയുള്ളത് പയ്യോളിയിൽ ഖുതുബ പറഞ്ഞിരുന്ന കാലഘട്ടമാണ്.

2016 വരെ ഇങ്ങനെ സ്ഥിരമായി ഖുതുബ പറഞ്ഞിരുന്നു.

കഴിഞ്ഞ അഞ്ചു വർഷമായി പൊതുവേ ഖുതുബ പറയുന്നില്ല.

വെള്ളിയാഴ്ച സ്കൂൾ ഉള്ളതു കൊണ്ട് ഖുതുബക്ക് പോകാൻ കഴിയില്ല.

സ്കൂളില്ലാത്ത ചില ദിവസങ്ങൾ പോലെയുള്ള വിരലിലെണ്ണാനാവുന്ന വെള്ളിയാഴ്ച ദിവസങ്ങളിൽ മാത്രമേ ഇക്കഴിഞ്ഞ അഞ്ചു വർഷത്തിനിടക്ക് ഖുതുബ പറഞ്ഞിട്ടുണ്ടാവുകയുള്ളൂ.. 

ക്ലാസ്സുകളും അങ്ങനെ തന്നെ...

നടുവണ്ണൂർ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ അവിടെ മുതിർന്ന ആളുകൾക്ക് വേണ്ടി നന്നായിത്തന്നെ ക്ലാസ് എടുത്തിരുന്നു. 

അതിനു മുമ്പ് വർഷങ്ങളോളം മഞ്ചേരിയിൽ ക്ലാസ് എടുത്തിരുന്നു.

ഇപ്പോൾ താരതമ്യേന ക്ലാസ്സ് എടുക്കൽ കുറവ് തന്നെയാണ്.

നടുവണ്ണൂർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് പോന്ന ശേഷം പിന്നീട് ജോലി ചെയ്തത് മലപ്പുറം പ്രിയദർശിനി ആർട്സ് & സയൻസ് കോളേജിലാണ്. 

അവിടെ വെച്ചാണ് ഫിറോസ് സാർ,റഈസ് സാർ പോലെയുള്ള പുതിയ അധ്യാപക സുഹൃത്തുക്കളെ ലഭിക്കുന്നത്. 

അവിടെ എനിക്ക് ജോലി ലഭിക്കാൻ കാരണമായത് എന്റെ നാട്ടുകാരൻ തന്നെയായ ബിച്ചിപ്പ വാളപ്ര എന്ന അബ്ദുറഹീമിന്റെ ഇടപെടൽ കാരണമാണ്. 

ബിച്ചിപ്പയോടുള്ള കൃതജ്ഞത തീർച്ചയായിട്ടും മനസ്സിലുണ്ട്. 

ആ കൃതജ്ഞത രേഖപ്പെടുത്തേണ്ട സന്ദർഭത്തിൽ അഥവാ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.😊

അതിനു ശേഷം കുടുംബ സമേതം കാസർകോട് ജില്ലയിലേക്ക് താമസം മാറി.

സർക്കാർ സ്കൂളിൽ ജോലി കിട്ടുന്നതിനു മുമ്പുള്ള ഒരു വർഷം കാസർകോട് ജില്ലയിലെ ചെറുവത്തൂർ അടുത്തുള്ള പെരുമ്പട്ട എന്ന ഒരു സ്ഥലത്ത് പള്ളിയിൽ ജോലി ചെയ്തിരുന്നു. 

ആ പള്ളി നോക്കി നടത്തുന്നത് അബൂബക്കർച്ച എന്ന ഒരു വ്യക്തിത്വം ആണ്. 

ആ പള്ളിക്ക് വേണ്ടി നല്ലവണ്ണം അധ്വാനിക്കുന്നത് അദ്ദേഹമാണ്.

അല്ലാഹു അദ്ദേഹത്തിന് അർഹമായ പ്രതിഫലം നൽകട്ടെ...🤲 

അതുപോലെ തന്നെ അവിടെ മമ്മുഞ്ഞി എന്ന് വിളിക്കപ്പെടുന്ന മുഹമ്മദ് കുഞ്ഞി...പിന്നെ അസീസ്ക്ക..മസ്ഊദ്ക്ക..പിന്നെ യാസർ...യാസറിന്റെ ഉപ്പ...അങ്ങനെ പലരും ഉണ്ട്.പലരും ഇപ്പോൾ അസുഖത്തിലാണ്.പ്രയാസത്തിലാണ്.സാമ്പത്തിക പ്രയാസങ്ങളിലും ആണ്.

എല്ലാവർക്കും അല്ലാഹു എളുപ്പം നൽകട്ടെ...🤲 

അവിടെയുണ്ടായിരുന്ന ഒരു ജീവിതം ശാന്ത സുന്ദരമായിരുന്നു. 

ഒരുപാട് കാലത്തിനു ശേഷം മനം നിറയെ പുഴയിൽ കളിച്ചു കുളിച്ചത് അവിടെ വെച്ചാണ്. 

അവിടത്തെ താമസം ഒരു വർഷം തികഞ്ഞപ്പോഴാണ് ഉദുമ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗം അറബിക് അധ്യാപകനായി പി.എസ്.സി വഴി ജോലി ലഭിക്കുന്നത്.

അങ്ങനെ യാത്ര സൗകര്യത്തിനു വേണ്ടി പെരുമ്പട്ടയിൽ നിന്നും ഓരിമുക്കിലേക്ക് താമസം മാറുകയും ഉദുമ സ്കൂളിലേക്ക് പോകാനും തുടങ്ങി. 

പിന്നീടങ്ങോട്ട് വേറിട്ട അനുഭവങ്ങൾ തന്നെയായിരുന്നു.

سأكتب الباقي إن شاء الله

മറക്കാൻ പാടില്ലാത്ത ചിലർ: 

ആ കൂട്ടത്തിൽ പെട്ട ഒരാളാണ് ഗഫൂർക്ക. 

എനിക്ക് പി.എസ്.സി വഴി ജോലി കിട്ടാൻ ഒരു കാരണക്കാരൻ ആണ് ഗഫൂർക്ക. 

എനിക്ക് മാത്രമല്ല...എന്റെ കൂടെ ഉണ്ടായിരുന്ന ആളുകൾക്കും... 

ഞങ്ങൾക്കെല്ലാം മുമ്പിൽ ഓടി നടന്ന് 

പോകേണ്ടിടത്ത് പോയി 

ശരിയാക്കേണ്ടത് ശരിയാക്കി 

അങ്ങനെ മാർഗ്ഗ തടസ്സങ്ങൾ നീക്കി 

ഞങ്ങൾക്ക് ജോലി കിട്ടി. 

അദ്ദേഹം മാത്രമല്ല ഷറഫുദ്ദീൻ പോലെ ചിലരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. 

എങ്കിലും അദ്ദേഹം തന്നെയായിരുന്നു കാര്യമായി ചെയ്തതെല്ലാം. 

പക്ഷേ! അദ്ദേഹത്തിന് അത് കിട്ടാതെ പോയി എന്നുള്ളത് സങ്കടം ഉണ്ടാക്കിയ ഒരു കാര്യം തന്നെയായിരുന്നു. 

എങ്കിലും മറ്റുള്ളവരെ സഹായിക്കുന്നതും മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്നതും - അവരാൽ പ്രത്യുപകാരം ചെയ്യപ്പെട്ടിട്ടില്ലെങ്കിലും - പരലോകത്ത് സ്വർഗം ലഭിക്കാൻ കാരണമാവുമെന്നാണല്ലോ പഠിപ്പിക്കപ്പെട്ടത്. 

അദ്ദേഹം ചെയ്ത സഹായങ്ങൾക്കെല്ലാം പകരം അദ്ദേഹത്തിന് സ്വർഗ്ഗം ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയാണ്. 

മുമ്പ് പല അനുഭവക്കുറിപ്പിലും പറഞ്ഞ പോലെ വ്യത്യസ്ത വ്യക്തികൾ - അത് വളരെ അടുത്ത കുടുംബ ബന്ധുക്കളായിക്കൊണ്ടും അല്ലാതെയുമൊക്കെ - വലിയ സഹായങ്ങൾ ചെയ്തിട്ടുണ്ട്. 

അതിൽ പ്രത്യേകം വീണ്ടും എടുത്തു പറയേണ്ടത് തന്നെയാണ്; ഞാൻ കല്യാണം കഴിക്കുന്ന സന്ദർഭത്തിൽ സാമ്പത്തികമായി തികയായ്മ അനുഭവിക്കുന്ന സന്ദർഭത്തിൽ സാമ്പത്തികമായി സഹായിച്ച എന്റെ കോളേജിലെ എന്റെ അധ്യാപകർ. 

അതുപോലെ തന്നെ സാമ്പത്തികമായി തികയായ്മ അനുഭവിച്ചു കൊണ്ടിരിക്കുന്നപ്പോൾ ഉണ്ടായ ചില ഹോസ്പിറ്റൽ കേസുകൾ; അത്തരം സന്ദർഭങ്ങളിൽ സ്വന്തമായി സാമ്പത്തിക വിഹിതം നൽകി കൊണ്ടും സാമ്പത്തിക സ്വരൂപണത്തിന് ചുക്കാൻ പിടിച്ചു കൊണ്ടും മുന്നിൽ നിന്ന് സഹായിച്ച പട്ടർകുളം മരക്കാർ മാസ്റ്റർ,ജമാൽ ആറ്റിങ്ങൽ,ഡോക്ടർ ജൗസൽ,ഓരിമുക്കിലെയും തൃക്കരിപ്പൂരിലെയും ജേഷ്ഠ സുഹൃത്തുക്കൾ...അങ്ങനെ അങ്ങനെ നിർണായകമായ സന്ദർഭങ്ങളിൽ സഹായിച്ച വേറെയും ചില വ്യക്തികളുണ്ട്.ആരാണ് സഹായിച്ചത് എന്ന് പോലും എനിക്ക് അറിയാത്ത ചില വ്യക്തികളുണ്ട്.

ഈ ജീവിതത്തിൽ അങ്ങനെ തന്നെയാണല്ലോ 

പരസ്പരം സഹായിക്കുക 
പരസ്പരം പ്രാർത്ഥിക്കുക 

ജീവിതത്തിലെ വലിയ സ്വത്ത് എന്ന് പറയുന്നത് പരസ്പരം സഹായിക്കുകയും പരസ്പരം പ്രാർത്ഥിക്കുകയും ചെയ്യുന്ന സുഹൃത്തുക്കൾ തന്നെയാണല്ലോ... 

എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ... 

എല്ലാവർക്കും അവർ ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾ കാരണം സ്വർഗ്ഗം ലഭിക്കട്ടെ... 

ലോകത്തുടനീളം നിരവധി ആളുകൾ വ്യത്യസ്ത പ്രയാസങ്ങളിൽ ആണ്.എല്ലാവർക്കും ആശ്വാസം ലഭിക്കട്ടെ... 

എല്ലാവർക്കും അവരുടെ നല്ല ഉദ്ദേശങ്ങൾ സഫലമാകട്ടെ... 

മറ്റുള്ളവരെ സഹായിക്കുന്നവർക്ക് കൂടുതൽ കൂടുതൽ അഭിവൃദ്ധി ഉണ്ടാവട്ടെ... 

ആമീൻ 🤲

എന്റെ ജീവിതാനുഭവങ്ങളിലൂടെ... അഫീഫ് മദനി മൊറയൂർ PART 3

പിന്നീട് പല സന്ദർഭത്തിലും ക്രിക്കറ്റ് കളിക്കാൻ പൂതി ആയിട്ടുണ്ടെങ്കിലും കളിക്കാൻ സാധിച്ചിട്ടില്ല. 😅😅

-----------------------------------------------

പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് 

പുളിക്കൽ മാംഗ്ലാരിക്കുന്നിൽ തല ഉയർത്തി നിൽക്കുന്ന ഒരു സ്ഥാപനം. 

കേവലം ഒരു അറബികോളേജ് മാത്രമല്ല. 

ഒരു ഗവേഷണ കേന്ദ്രം കൂടിയാണ് അത്.

കൂടാതെ ഒരു വിശാലമായ ലൈബ്രറി കൂടി അവിടെയുണ്ട്.

ഏഴു വർഷമാണ് അറബിക് കോളേജിലെ പഠനം.

ഞാൻ കുട്ടിയായിരുന്ന സന്ദർഭത്തിൽ വലിയ എളാപ്പയുടെ ഭാര്യവീട്ടിൽ പോയപ്പോൾ - അത് പുളിക്കലിൽ ആയിരുന്നു - അന്ന് "ഇവിടെ അടുത്ത് തന്നെ ഒരു അറബിക് കോളേജ് ഉണ്ട്..." എന്ന് കേട്ടിരുന്നു.അന്ന് മനസ്സിൽ തോന്നിയതായിരുന്നു ആ കോളേജ് കാണണമെന്ന്. 

പക്ഷേ ആ കോളേജ് കാണുക മാത്രമല്ല ആ കോളേജിൽ പഠിക്കാൻ തന്നെ സാധിച്ചു.

ആ കോളേജിൽ തന്നെ അധ്യാപകൻ ആവണം എന്നുള്ളതായിരുന്നു കോളേജിൽ പഠിക്കുന്ന സന്ദർഭത്തിൽ ഉണ്ടായിരുന്ന ആഗ്രഹം.പ്രതീക്ഷയും ഉണ്ടായിരുന്നു.പക്ഷേ പിന്നീട് അവസ്ഥകൾ മാറി.കോളേജിൽ പഠിക്കുന്ന സന്ദർഭത്തിൽ തന്നെ എഴുതിയ കേരള പി.എസ്.സി പരീക്ഷ പാസായി.ലിസ്റ്റിൽ വന്നു.സർക്കാർ സ്കൂളിൽ യു.പി വിഭാഗം അറബിക് അധ്യാപകനായി നിയമിക്കപ്പെട്ടു.

അന്നുണ്ടായിരുന്ന ആ ആഗ്രഹം ഇന്ന് ഇല്ലാതായി എന്ന് പറയാം.

നിലവിലുള്ള അവസ്ഥ തന്നെ വലിയ അനുഗ്രഹമാണ് എന്ന് തിരിച്ചറിവ് കാരണം.

ഒരുപാട് ബന്ധങ്ങളും ഒരുപാട് അധ്യാപക സുഹൃത്തുക്കളെയും സമ്മാനിച്ച് മുന്നോട്ടു പോകുന്ന നിലവിലുള്ള അധ്യാപക ജീവിതം വലിയ അനുഗ്രഹം തന്നെയാണ്.
അൽഹംദുലില്ലാഹ്...

പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് 

സമൂഹത്തിന് ഒരുപാട് പ്രഗൽഭരെ സമ്മാനിച്ച സ്ഥാപനമാണ്.

ഒരുപാട് പ്രഗൽഭർ അധ്യാപകരായ സ്ഥാപനമാണ്.

പ്രസ്തുത കോളേജിൽ നിന്ന് ബിരുദം നേടിയവരാണ് മദനി എന്ന പേരിൽ അറിയപ്പെടുന്നത്.

പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിൽ പഠിച്ച ഏഴു വർഷങ്ങളിൽ ആദ്യത്തെ മൂന്നു വർഷം പുളിക്കൽ ഓർഫനേജിൽ താമസിച്ചു കൊണ്ടായിരുന്നു.പിന്നീടുള്ള രണ്ടു വർഷം ഫറോക്കിനടുത്തുള്ള കല്ലമ്പാറ എന്ന സ്ഥലത്ത് പള്ളിയിലെ ഉത്തരവാദിത്വങ്ങളോടു കൂടി അവിടെ താമസിച്ചു കൊണ്ട് കോളേജിൽ പോയി ആണ് ഞാൻ പഠിച്ചത്.അവസാനത്തെ രണ്ടു വർഷം മഞ്ചേരിക്ക് അടുത്തുള്ള പട്ടർക്കുളം എന്ന സ്ഥലത്ത് പള്ളിയിലെ ഉത്തരവാദിത്തങ്ങളോടു കൂടി അവിടെ താമസിച്ചു കൊണ്ട് കോളേജിൽ പോയി ആണ് പഠിച്ചിരുന്നത്. 

ഞാനൊക്കെ കോളേജിൽ പഠിക്കാൻ തുടങ്ങുന്നതിന് മുമ്പ് പ്രഗൽഭരായ അധ്യാപകരും പ്രിൻസിപ്പാൾമാരും അവിടെ കടന്നു പോയി.അതിൽ പെട്ട ഒരാളായിരുന്നു എം.എം മദനി.

ഞാൻ കോളേജ് പഠനം ആരംഭിച്ച സമയത്ത് സി.പി സൈതലവി മൗലവി ആയിരുന്നു പ്രിൻസിപ്പാൾ. 

അദ്ധ്യാപകനായി അരൂരിലെ മോയീൻ കുട്ടി മൗലവി ഉണ്ടായിരുന്നു. 

അദ്ദേഹം മരണപ്പെട്ടു പോയി.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ...ആമീൻ 

പിന്നെ അഹദ് മൗലവി ഉണ്ടായിരുന്നു.

ഇപ്പോൾ അവിടെ പ്രിൻസിപ്പാളായി ജോലി ചെയ്യുന്ന ശാക്കിർ മൗലവി. 

പിന്നെ അൻസാരി...അബ്ദു റസാഖ് ബാഖവി..അസ്മാബി ടീച്ചർ...ടി.കെ യൂസുഫ് മദനി...ബഷീർ മഞ്ചേരി...ഇസ്ഹാഖ് മൗലവി...ശൈഖ് മൗലവി...മുനീർ മദനി...സാബിർ നവാസ് മൗലവി...ബഷീർ സ്വലാഹി (ഇനി ആരെയെങ്കിലും പറയാൻ വിട്ടു പോയോ എന്നാണ് എന്റെ ആലോചന - പേടി)

ഇവരൊക്കെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവരായിരുന്നു. 

പലരും ഡോക്ടറേറ്റ് ഉള്ളവരും ആയിരുന്നു. 

അതുപോലെ തന്നെ അവിടെ നോൺ ടീച്ചിംഗ് സ്റ്റാഫ് ആയി അലി മാസ്റ്റർ,ബഷീർ മാസ്റ്റർ പോലെയുള്ളവരും ഉണ്ടായിരുന്നു.

അവിടെ പഠിച്ച ഏഴു വർഷം ഒരു അനുഭവം തന്നെയായിരുന്നു.ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു. 

അവിടെ പഠിച്ചിരുന്ന ആദ്യ വർഷങ്ങളിൽ വൈകുന്നേരങ്ങളിൽ ക്രിക്കറ്റ് കളിക്കുമായിരുന്നു. 

വലിയ ക്രിക്കറ്റ് കളിക്കാരൻ ഒന്നുമല്ലെങ്കിലും ആ കളി മനസ്സിന് വലിയ സന്തോഷമുള്ള കളിയായിരുന്നു. 

പിന്നീട് ക്രിക്കറ്റ് കളിക്കാൻ സാധിച്ചത് കൊയിലാണ്ടി പേരാമ്പ്രക്കടുത്ത നടുവണ്ണൂർ എന്ന സ്ഥലത്ത്  വിർച്യൂ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിപ്പിച്ചു കൊണ്ട് അവിടെ താമസിച്ചിരുന്ന സമയത്താണ്. 

പിന്നീട് പല സന്ദർഭത്തിലും ക്രിക്കറ്റ് കളിക്കാൻ പൂതി ആയിട്ടുണ്ടെങ്കിലും കളിക്കാൻ സാധിച്ചിട്ടില്ല.

പുളിക്കൽ അറബിക്കോളേജിൽ പഠിക്കുന്ന സന്ദർഭത്തിൽ അവിടെ സഹപാഠികളായി കൊണ്ടും സീനിയേഴ്സ് ആയി കൊണ്ടും ജൂനിയേഴ്സ് ആയി കൊണ്ടും ഉണ്ടായിരുന്ന ഒരുപാട് കൂട്ടുകാർ ഉണ്ട്. 

ഇന്നും നിലനിൽക്കുന്ന ബന്ധങ്ങൾ...

ചിലരുടെ പേരുകൾ മാത്രം എടുത്തു പറഞ്ഞാൽ അത് മറ്റുള്ളവരോടുള്ള അനീതിയാകും എന്നതിനാലും എല്ലാവരുടെ പേരുകളും എടുത്തു പറഞ്ഞാൽ അത് ഈ എഴുത്ത് നീണ്ടുപോയി പ്രയാസം സൃഷ്ടിക്കും എന്നതിനാലും അതിനു മുതിരുന്നില്ല.

അധ്യാപകരെ കുറിച്ചൊക്കെ ഒരുപാട് വിശേഷിപ്പിക്കാനുണ്ട്.

എഴുത്ത് ദീർഘമായി പോകും എന്ന് പേടിക്കുന്നതിനാൽ തന്നെയാണ് മുതിരാത്തത്.

പക്ഷേ! ഒരു കാര്യം പറയാതിരിക്കാൻ വയ്യ! 

ഞാൻ കല്യാണം കഴിക്കുന്ന സന്ദർഭത്തിൽ സാമ്പത്തികമായി ദുർബലാവസ്ഥയിൽ ആയിരുന്നു എന്നിരിക്കെ സാമ്പത്തികമായി എന്നെ വലിയ തോതിൽ സഹായിച്ചത് എന്റെ കോളേജിലെ അധ്യാപകർ ആയിരുന്നു. 

എന്റെ കല്യാണത്തിന് ചുക്കാൻ പിടിച്ചത് തന്നെ എന്റെ അധ്യാപകനായിരുന്ന അബ്ദുറസാഖ് ബാഖവി ആയിരുന്നു.

പുളിക്കൽ ഓർഫനേജിൽ താമസിച്ചു കൊണ്ട് കോളേജിൽ പഠിച്ചു കൊണ്ടിരിക്കെ തന്നെ കോളേജിലെ മൂന്നാം വർഷം അഥവാ ഡിഗ്രി ഫസ്റ്റ് ഇയറിന് രാവിലെ മദ്രസയിൽ പഠിപ്പിക്കാൻ പോയിരുന്നു. 

ജസ്റ്റ് ഒരു കിലോമീറ്റർ അപ്പുറത്തുള്ള സിയാംകണ്ടം എന്ന സ്ഥലത്തുള്ള മദ്രസയിൽ ആയിരുന്നു പോയിരുന്നത്. 

അന്ന് അവിടെ പ്രധാനാധ്യാപകനായി ഉണ്ടായിരുന്നത് അബ്ദുറഹ്മാൻ മദനി ആയിരുന്നു.അവിടുന്നാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതും ബന്ധം തുടങ്ങുകയും ചെയ്യുന്നത്. 

എന്നുപറഞ്ഞാൽ ഓരോ സ്ഥലത്ത് എത്തുമ്പോഴും ചില ബന്ധങ്ങൾ ലഭിക്കുകയും ആ വിലപ്പെട്ട ബന്ധങ്ങൾ തുടരുകയും ചെയ്യുന്നു. 

കോളേജിലെ നാലാം വർഷം ആയപ്പോൾ ആണ് അഥവാ ഡിഗ്രി സെക്കൻഡ് ഇയർ ആയപ്പോഴാണ് താമസം ഓർഫനേജിൽ നിന്ന് പള്ളിയിലേക്ക് മാറ്റുന്നത്. 

അതിനു വീട്ടിലെ സാഹചര്യങ്ങൾ ആയിരുന്നു കാരണം. 

ഫറോക്കിനടുത്ത കല്ലമ്പാറ എന്ന സ്ഥലത്ത് ജോലി ഏറ്റെടുത്തു. 

കോളേജ് ഉള്ള ദിവസങ്ങളിൽ രാവിലെ കോളേജിലേക്ക് വരും.കോളേജ് കഴിഞ്ഞ് വൈകുന്നേരം തിരിച്ചു പോകും.ആ ദിവസങ്ങളിൽ ഉച്ചക്കും വൈകുന്നേരവും അവിടെ ആരെങ്കിലും ബാങ്ക് വിളിക്കും.നിസ്കാരത്തിന് നേതൃത്വം നൽകും.മറ്റു ദിവസങ്ങളിൽ അഞ്ചുനേരം,കോളേജ് ഉള്ള ദിവസങ്ങളിൽ മൂന്നു നേരം ബാങ്ക് വിളിക്കുക.നിസ്കാരത്തിന് നേതൃത്വം കൊടുക്കുക.വെള്ളിയാഴ്ച ഖുതുബ പറയുക.വെള്ളിയാഴ്ച പള്ളി ക്ലീൻ ചെയ്യുക.പിന്നെ രാവിലെകളിൽ മദ്രസയിൽ പഠിപ്പിക്കുക.അതുവരെ അവിടെ കൊടുത്തിരുന്ന ശമ്പളം 1700 രൂപയായിരുന്നു.എന്റെ  അവസ്ഥ കൊണ്ട് അവർ 2000 രൂപ ശമ്പളം നൽകാൻ തുടങ്ങി.

അന്നൊക്കെ ഭേദപ്പെട്ട ഈണത്തിൽ ഖുർആൻ ഓതാൻ സാധിച്ചിരുന്നു.അതുകൊണ്ടു തന്നെ ആദ്യമായി ഞാനവിടെ നിസ്കാരത്തിന് നേതൃത്വം നൽകി ഖുർആൻ പാരായണം ചെയ്തപ്പോൾ കുറെ കാലത്തിനു ശേഷം നല്ലൊരു പാരായണം കേൾക്കാൻ സാധിച്ചു എന്ന രൂപത്തിൽ ഞാൻ കേൾക്കാത്ത രൂപത്തിൽ പരസ്പരം സംസാരിക്കുന്നത് കാണാൻ സാധിച്ചിരുന്നു.പിന്നീട് എന്റെ കൂട്ടുകാരൻ തന്നെയായ സലീം പറമ്പിൽപീടികയും അവിടെ എന്റെ കൂടെ താമസിച്ചിരുന്നു.അവൻ എന്നേക്കാൾ കൂടുതൽ നന്നായി അവിടെ പാരായണം ചെയ്തിരുന്നു.പിന്നീട് എനിക്ക് ശേഷം ഓർഫനേജിലും കോളേജിലും എനിക്ക് ജൂനിയറായി പഠിച്ചിരുന്ന ഷമീർ മദനി അവിടെ ഇമാമായി എത്തുകയും ചെയ്തിട്ടുണ്ട്.അവൻ അതിനേക്കാൾ നന്നായി പാരായണം ചെയ്തിരുന്നു. 

അന്ന് എന്റെ കൂടെ അവിടെ താമസിച്ചിരുന്ന മറ്റൊരാളാണ് റമീസ് മുട്ടിൽ.അവൻ ഇന്ന് ഫറൂഖ് കോളേജിൽ അധ്യാപകനാണ്. 

ഒരുപാട് നല്ല മനുഷ്യന്മാർ ഉള്ള ഒരു നാടാണ് കല്ലമ്പാറ. 

ഒരുപാട് നല്ല ബന്ധങ്ങൾ ഇന്നും നിലനിൽക്കുന്നു. 

ബിലാൽക്കയും ഹനീഫ്ക്കയും ആ കൂട്ടത്തിൽ പ്രത്യേകം പേര് പറയപ്പെടേണ്ടവരാണ്. 

പിന്നെ കുട്ട്യാലിക്കാ പോലെയുള്ള മുതിർന്നവർ ഉണ്ടായിരുന്നു. 

അംജദ്ക്കയും അദ്ദേഹത്തിന്റെ ഉപ്പയും... 

അങ്ങനെ അങ്ങനെ കുറേ നല്ല ബന്ധങ്ങൾ... 

കോളേജിൽ അവസാനത്തെ രണ്ടു വർഷം അഥവാ M.A ക്ക് പഠിക്കുമ്പോൾ ഞാൻ താമസിച്ചിരുന്നത് മഞ്ചേരിക്കടുത്ത പട്ടർകുളം എന്ന സ്ഥലത്തെ പള്ളിയിലായിരുന്നു.അവിടെയും മുമ്പുണ്ടായിരുന്ന പോലെയുള്ള ഉത്തരവാദിത്വങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്.എന്നാൽ അന്നത്തെ അവസ്ഥയിൽ 6000 രൂപ ശമ്പളം കിട്ടാൻ തുടങ്ങിയിരുന്നു.കോളേജ് പഠനം കഴിഞ്ഞിട്ടും ഏതാനും കാലം അവിടെത്തന്നെ ഉണ്ടായിരുന്നു.അവിടെ ഉള്ള സമയത്താണ് ഞാൻ കല്യാണം കഴിക്കുന്നതും.അതുകൊണ്ടുതന്നെ ചില ദിവസങ്ങളിൽ ഞാൻ പുളിക്കലിൽ പോയി വൈകുന്നേരം ഭാര്യവീട്ടിൽ ഭാര്യയുടെ അടുത്തേക്ക് പോയി തിരിച്ചു വരുമ്പോഴേക്കും സമയം വൈകിട്ടുണ്ടാവും.അങ്ങനെ ഉണ്ടായാൽ ആക്ഷേപിക്കാതെ തന്നെ ഞാൻ ചെയ്യേണ്ട ജോലി എനിക്ക് വേണ്ടി അവിടെ ഏറ്റെടുത്ത് ചെയ്തിരുന്നവർ അവിടെ ഉണ്ടായിരുന്നു.പലരും ഇന്ന് ഖബറിലാണ്...അവർക്കെല്ലാം അല്ലാഹു അർഹമായ പ്രതിഫലം നൽകുകയും മഗ്ഫിറത്തും മർഹമത്തും നൽകുകയും ചെയ്യട്ടെ...ആമീൻ 

അവിടെ ബാങ്ക് കൊടുക്കാൻ വേറെ ഒരാൾ തന്നെ ഉണ്ടായിരുന്നു.

പക്ഷേ! എന്റെ നിക്കാഹ് നടക്കുന്ന ദിവസമാണ് അദ്ദേഹം മരിച്ചത്. 

മരണ വാർത്ത കേട്ട ഉടനെ എന്റെ വീട്ടിൽ നിന്ന് ഞാൻ വേഗം അങ്ങോട്ട് പോയി മയ്യിത്ത് കണ്ടു മയ്യിത്ത് നിസ്കരിക്കാൻ പോലും സാധിക്കാതെ നിക്കാഹിന് വേണ്ടി നാട്ടിലേക്ക് തന്നെ വരേണ്ടി വന്നു. 

അവിടെ എന്റെ കൂടെ നൗഫൽ നിലമ്പൂർ എന്ന സുഹൃത്ത് കൂടി താമസിച്ചിരുന്നു.അവരൊക്കെ ഇന്നും സുഹൃത്തുക്കൾ തന്നെ.

ഷാജഹാൻ മാസ്റ്റർ,കലാം മദനി,മരക്കാർ മാസ്റ്ററർ,ബഷീർക്ക പോലെയുള്ള കുറെ നല്ല ബന്ധങ്ങൾ അവിടുത്തെ സമ്പാദ്യങ്ങൾ ആണ്.

അവിടുന്ന് പോരുമ്പോൾ സുഹൃത്ത് ഷമീർ മദനിയെ അവിടുത്തെ കാര്യങ്ങൾ ഏൽപ്പിച്ചു കൊണ്ടാണ് പോന്നത്.

പിന്നെ നേരെ പോകുന്നത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്ക് അടുത്തുള്ള നടുവണ്ണൂർ എന്ന സ്ഥലത്തുള്ള വിർച്യൂ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളിലേക്ക്...

അവിടുത്തെ അനുഭവങ്ങൾ വേറെ തന്നെ വിവരിക്കേണ്ടതുണ്ട്. 

ഇൻഷാ അള്ളാഹ്...

വിർച്യൂ ഇംഗ്ലീഷ് മീഡിയം സ്കൂൾ,നടുവണ്ണൂർ 

കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര റൂട്ടിൽ ഉള്ളിയേരി കഴിഞ്ഞിട്ടുള്ള ഒരു അങ്ങാടിയാണ് നടുവണ്ണൂർ.ആ നടുവണ്ണൂരിന് അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനമാണ് വിർച്യൂ ഇംഗ്ലീഷ് മീഡിയം സ്കൂൾ.അത് ഒരു സ്കൂൾ മാത്രമല്ല.അവിടെ പഠിക്കുന്ന കുട്ടികൾക്ക് രാവിലെ മദ്രസ വിദ്യാഭ്യാസവും നൽകുന്നുണ്ട്.പുറമേ ഏതാനും കുട്ടികൾ സ്കൂളിനടുത്തുള്ള പള്ളിയിൽ താമസിച്ചു കൊണ്ട് ഖുർആൻ ഹിഫ്ള് പഠനവും ദഅവാ പരിശീലനവും നേടിയിരുന്നു.ഖുർആൻ ഹിഫ്ള് പഠനവും ദഅവാ പരിശീലനവും ഇപ്പോൾ അവിടെ ഇല്ല. 

പുളിക്കൽ മദീനത്തുൽ ഉലൂം ഓർഫനേജിൽ വാർഡനായി ജോലി ചെയ്യുകയും പിന്നീട് വിദേശത്തേക്ക് പോവുകയും ചെയ്തിരുന്ന സമദ് മൗലവി എന്ന അബ്ദുസ്സമദ് മദനി മേപ്പയൂർ ഗൾഫിൽ നിന്ന് വന്ന ശേഷം അദ്ധ്യാപകനായി ജോലി ചെയ്യുകയും തന്റെ ജോലിയിൽ തിളങ്ങുകയും ചെയ്ത സ്ഥാപനമാണ് അത്. 

പക്ഷേ! അദ്ദേഹത്തിന് ചില അനിവാര്യതകൾ കൊണ്ട് വിദേശത്തേക്ക് തന്നെ പോകേണ്ടി വന്നു.കോച്ചേരി സാർ എന്ന് ഞങ്ങൾ വിളിച്ചിരുന്ന സ്ഥാപനത്തിന്റെ മാനേജർ ആദ്യമൊന്നും അദ്ദേഹത്തെ പോകാൻ സമ്മതിച്ചിരുന്നില്ല.പക്ഷേ അദ്ദേഹത്തിനു പോയേ തീരൂ എന്ന അവസ്ഥയിൽ പകരം ഒരാളെ കൊണ്ടു വരാൻ ആവശ്യപ്പെട്ടു.അപ്പോൾ സമദ് മൗലവി ആദ്യം കണ്ടത് എന്റെ കൂട്ടുകാരൻ ആയിരുന്ന സലിം പറമ്പിൽപീടികയെയാണ്.പക്ഷേ സലീമിന് പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് എന്നെ വിളിക്കുന്നത്.

പക്ഷേ! സമദ് മൗലവിക്ക് പകരം ഞാനവിടെ പോകേണ്ടി വന്നത് എനിക്ക് വലിയ പ്രയാസം ഉണ്ടാക്കിയിരുന്നു.കാരണം സമദ് മൗലവി എവിടെ കിടക്കുന്നു? ഞാൻ എവിടെ കിടക്കുന്നു? ഞാനത് കോച്ചേരി സാറോട് തന്നെ പറഞ്ഞതുമാണ്.അല്ലെങ്കിലും അവർക്ക് തന്നെ അറിയാം; സമദ് മൗലവിക്ക് പകരമാവില്ല എന്ന്. 

അങ്ങനെ ഞാനവിടെ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു.തൊട്ടടുത്തുള്ള പള്ളിയിലെ ഉത്തരവാദിത്വങ്ങളും ഏൽപ്പിക്കപ്പെട്ടു.പള്ളിയിൽ താമസിക്കുന്ന കുട്ടികളുടെ വാർഡൻ ആയിട്ട് ഒരാൾ ഉണ്ടെങ്കിലും സഹ വാർഡൻ ആയിട്ട് കൂടി നിശ്ചയിക്കപ്പെട്ടു.

രാവിലെ 8 മണിയോടു കൂടി വ്യത്യസ്ത ദിക്കുകളിൽ നിന്ന് കുട്ടികൾ സ്കൂൾ ബസ്സുകളിൽ അവിടെ എത്തും.അവർക്ക് ആദ്യം മദ്രസ വിദ്യാഭ്യാസം...ശേഷം അവർക്ക് ഒരു ലഘു ഭക്ഷണം...പിന്നീട് സ്കൂൾ വിദ്യാഭ്യാസം...ഉച്ചക്ക് ഉച്ച ഭക്ഷണം കഴിച്ച് ളുഹ്റ് നിസ്കാരം...നാലുമണി വരെ വീണ്ടും സ്കൂൾ...നാലുമണി കഴിഞ്ഞ് സ്കൂൾ ബസ്സുകളിൽ വീട്ടിലേക്ക്...

സമദ് മൗലവിക്ക് ശേഷം അവിടെ മദ്രസയിലെ കാര്യങ്ങൾ മേൽനോട്ടം വഹിച്ചിരുന്നത് സമദ് മൗലവിയുടെ കൂടെത്തന്നെ ഉണ്ടായിരുന്ന നൗഷാദ് സാറാണ്.അദ്ദേഹം ഇന്നും അവിടെ മേൽനോട്ടം വഹിച്ചു കൊണ്ടിരിക്കുന്നുണ്ട്.സത്യത്തിൽ സമദ് മൗലവിക്കു പകരക്കാരൻ അദ്ദേഹമായിരുന്നു. 

സ്കൂൾ പ്രിൻസിപ്പാളായി ഉണ്ടായിരുന്നത് മുനീർ സാറാണ്.വളരെ മികച്ച ഒരു പ്രിൻസിപ്പാളും വളരെ മികച്ച ഒരു അധ്യാപകനുമായിട്ടാണ് അദ്ദേഹത്തെ എനിക്ക് കാണാൻ സാധിച്ചത്.ഇന്ന് അദ്ദേഹം വിദേശത്താണ് ജോലി ചെയ്യുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നു.

അതുപോലെ തന്നെ അവിടെ ഉണ്ടായിരുന്ന മറ്റൊരു അധ്യാപകനാണ് അബ്ദുൽ വഹാബ് സാർ.അധ്യാപന ജീവിതത്തിലെ പരിചയസമ്പന്നതയാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

അതുപോലെ തന്നെ അന്ന് അവിടെ ജോലി ചെയ്തിരുന്ന റെജി സാർ.ഇന്ന് അദ്ദേഹം ഒരു സർക്കാർ സ്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു.വളരെ മികച്ച ഒരു അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം.

പിന്നെ സഹീർ സാർ...സിയാദ് സാർ..പിന്നെ മദ്രസയിൽ പഠിപ്പിച്ചിരുന്ന ടീച്ചേഴ്സ് ഉണ്ട്.സ്കൂളിൽ പഠിപ്പിച്ചിരുന്ന ടീച്ചേഴ്സ് ഉണ്ട്.പലരുടെയും പേരുകൾ ഇന്ന് ഞാൻ ഓർക്കുന്നില്ല എന്നുള്ളതാണ് എന്റെ തെറ്റ്.

ആ ഒരു സമയത്ത് ഞാൻ പി.എസ്.സി എഴുതി പാസ്സായി.പി.എസ്‌.സി ലിസ്റ്റിൽ ഉണ്ട്.എന്നാൽ കിട്ടിയിട്ടില്ല എന്ന അവസ്ഥയിലായിരുന്നു.അതുകൊണ്ടു തന്നെ ഒരു അധ്യാപകൻ എങ്ങനെയാവണം എന്നുള്ളത് നോക്കി പഠിക്കുകയായിരുന്നു അവിടെ.

മുനീർ സാറിനെ പോലെ,വഹാബ് സാറിനെ പോലെ,റെജി സാറിനെ പോലെ,സഹീർ സാറിനെ പോലെ,നൗഷാദ് സാറിനെ പോലെയുള്ള അധ്യാപകർ അവിടെ അവർ അറിയാതെ എനിക്ക് പല പാഠങ്ങളും പഠിപ്പിച്ചിരുന്നു. 

സ്ഥാപനം പ്രൈവറ്റ് സ്ഥാപനം ആയതിനാൽ കുട്ടികൾ ഫീസ് നൽകുന്നു.ആ ഫീസ് കൊണ്ട് ശമ്പളം കൊടുക്കുന്നു.ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നു.ആ നിലക്ക് ഓഫീസ് കാര്യങ്ങൾ എല്ലാം വളരെ ഭംഗിയായി മുന്നോട്ടു കൊണ്ടു പോയിരുന്നത് മുസ്തഫ സാറാണ്.അദ്ദേഹം തന്റെ ജോലിയിൽ വളരെയധികം മികവു പുലർത്തിയിരുന്നു എന്നതാണ് സത്യം.ഒരുനിലക്ക് പറഞ്ഞാൽ കോച്ചേരി സാർ കഴിഞ്ഞാൽ സ്ഥാപനത്തിലെ രണ്ടാമത്തെ മാനേജർ അദ്ദേഹം ആയിരുന്നു എന്നു പറയാം.

കോച്ചേരി സാർ ഇന്ന് അവിടെ മാനേജറായി ഇല്ല എന്ന് മനസ്സിലാക്കുന്നു.പക്ഷേ! അദ്ദേഹം അവിടെ ഉണ്ടായിരുന്ന സന്ദർഭത്തിൽ ആ സ്ഥാപനത്തിനു വേണ്ടി ആത്മാർത്ഥമായി കഷ്ടപ്പെട്ടിരുന്നു എന്നത് എടുത്തുപറയേണ്ടത് തന്നെയാണ്.

അവിടെ കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുകയും വൃത്തിയായി കുട്ടികൾക്ക് ഭക്ഷണം നൽകുകയും ചെയ്യുന്ന സ്കൂളിന്റെ അയൽവാസി തന്നെയായ ചേട്ടനും അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ടായിരുന്നു.അവരുടെ പേര് എന്ത് എന്ന് എന്റെ നാവിൻതുമ്പിൽ വരുന്നില്ല എന്നുള്ളത് എനിക്ക് എന്നോട് തന്നെ അമർഷം ഉണ്ടാക്കുന്ന കാര്യമാണ്. 

സ്ഥാപനത്തിന്റെ മറ്റൊരു മാനേജർ അദ്ദേഹമായിരുന്നു എന്ന് പറയാം. 

ആ..ഓർമ്മ വന്നു...ഓർമ്മ വന്നു.

വാസു ചേട്ടൻ എന്നായിരുന്നു പേര് എന്നാണ് എന്റെ ബലമായ ഓർമ്മ.

അവിടെ ജോലി ചെയ്യുമ്പോൾ ഇടയ്ക്ക് വൈകുന്നേരങ്ങളിൽ കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുമായിരുന്നു.ഇടക്ക് കളിക്കാൻ നൗഷാദ് സാർ ഉണ്ടാവും.മുനീർ സാർ ഉണ്ടാകും.സഹീർ സാർ ഉണ്ടാകും.അവരൊക്കെ ഭയങ്കര ക്രിക്കറ്റർമാർ ആയിരുന്നു.

അവിടെത്തന്നെ സ്കൂളും പള്ളിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന വേറെയും ചില ആളുകൾ ഉണ്ടായിരുന്നു.ബപ്പൻ കുട്ടിക്ക,അദ്ദേഹത്തിന്റെ അനിയൻ മുഹമ്മദ് മലർവാടി,നൗഫൽക്ക,പിന്നെ ഫസലുറഹ്മാൻക്ക...അങ്ങനെ പലരും... 

സത്യത്തിൽ കോളേജിൽ പഠിക്കുന്ന ആദ്യ രണ്ടു മൂന്നു വർഷം ഞാൻ പൊതുവെ തടി കുറവായിരുന്നു.മാത്രമല്ല തടി കുറവായതിനാൽ കളിയാക്കപ്പെട്ടിട്ടുണ്ട്.എന്നാൽ പള്ളിയിൽ ജോലി ചെയ്യാൻ തുടങ്ങി അവിടെ നല്ല ഭക്ഷണം കിട്ടിത്തുടങ്ങിയ ശേഷം തടി കൂടുകയാണ് ചെയ്തത്.പിന്നീട് ആ കൂടിയ തടി കുറഞ്ഞ് അത്യാവശ്യം പാകമായത് വിർച്യുവിൽ വർക്ക് ചെയ്യുന്ന സമയത്തായിരുന്നു.അവിടുന്ന് പോന്ന ശേഷം തടി പഴയ പോലെ തന്നെ ആയി.(ചിരിക്കണോ കരയണോ 🤔😂)

അവിടെ ജോലി ചെയ്തിരുന്ന മാസങ്ങൾ മറക്കാനാവാത്ത ഒരു കാലഘട്ടം തന്നെയായിരുന്നു. 

അവിടെ താമസിച്ചു പഠിച്ചിരുന്ന ചില കുട്ടികൾ ഉണ്ടായിരുന്നു.അവർ അവിടെ ഖുർആൻ മനപ്പാഠമാക്കിയിരുന്നു.അതുപോലെ തന്നെ പ്രസംഗ പരിശീലനം പോലെയുള്ള കാര്യങ്ങൾ അവർക്കുണ്ടായിരുന്നു.അവയിലെല്ലാം ഇടപെടാൻ സാധിച്ചിരുന്നു.

ആ മകളോടൊപ്പം ഇടപെട്ടുള്ള ജീവിതം ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സന്ദർഭങ്ങൾ ആയിരുന്നു. 

അന്ന് ആത്മാർത്ഥമായി പഠിച്ചിരുന്ന ആ മക്കൾ ഇപ്പോൾ അവരുടെ നാടുകളിൽ ഉപരിപഠനവുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയായിരിക്കും. 

ഓർക്കാൻ ഒരുപാടുണ്ട്... 
പറയാനും ഒരുപാടുണ്ട്...

പക്ഷേ! സമയക്കുറവ് ഒരു വില്ലൻ ആണല്ലോ... 

ഞാനെന്റെ അനുഭവക്കഥകളിൽ പേര് പരാമർശിച്ചവരും പേര് പരാമർശിക്കാൻ വിട്ടുപോയവരും പേര് ഓർക്കാത്തത് കൊണ്ട് പരാമർശിക്കപ്പെടാത്തവരും അല്ലാത്തവരുമായ എല്ലാവർക്കും നല്ലതു വരട്ടെ...ആമീൻ

എന്റെ ജീവിതാനുഭവങ്ങളിലൂടെ... അഫീഫ് മദനി മൊറയൂർ PART 2

1995 ജൂൺ മാസം...

മദ്റസയിലും സ്കൂളിലും ചേർക്കാൻ വേണ്ടി ഉപ്പ എന്നെയും കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി. 

അന്ന് എനിക്ക് വയസ്സ് 5. 

നേരെ മദ്രസയിലേക്ക്... 

മദ്രസയിലെ ഒരു ക്ലാസ് മുറിയിൽ ഒരു ബെഞ്ചിൽ എന്നെ കൊണ്ട് ഇരുത്തി.

ഒരു ചായ കുടിക്കാൻ വേണ്ടി തൊട്ടപ്പുറത്തു തന്നെയുള്ള ചായക്കടയിലേക്ക് ഉപ്പ പോയി.

എന്റെ മുമ്പിൽ ആണെങ്കിൽ രണ്ടാം ക്ലാസിലെ പെൺകുട്ടികൾ ഇരിക്കുന്നു. 

ആ കൂട്ടത്തിൽ പിന്നീട് എന്റെ കൂട്ടുകാരൻ ആയി മാറിയ റഫീഖിന്റെ ഏട്ടത്തി ഉണ്ട്.അവളും അവളുടെ കൂടെയുള്ള പെൺകുട്ടികളും എന്നെ നോക്കി കണ്ണുരുട്ടി ചിരിച്ചു. 😅 

അയ്യോ...ഞാനൊരു കരച്ചില് കരയാൻ തുടങ്ങി. 

ചായ കുടിക്കുന്ന ഉപ്പ ചായ മുഴുവൻ കുടിക്കാതെ വരേണ്ടി വന്നു ആ കരച്ചില് മാറാൻ.

മദ്രസയിലെ ആദ്യത്തെ അനുഭവം അതായിരുന്നു. 

പല ഉസ്താദുമാരും മദ്രസയിൽ പഠിപ്പിച്ചിട്ടുണ്ട്. 

എല്ലാവരുടെയും പേരുകൾ ഓർമ്മയില്ല. 

എങ്കിലും മറക്കാനാവാത്ത ഒരു പേരാണ് കാദർ ഉസ്താദ്.👍

അദ്ദേഹം എന്റെ നാടിന്റെ അടുത്തു തന്നെ ഉള്ള ആളാണ്.

പിന്നെ മുനീർ മദനി എന്നെ മദ്രസയിൽ പഠിപ്പിച്ചിട്ടുണ്ട്. 

ജാബിർ മൗലവി എന്ന് എല്ലാവരും ബഹുമാനത്തോടെ പറയുന്ന മുനീർ മദനിയുടെ ഉപ്പ എന്നെ മദ്രസയിൽ പഠിപ്പിച്ചതായി ഞാൻ ഓർക്കുന്നില്ല.

എന്നാൽ എന്റെ ഉപ്പയെയും എളാപ്പമാരെയും ഒക്കെ പഠിപ്പിച്ചിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

അതുപോലെ തന്നെ ബഷീർ മൗലവി എന്ന് നാട്ടുകാർ പറയുന്ന ബഷീർ മാഞ്ചേരി നാട്ടിൽ എന്നേക്കാൾ മൂത്ത പലരെയും പഠിപ്പിച്ചിട്ടുണ്ട്. 

ബഷീർ മാഞ്ചേരി (ഞാൻ കോളേജിൽ ആയപ്പോൾ) എന്നെ കോളേജിൽ നിന്ന് പഠിപ്പിച്ചിട്ടുണ്ട്.

അതുപോലെ തന്നെ എന്റെ നാടുമായി ഇപ്പോഴും ഇടക്കിടക്ക് ബന്ധം വെച്ചു പുലർത്തുന്ന ഉസ്താദാണ് റാഫി മൗലവി.

അദ്ദേഹം അവിടെ ഉണ്ടായിരുന്ന ഒരു കാലഘട്ടം ഒരു സംഭവം തന്നെയായിരുന്നു.

അതുപോലെ തന്നെ നസീർ മൗലവി.അദ്ദേഹം അവിടെ പള്ളിയിലെ ഖത്തീബ് കൂടിയായിരുന്നു. 

ഈയടുത്ത കാലത്ത് നസീർ മൗലവിയെ ഞാൻ വീണ്ടും കാണുകയും ബന്ധം പുനഃസ്ഥാപിക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്.

പിന്നെ എനിക്ക് പേര് ഓർമയില്ലാത്ത പല ഉസ്താദുമാരും ഉണ്ട്.

എല്ലാവർക്കും നല്ലത് വരട്ടെ... 

തൊട്ടടുത്ത് തന്നെയുള്ള എൽ.പി സ്കൂളിലാണ് ഞാൻ നാലു വരെ പഠിച്ചത്.

എ.എം.എൽ.പി.എസ് കീഴ്മുറി എന്ന പേരിൽ ആ എൽ.പി സ്കൂൾ ഇന്നും തിളങ്ങി നിൽക്കുന്നു.

അന്ന് എനിക്ക് അറബി പഠിപ്പിച്ചത് മറിയുമ്മ ടീച്ചർ.

ഒരു അറബി അധ്യാപകൻ എന്ന നിലക്ക് എന്നെ ആദ്യമായി സ്കൂളിൽ അറബി പഠിപ്പിച്ച ടീച്ചറെ മറക്കാൻ സാധിക്കില്ല. 

മാത്രമല്ല ടീച്ചർ എന്റെ അയൽപക്കത്തു തന്നെയാണ്.

ഡോക്ടർ റുക്നുദ്ധീൻ ലൈസിന്റെ ഉമ്മ. 

വിദ്യാഭ്യാസ രംഗത്ത് ശോഭിക്കുകയും നല്ല ഒരു ജോലിയിൽ എത്തുകയും ചെയ്ത എന്റെ നാട്ടിലെ ചില വ്യക്തികളുടെ കൂട്ടത്തിൽ പെട്ട ഒരാളാണ് ഡോക്ടർ ലൈസ്.

അദ്ദേഹത്തിന്റെ അനിയൻ റാഷിദും അങ്ങനെ തന്നെ.വിദ്യാഭ്യാസ രംഗത്ത് ശോഭിക്കുകയും നല്ല ഒരു ജോലിയിൽ എത്തുകയും ചെയ്തു.

പിന്നെ ലത്തീഫ് മാസ്റ്റർ ഉണ്ട്.റിയാസ് മാസ്റ്റർ ഉണ്ട്.അങ്ങനെ അങ്ങനെ പലരും...

സ്കൂളിലേക്ക് പോകുമ്പോൾ ഞാൻ കൊണ്ടു പോയിരുന്നത് പോസ്റ്റുമാന്മാരുടെ കയ്യിൽ ഒക്കെ കാണപ്പെടുന്ന രൂപത്തിൽ ഉള്ള ഒരു തോളിൽ മാത്രം തൂക്കാൻ സാധിക്കുന്ന ഒരു തുണിസഞ്ചി ആയിരുന്നു. 

എഴുതാൻ ഉപയോഗിക്കുന്ന പേന ഒരു സംഭവമായിരുന്നു. 

വീട്ടിലെ 'ഉജാല' ആയിരുന്നു അതിന്റെ മഷി. 

ഫില്ലറിൽ മഷി തീരുമ്പോൾ ഉപ്പ വീണ്ടും 'ഉജാല മഷി' അതിലേക്ക് ഒഴിച്ച് തരും. 

ഈ 'ഉജാല മഷി'യുടെ പേന കൊണ്ട് കൈയ്യക്ഷരം വൃത്തിയില്ലാത്ത ഞാൻ എഴുതിയാൽ എങ്ങനെ ഉണ്ടാകും എന്ന് ആലോചിച്ചാൽ മതി.

അതുകൊണ്ടാണ് രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ രണ്ടാം ക്ലാസിൽ ക്ലാസ് ടീച്ചറായിരുന്ന ശാന്റി ടീച്ചർ "വൃത്തിക്ക് എഴുതിക്കൂടെടാ..." എന്ന് പറഞ്ഞിട്ട് എന്റെ ചെവി പിടിച്ചു തിരുമ്മിയത്. 

ശാന്റി ടീച്ചർ മറക്കാനാവാത്ത ടീച്ചറാണ്.

ഇക്കഴിഞ്ഞ വർഷമാണ് ടീച്ചർ റിട്ടയേർഡ് ആയത്. 

എന്റെ നാടിനെ തൊട്ടറിഞ്ഞ ടീച്ചർ. 

ഞാൻ പഠിക്കുന്ന സമയത്ത് വേറെയും ടീച്ചേഴ്സ് ഉണ്ടായിരുന്നു. 

അതിൽ അന്ന് ഹെഡ്മാസ്റ്ററായി ഉണ്ടായതായി ഞാൻ ഓർക്കുന്നത് പുനൂഷ് മാസ്റ്ററാണ്.(പേരു മാറി പോയിട്ടുണ്ടോ എന്ന് എനിക്കറിയില്ല.)

അദ്ദേഹത്തിന്റെ മകൻ ജേക്കബ് മാസ്റ്റർ അവിടെത്തന്നെ അധ്യാപകനായി ഉണ്ടായിരുന്നു.

പിന്നെ ഉണ്ടായിരുന്ന ഒരു ടീച്ചർ ഗീത ടീച്ചർ ആയിരുന്നു എന്നാണ് ഞാൻ ഓർക്കുന്നത്.(പേര് മാറി പോയിട്ടുണ്ടോ എന്ന് എനിക്കറിയില്ല.)

മൂന്നാം ക്ലാസിലോ നാലാം ക്ലാസിലോ പഠിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഓടി കളിക്കുന്നതിനിടയിൽ വീണ് തല പൊട്ടിയത്.അന്ന് തലയിൽ ഉണ്ടായ ഒരു അടയാളം ഇപ്പോഴും അങ്ങനെ തന്നെ ഒരു ഓർമയായി അവശേഷിക്കുന്നുണ്ട്.

നാലാം ക്ലാസ് കഴിഞ്ഞപ്പോൾ കുറച്ചപ്പുറത്തുള്ള ഒഴുകൂർ നെരവത്ത് ഗവൺമെൻറ് യു.പി സ്കൂളിൽ എന്നെ ചേർത്തു.

അന്നവിടെ ഉച്ചക്ക് ചോറും ചെറുപയർ കറിയും കിട്ടും. 

അതാണ് അന്ന് കഴിച്ചിരുന്ന നല്ല ഒരു ഭക്ഷണം.

തൊട്ടപ്പുറത്തുള്ള ഒരു ഹോട്ടലിൽ രണ്ടു രൂപക്ക് പൊറാട്ടയും സാൽനയും കിട്ടുമായിരുന്നു. 

ഒരു പൊറോട്ട കഴിക്കണമെന്ന ആഗ്രഹം കൊണ്ട് കുറെ നടന്നിരുന്നു.

അവസാനം ഒരു രണ്ടു രൂപ ഒപ്പിച്ചു.

ആ ഹോട്ടലിൽ പോയി ഒരു പൊറാട്ടയും സാൽനയും കഴിച്ചു.

അത് കഴിച്ച് തിരിച്ചിറങ്ങുമ്പോൾ ഉണ്ടായിരുന്ന ഒരു അനുഭൂതി!!! 

ഹോ...വിവരിക്കാൻ വയ്യ.

യു.പി സ്കൂളിൽ എന്നെ പഠിപ്പിച്ച പല ടീച്ചേഴ്സും ഉണ്ട്.

അതിൽ ദാവൂദ് മാസ്റ്ററുടെ പേരാണ് ഓർമ്മയിലുള്ളത്. 

അദ്ദേഹം നല്ലൊരു അധ്യാപകനായിരുന്നു.

അതുപോലെ തന്നെ ഞങ്ങൾക്കെല്ലാം ഇഷ്ടമായിരുന്ന മറ്റൊരു അധ്യാപകനായിരുന്നു സയൻസ് മാസ്റ്റർ.പക്ഷേ !അദ്ദേഹത്തിന്റെ പേര് ഞാനിപ്പോൾ ഓർമിക്കുന്നില്ല.

ഒരു കണക്ക് മാസ്റ്റർ ഉണ്ടായിരുന്നു.

"ഇയാൾക്ക് പഠിപ്പിക്കാൻ ഒന്നുമറിയില്ല.ഇയാളൊക്കെ എങ്ങനെ മാഷായി..." എന്നൊക്കെ കുട്ടികൾ പറയുന്നത് കേട്ടിട്ടുണ്ട്.

പക്ഷേ അദ്ദേഹം നല്ല അറിവുള്ള അധ്യാപകൻ ആണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

പക്ഷേ കുട്ടികളെ പഠിപ്പിക്കുന്നതിൽ അദ്ദേഹം കുറച്ചു പരാജയപ്പെട്ടിരുന്നു എന്ന് വേണമെങ്കിൽ പറയാം.

അദ്ദേഹത്തെ ഓർക്കുമ്പോഴാണ് നിലവിൽ എന്റെ കൂടെ വർക്ക് ചെയ്യുന്ന രാജീവൻ മാസ്റ്ററെ പോലെയുള്ള ഗണിത അധ്യാപകരുടെ മികവ് മനസ്സിലാക്കാൻ സാധിക്കുന്നത്.

കാരണം; ഗണിത അധ്യാപകൻ ആവുക എന്നുള്ളത് തന്നെ ഒരു ഹൈ ക്വോളിറ്റി ആണ്.ഗണിതം നല്ല രൂപത്തിൽ പഠിപ്പിക്കാൻ സാധിക്കുക എന്നുള്ളതാവട്ടെ വെരി വെരി ഹൈ ക്വാളിറ്റി ആണ്. 

യു.പി സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ അനിയത്തി ചെറിയ കുഞ്ഞാണ്. 

അവളെ തൊട്ടിലിൽ ആട്ടി ഉറക്കാറുള്ളത് മിക്കവാറും ഞാൻ തന്നെയാണ്.

ഒരു ദിവസം അവളെ ഉറക്കിയ ശേഷം വെറുതെ നിൽക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്ന ഒരു സ്ക്രൂഡ്രൈവർ എടുത്തു.ആ സ്ക്രൂഡ്രൈവറിന്റെ പിൻവശം പൊട്ടിയത് കൊണ്ട് അതിന്റെ ഇരുമ്പുകമ്പി പിൻവശത്തേക്ക് പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു.ഞാൻ അത് എടുത്ത് പ്ലെഗ്ഗിൽ കുത്തി.പിന്നെ കറണ്ട് ഉണ്ടോ എന്ന് നോക്കാൻ ആ പിൻവശത്തുള്ള ഇരുമ്പുകമ്പിയിൽ തൊട്ടു!!! 

ഭാഗ്യത്തിന് കരണ്ട് അങ്ങോട്ടു വലിക്കാതെ തള്ളുകയാണ് ചെയ്തത്. 

തെറിച്ച് ഉറങ്ങുന്ന കുട്ടിയുടെ മേലാണ് ഞാൻ വീണത്.

അത് അന്നത്തെ ഒരു പൊട്ടത്തരം.😅

അത് അഞ്ചാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് എന്നാണ് എന്റെ ഓർമ്മ.

ആ വർഷങ്ങളിലൊക്കെ ഉച്ച സമയത്താണ് ഉമ്മയും മൂത്തമ്മയുമൊക്കെ അലക്കാൻ പോവുക. 

ആ സമയത്ത് കുട്ടി തൊട്ടിൽ ഉറങ്ങുകയായിരിക്കും.

അപ്പോൾ കുട്ടിയെ നോക്കാൻ വേണ്ടി "ചോദിച്ചിട്ട് നീ നേരത്തെ വാ..." എന്ന് എന്നോട് ഉമ്മ പറഞ്ഞിരുന്നു. 

ഞാൻ സ്കൂളിലേക്ക് പോയി ഉച്ച കഴിഞ്ഞിട്ട് ചോദിക്കാൻ പേടിച്ചിട്ട് ചോദിക്കാതെ പോന്നു. 

കുട്ടിയെ നല്ല ഉഷാറായി നോക്കി.

പക്ഷേ! പിറ്റേ ദിവസം സ്കൂളിൽ എത്തിയപ്പോൾ "ഇനി കുട്ടിയെ നോക്കി വീട്ടിൽ ഇരുന്നാൽ മതി..." എന്ന് പറഞ്ഞിട്ട് ആ ദിവസം ക്ലാസിനു പുറത്തു നിർത്തി.😅

യു.പി സ്കൂളിലേക്ക് പോകുന്നതും തിരിച്ചുവരുന്നതും നടന്നു കൊണ്ടായിരുന്നു.ഒരു ഒന്ന് ഒന്നര കിലോമീറ്റർ നടക്കാൻ ഉണ്ടാകും. 

എങ്കിലും മിക്കവാറും നടക്കാൻ എന്റെ കൂട്ടുകാർ ആയിരുന്ന റഫീക്കും റഹീമും ഗഫൂറും മൻസൂറും ഒക്കെ ഉണ്ടാകും.

അന്നൊക്കെ ഇടക്ക് റഫീഖ് ഓരോന്ന് പറഞ്ഞു കൊണ്ട് കളിയാക്കും.

ഞാൻ അന്നൊരു ദുർബല ഹൃദയൻ ആയതു കൊണ്ട് വേഗം കരയും.

ആ കരച്ചിൽ കാണാൻ വേണ്ടി തന്നെയാണ് പലപ്പോഴും റഫീഖ് അങ്ങനെ ചെയ്തിരുന്നത്.

ആ കാലമൊക്കെ കഴിഞ്ഞു. 

ഹൃദയത്തിന്റെ ദൗർബല്യവും നൈർമല്യവും ഒക്കെ പോയി. 😌

യു.പി സ്കൂൾ കഴിഞ്ഞപ്പോൾ തൊട്ടപ്പുറത്ത് തന്നെ ഉള്ള ഹൈസ്കൂളിൽ എന്നെ ചേർത്തു.

അവിടുന്ന് കുറച്ചു കൂടി നടന്നാൽ എന്റെ വലിയ അമ്മായിയുടെ വീട് എത്തുമായിരുന്നു. 

ആ ഒരു വർഷം മുഴുവൻ വലിയ അമ്മായിയുടെ മകന്റെ കൂടെ ഉച്ചക്ക് ചോറ് തിന്നാൻ അവിടേക്ക് പോകും.

വലിയ അമ്മായി ആണെങ്കിൽ അന്നാണെങ്കിലും ഇന്നാണെങ്കിലും എന്റെ വല്യമ്മയുടെ സ്ഥാനത്ത് നിന്ന് എന്നെ നോക്കിയിരുന്നു.  

ഭയങ്കര സ്നേഹമാണ്.
ഭയങ്കര വാത്സല്യമാണ്. 

അന്ന് അവിടുന്നാണ് എന്റെ വീട്ടിൽ നിന്ന് കിട്ടുന്നതിനേക്കാൾ നല്ല ഭക്ഷണം കിട്ടിയിരുന്നത്. 

അതൊരു ഓർമ്മ തന്നെയാണ്.

എട്ടാം ക്ലാസ് കഴിഞ്ഞപ്പോഴാണ് വീട്ടിലെ അവസ്ഥകൾ കൊണ്ട് എന്നെ ഓർഫനേജിൽ ചേർക്കാം എന്ന് ചർച്ച ഉണ്ടായത്.

ഓർഫനേജിൽ ആയാൽ കുറച്ചു കൂടി എനിക്ക് അടുക്കും ചിട്ടയും ഉണ്ടാകുമെന്നും സൂചിപ്പിക്കപ്പെട്ടു.

അങ്ങനെ എന്റെ വല്ല്യമ്മാന്റെ അനിയത്തിയുടെ മകൻ കൂടിയായ ലത്തീഫ് മാസ്റ്റർ മുൻകൈയ്യെടുത്ത് എന്നെ പുളിക്കൽ ഓർഫനേജിൽ ചേർത്തു. 

എന്റെ ജീവിതത്തിലെ നിർണ്ണായകമായ വഴിത്തിരിവായിരുന്നു ഓർഫനേജ് ജീവിതം.

അടുത്ത എപ്പിസോഡ്...ഓർഫനേജ് ജീവിതം
إن شاء الله

രാവിലെ തന്നെ ആവേശത്തോടെ കുളിച്ചു മാറ്റി.ഡ്രസ്സുകൾ എല്ലാം തലേന്ന് രാത്രി തന്നെ ബാഗിൽ എടുത്തു വെച്ചിട്ടുണ്ടായിരുന്നു.ഉത്സാഹത്തോടെ ഉപ്പയുടെ കൂടെ പുളിക്കലിലേക്ക്... 

പുളിക്കലിന്റെ തൊട്ടപ്പുറത്തുള്ള പെരിയമ്പലം ബസ് സ്റ്റോപ്പിൽ ബസ് ഇറങ്ങി.ഓട്ടോ സ്റ്റാൻഡിൽ ചെന്ന് "ഓർഫനേജ്..." 

ഇതുവരെ കാണാത്ത മനസ്സിൽ ഒരുപാട് പ്രതീക്ഷകൾ വെച്ചു പുലർത്തുന്ന ഓർഫനേജിലേക്ക് ഓട്ടോറിക്ഷ മൂന്ന് ചക്രങ്ങൾ കൊണ്ട് ആ കയറ്റം കയറി.

പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിന്റെ ചാരത്തു കൂടി മുന്നോട്ടു പോയി പുളിക്കൽ മദീനത്തുൽ ഉലൂം ഓർഫനേജിന്റെ ഗേറ്റ് കടന്ന് ഓർഫനേജ് മുറ്റത്തെത്തി.

നിരവധി റൂമുകളുള്ള ഒരു ബിൽഡിംഗ്...

∏ മോഡലുള്ള ബിൽഡിംഗ്...

കയറിച്ചെല്ലുമ്പോൾ വലതുവശത്ത് ആദ്യം കാണുന്ന റൂം ഓഫീസ് റൂം.

ഇടതുവശത്ത് ആദ്യം കാണുന്ന റൂം സ്റ്റാഫ് റൂം.

പിന്നെ കുട്ടികൾ താമസിക്കുന്ന നിരവധി റൂമുകൾ...

കുട്ടികൾ താമസിക്കുന്ന ഓരോ റൂമിനും നമ്പറുകൾ...

എന്നെ ആദ്യം താമസിപ്പിച്ചത് നാലാം റൂമിൽ ആയിരുന്നു.

പിന്നീട് ഒമ്പതാം റൂമിലേക്ക് സ്ഥലം മാറ്റിയിരുന്നു. 

അവിടെ താമസിച്ച ഓരോ കുട്ടികൾക്കും അവർ താമസിച്ച റൂമുമായി അഭേദ്യമായ ബന്ധമുണ്ടാകും.

ഓർഫനേജ് ജീവിതം എന്ന് പറയുമ്പോൾ എന്തോ ഒരു ജീവിതം എന്ന് ചിലർ കരുതിയേക്കാം...

എന്നാൽ പുളിക്കൽ ഓർഫനേജിലെ ജീവിതം ജീവിക്കാൻ പഠിപ്പിച്ച ജീവിതമാണ്...

ഇല്ലായ്മയിൽ ഉള്ളതു കൊണ്ട് ജീവിക്കാനും ഉള്ളപ്പോൾ ഉള്ളത് അനുഭവിച്ചു ജീവിക്കാനും പഠിപ്പിച്ച ജീവിതം...

ജീവിതത്തിലെ ഏതു സന്ദർഭത്തെയും തരണം ചെയ്ത് ജീവിക്കാൻ പഠിപ്പിച്ച ജീവിതം. 

അവിടെ പഠിച്ച എല്ലാ കുട്ടികളുടെയും അവസ്ഥ അങ്ങനെ തന്നെയായിരിക്കും. 

എന്റെ ജീവിതത്തിന്റെ ഗതി മാറ്റിയത് ഓർഫനേജ് ജീവിതമായിരുന്നു.

ഓർഫനേജ് ജീവിതം ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ ഞാൻ മറ്റെന്തോ ആയിരിക്കും...
(والله أعلم) 

ഒരു ഉദാഹരണം പറഞ്ഞാൽ 

സ്കൂളിൽ എല്ലാ വിഷയങ്ങൾക്കും വളരെ കുറച്ചു മാത്രം മാർക്ക് വാങ്ങിക്കൊണ്ടിരുന്ന എനിക്ക് പത്താം ക്ലാസ് കഴിയുമ്പോൾ ഗണിതം അടക്കം എല്ലാ വിഷയത്തിലും ഉയർന്ന മാർക്ക് വാങ്ങാൻ സാധിച്ചത് ഓർഫനേജിൽ പഠിച്ചത് കൊണ്ട് മാത്രമാണ്.

ഓർഫനേജിന്റെ പഴയ ശോഭ ഇപ്പോൾ ഇല്ല എന്നുള്ളത് ഒരു ശരി തന്നെയാണ്.

എങ്കിലും നൂറോളം കുട്ടികൾ താമസിച്ചിരുന്ന അന്ന് അവിടുത്തെ ജീവിതം പൊലിമയുള്ളത് തന്നെയായിരുന്നു. 

സുബഹി ബാങ്ക് കൊടുത്താൽ വാർഡൻ എല്ലാ റൂമിലും വന്നു വാതിലിൽ മുട്ടി എല്ലാവരെയും ഉണർത്തും.എല്ലാവരും ബ്രഷ് എടുത്തു പല്ല് തേക്കുന്നു.മൂത്രമൊഴിച്ച് ഫ്രഷ് ആയി വുദു എടുത്തു തൊട്ടപ്പുറത്തുള്ള കോളേജ് പള്ളിയിലേക്ക് നടക്കുന്നു.പള്ളിയിൽ പോയി സുബഹി നിസ്കരിക്കുന്നു.സുബഹി നിസ്കാരം കഴിഞ്ഞാൽ അല്പസമയം ഖുർആൻ ഓതി ഇരിക്കുന്നു.പിന്നെ ഓർഫനേജിലേക്ക് തന്നെ തിരിച്ചു വന്നു ഒരു ലഘു ചായ കുടിക്കുന്നു.പിന്നെ നിരന്നു കിടക്കുന്ന കക്കൂസുകളിലേക്ക് ഓരോരുത്തരായി പോകുന്നു.ഇപ്പുറത്ത് വരിവരിയായി നിൽക്കുന്ന പൈപ്പുകളിലേക്ക് ബക്കറ്റും സോപ്പുമായി ചെന്ന് ഓരോരുത്തരായി കുളിക്കുന്നു.അപ്പുറത്ത് നീണ്ടുകിടക്കുന്ന അലക്ക് കല്ല്.ഒരേസമയം പത്തോളം ആളുകൾക്ക് അലക്കാൻ സാധിക്കും.അത്യാവശ്യമായി അലക്കാൻ ഉള്ളവർ അപ്പോൾ അലക്കും.അല്ലാത്തവർ സ്കൂൾ ഇല്ലാത്ത ദിവസം ഒന്നിച്ച് അലക്കും.

നനയും കുളിയും കഴിഞ്ഞാൽ ഡ്രസ്സ് മാറ്റി മദ്രസയിലേക്ക്...

രണ്ടുമണിക്കൂർ മദ്രസ കഴിഞ്ഞ് വന്നാൽ ബ്രേക്ക് ഫാസ്റ്റ്...

ബ്രേക്ക് ഫാസ്റ്റ് കഴിച്ചു പത്തു മണി ആകുമ്പോഴേക്കും തൊട്ടപ്പുറത്തുള്ള സ്കൂളിലേക്ക്... 

സ്കൂളിൽ ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്നുണ്ട്. 

ആ കൂട്ടത്തിൽ ഓർഫനേജ് കുട്ടികളും പഠിക്കുന്നു എന്ന് മാത്രം.

ഉച്ചക്ക് സ്കൂളിൽ നിന്നും തൊട്ടപ്പുറത്തു തന്നെയുള്ള കോളേജ് പള്ളിയിലേക്ക് പോയി ളുഹ്റ് നിസ്കരിച്ചിട്ട് ഓർഫനേജിലേക്ക് പോയി ഉച്ച ഭക്ഷണം കഴിക്കുന്നു.വീണ്ടും നേരെ സ്കൂളിലേക്ക് തന്നെ...

വൈകുന്നേരം സ്കൂൾ വിട്ട് നേരെ പള്ളിയിൽ പോയി അസർ നിസ്കരിക്കുന്നു.അസർ നിസ്കരിച്ച് കഴിഞ്ഞാൽ ഓർഫനേജിലേക്ക് തന്നെ പോയി ചായയും കടിയും തിന്നുന്നു. 

പിന്നെ മഗ്‌രിബ് ബാങ്ക് കൊടുക്കുന്നതിന് തൊട്ടു മുമ്പ് വരെ കളി...

ക്രിക്കറ്റ് കളിക്കുന്നവരുണ്ട്.ഫുട്ബോൾ കളിക്കുന്നവരുണ്ട്.ഷട്ടിൽ കളിക്കുന്നവരുണ്ട്. കളി കണ്ട് ആസ്വദിക്കുന്നവരുണ്ട്.സ്വറ പറഞ്ഞു നടക്കുന്നവരുണ്ട്. 

മഗ്രിബ് ബാങ്ക് കൊടുക്കാൻ ആയാൽ കയ്യും കാലും കഴുകി പള്ളിയിലേക്ക്..

മഗ്‌രിബ് നിസ്കരിച്ച് കഴിഞ്ഞ് ഓർഫനേജിലേക്ക് എത്തി ഓർഫനേജ് വരാന്തയിൽ വരിവരിയായി ഇട്ടിരിക്കുന്ന ബെഞ്ചുകളിൽ ഇരുന്നു ഡെസ്ക്കുകളിൽ പുസ്തകം വെച്ച് സ്കൂളിലെയും മദ്രസയിലെയും
പുസ്തകങ്ങൾ വായിച്ചു പഠിക്കുന്നു.എഴുതാനുള്ളത് എഴുതുന്നു.

കോളേജ് പള്ളിയിൽ 9 മണിക്കാണ് ഇശാ നിസ്കാരം.

9 മണിക്ക് തൊട്ടു മുമ്പ് വായന നിർത്തി പള്ളിയിലേക്ക് പോയി ഇശാ നിസ്കരിക്കുന്നു.

ഇശാ നിസ്കരിച്ച് കഴിഞ്ഞ് ഓർഫനേജിൽ എത്തിയാൽ രാത്രി ഭക്ഷണം...

രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നീട് ഓരോരുത്തരും സ്വന്തം റൂമുകളിലേക്ക് ചെന്ന് ചെറുതായി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ സംസാരിച്ച് ഇരിക്കുന്നു. 

പിന്നീട് കിടന്നുറങ്ങുന്നു... 

ചിട്ടയായ ഒരു ജീവിതം പഠിച്ചത് ഓർഫനേജിൽ നിന്നാണ്.

വ്യത്യസ്ത നാടുകളിലുള്ള ഒരുപാട് കൂട്ടുകാരെ കിട്ടിയത് ഓർഫനേജിൽ നിന്നാണ്...

ഓർഫനേജിലെ ബന്ധങ്ങൾ മറക്കാനാവാത്ത ബന്ധങ്ങൾ ആണ്.

ഇന്നും നിലനിൽക്കുന്ന ബന്ധങ്ങൾ ആണ്... 

അവസാനിപ്പിക്കാനാവാത്ത ബന്ധങ്ങൾ ആണ്...

ഓർഫനേജിലെ ഭക്ഷണം പൊതുവേ നല്ല ഭക്ഷണം ആയിരുന്നു.

അനാഥ-അഗതി മന്ദിരം എന്ന രൂപത്തിൽ ഒരുപാട് നല്ല ആളുകൾ സാമ്പത്തികമായി സഹായിക്കുന്നത് കൊണ്ടായിരുന്നു നല്ല ഭക്ഷണം അവിടെ തയ്യാറാക്കാൻ സാധിച്ചിരുന്നത്.

ഓരോ ദിവസവും വ്യത്യസ്ത ഐറ്റങ്ങൾ ആയിരുന്നു ബ്രേക്ക്ഫാസ്റ്റ് ആയിട്ട് ഉണ്ടായിരുന്നത്.

ഉച്ചക്ക് പൊതുവേ ചോറും പച്ചക്കറിയും.

വൈകുന്നേരം ചായയുടെ കൂടെ ലഘു കടികൾ ഓരോ ദിവസവും ഓരോന്നോരോന്നായി... 

രാത്രിയിലെ ചോറിന്റെ കൂടെ മീൻകറി കിട്ടുന്നതായിരുന്നു ഒരുപാട് കുട്ടികൾക്ക് വലിയ ഇഷ്ടം ഉണ്ടായിരുന്നത്.

ഓർഫനേജിന്റെ സ്ഥാപകൻ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന രൂപത്തിലുള്ള ഒരു മഹാ വ്യക്തിത്വം അവിടെ ഇടയ്ക്കിടയ്ക്ക് വരാറുണ്ടായിരുന്നു.അദ്ദേഹമാണ് ഓർഫനേജിനെ അങ്ങനെ ആക്കി തീർക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത്.അതാണ് കെ എൻ ഇബ്രാഹിം മൗലവി.

അദ്ദേഹം പിന്നീട് മരണപ്പെട്ടു.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും കൊടുക്കട്ടെ... 

അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന കമറുദ്ദീൻ കാക്ക ഇന്നും അവിടെ സേവനം ചെയ്തു കൊണ്ടിരിക്കുന്നു.

അല്ലാഹു അദ്ദേഹത്തിന് നല്ലതു പ്രധാനം ചെയ്യട്ടെ... 

അവിടെ മുഖ്യ വാർഡൻ ആയിട്ട് ഉണ്ടായിരുന്നത് പഴ വാർഡൻ [പഴയ വാർഡൻ] എന്ന് കുട്ടികൾ പറഞ്ഞിരുന്ന ഇബ്രാഹിം സാറായിരുന്നു.

അദ്ദേഹവും പിന്നീട് മരണപ്പെട്ടു.

അല്ലാഹു അദ്ദേഹത്തിനും മഗ്ഫിറത്തും മർഹമത്തും കൊടുക്കട്ടെ...
 
മുഖ്യ വാർഡനു പുറമേ കുട്ടികളെ മുഴുവൻ സമയവും നോക്കുന്ന വാർഡൻ ആയിട്ട് ഉണ്ടായിരുന്നത് സമദ് മൗലവി ആയിരുന്നു.

സമദ് മൗലവിക്ക് ശേഷം അബ്ദുല്ല മൗലവിയായിരുന്നു വാർഡൻ. 

ഞാൻ ഓർഫനേജിൽ എത്തി ഒരു മാസം കഴിഞ്ഞപ്പോഴേക്കും സമദ് മൗലവി അവിടം വിട്ടു ഗൾഫിലേക്ക് പോയിട്ടുണ്ട്. 

പക്ഷേ! സമദ് മൗലവി എന്ന വാർഡൻ കുട്ടികളിൽ ചെലുത്തിയ സ്വാധീനം പോലത്ത ഒരു സ്വാധീനം വേറെ ഒരു വാർഡനും അവിടെ ചെലുത്താൻ സാധിച്ചിട്ടില്ല.

അദ്ദേഹം പിരിഞ്ഞുപോകുന്ന അന്ന് കുട്ടികൾ മൊത്തം സങ്കടപ്പെടുകയും ഒരുപാട് കുട്ടികൾ സങ്കടം സഹിക്കാനാവാതെ കരയുകയും ചെയ്തു എന്നത് മാത്രം മതി അദ്ദേഹത്തിന്റെ സ്വാധീനം മനസ്സിലാക്കാൻ... 

അതിന് കാരണം അദ്ദേഹത്തിന്റെ വ്യക്തിത്വവും അദ്ദേഹത്തിന്റെ വേറിട്ട സമീപനവും ആയിരുന്നു. 

അബ്ദുള്ള മൗലവിക്ക് ശേഷവും വേറെയും വാർഡൻമാർ മാറിമാറി വന്നിട്ടുണ്ട്.

അതേസമയം വാർഡൻമാർ എന്ന ഒരു സ്ഥാനത്ത് അല്ലെങ്കിൽ പോലും കുട്ടികളെ നോക്കിക്കൊണ്ട് അവിടെ ഉണ്ടായിരുന്ന വേറെ ചിലരുണ്ട്.അവരാണ് യാസർ പകരയും സൈനു മൗലവിയും ഹാരിസ് കായക്കൊടിയും.

ഓർഫനേജ് ചരിത്രത്തിൽ വിസ്മരിക്കാനാവാത്ത സ്ഥാനം അവർക്കുണ്ട്. 

അവരവിടെ കിരീടം വെക്കാത്ത രാജാക്കന്മാർ ആയിരുന്നു.

ഔദ്യോഗികമായ വാർഡൻ ഷിപ്പ് ഇല്ലെങ്കിലും അവരായിരുന്നു യഥാർത്ഥ വാർഡൻമാർ. 

അവർ അവിടെ ഉണ്ടായിരുന്ന വർഷങ്ങളിൽ അവിടെ പഠിച്ച ഒരു കുട്ടിക്കും അവരുടെ പേര് മറക്കാൻ സാധിക്കില്ല.

ഇന്ന് അവരൊക്കെ അവരുടെ നാടുകളിൽ അവരുടേതായ ജോലികളിലാണ്.

അവർക്കെല്ലാം നല്ലതു വരട്ടെ...

അന്ന് നാലാം റൂമിലെ എന്റെ സഹപാഠികൾ ഉണ്ട്. 

ഒമ്പതാം റൂമിലെ എന്റെ സഹപാഠികൾ ഉണ്ട്.

എന്റെ സ്കൂളിലെ സഹപാഠികൾ ഉണ്ട്.

ഓർഫനേജിൽ എനിക്ക് സീനിയറായി കൊണ്ടും ജൂനിയറായി കൊണ്ടും പഠിച്ചു കൊണ്ടിരുന്ന കൂട്ടുകാർ ഉണ്ട്.

ഓരോരുത്തരുടെ പേരുകൾ എടുത്തു പറയാൻ ദൈർഘ്യഭയം എന്നെ സമ്മതിക്കുന്നില്ല.

ഇന്ന് ഓരോരുത്തരും വ്യത്യസ്ത നാടുകളിലാണ്...വ്യത്യസ്ത ജോലികളിലാണ്..

എല്ലാവർക്കും നല്ലതു വരട്ടെ... 

ആ കൂട്ടത്തിൽ മരിച്ചു പോയതായി എനിക്ക് ഓർക്കാൻ സാധിക്കുന്നത് വയനാട്ടിലെ ബജീൽ മാത്രമാണ്.

അല്ലാഹു അവനു മഗ്ഫിറത്തും മർഹമത്തും കൊടുക്കട്ടെ... 

ഓർഫനേജ് ബന്ധങ്ങളിൽ ഇന്നും തിളങ്ങി നിൽക്കുന്ന ബന്ധം പറമ്പിൽ പീടിക സലീമുമായി ആണ്. 

യഥാർത്ഥത്തിൽ സലീം എന്നേക്കാൾ രണ്ടു വർഷം സീനിയറാണ്.പക്ഷേ! പ്ലസ് ടു കഴിഞ്ഞ് അറബി കോളേജിൽ ഒന്നാം വർഷം തന്നെ അവൻ ചേർന്നപ്പോൾ ഞങ്ങൾ ഒരേ ക്ലാസിൽ ആയി.പിന്നീട് ഏഴുവർഷം ഒന്നിച്ചാണ് പഠിച്ചത്.

ഓർഫനേജിൽ പൊതുവേ ഞാനൊരു അച്ചടക്കമുള്ള കുട്ടി ആയിരുന്നു.

ഞാൻ പത്താം ക്ലാസ് കഴിഞ്ഞ വർഷം അതുവരെ ഉണ്ടായിരുന്ന ഒരു സിസ്റ്റം ഓർഫനേജ് മാറ്റി.അഥവാ പത്താം ക്ലാസ്സിനു ശേഷം കോളേജിൽ പഠിക്കുന്ന കുട്ടികളായി ഓർഫനേജിൽ നിൽക്കേണ്ടതില്ല.നിലവിൽ കോളേജ് കുട്ടികളായി അവിടെ ഉള്ളവരൊക്കെ പിരിഞ്ഞുപോകുക എന്ന നിലപാട് സ്വീകരിച്ചു.കോളേജ് കുട്ടികളെയെല്ലാം പിരിച്ചു വിട്ടു.പക്ഷേ! എന്റെ വീട്ടിലെ സാഹചര്യത്തിൽ എനിക്ക് ഓർഫനേജിൽ തന്നെ താമസിച്ചു കൊണ്ട് കോളേജിൽ പഠിച്ചേ മതിയാവൂ എന്നായിരുന്നു.അങ്ങനെ ഞാനന്ന് ഓർഫനേജിന്റെ ചുമതല ഉണ്ടായിരുന്ന ശാക്കിർ മൗലവിയെ പോയി കണ്ടു.അങ്ങനെ എന്നെ മാത്രം ഓർഫനേജിൽ തന്നെ താമസിച്ച് കോളേജിൽ പോകാൻ അനുവദിച്ചു. 

പിന്നീട് സലീമിനും താമസിക്കാൻ അനുവാദം ലഭിച്ചു.

അങ്ങനെ ഞങ്ങൾ ഒന്നിച്ച് താമസിക്കുകയും ഒന്നിച്ച് കോളേജിൽ പഠിക്കുകയും ചെയ്തു.

കോളേജ് കുട്ടികളായി ഞങ്ങൾ മാത്രം ആയതു കൊണ്ട് യാസർ മൗലവിയുടെയും സൈനു മൗലവിയുടെയും ഹാരിസ് കായക്കൊടിയുടെയും കൂടെ സഹവസിച്ച് താമസിക്കാൻ സാധിച്ചു. 

അങ്ങനെയിരിക്കെയാണ് എന്റെ വലത്തെ കൈ മൂന്നാമത്തെ തവണയും പൊട്ടുന്നത്.

ഒന്നാമത്തെ തവണ ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ക്രിക്കറ്റ് ബോൾ മുകളിലേക്ക് എറിഞ്ഞ് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ നിലത്തു വീണാണ് കൈ പൊട്ടിയത്.

അത് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും അനിയത്തിയെ തോളിലേറ്റി നടക്കുമ്പോൾ ഓലമട്ടൽ തടഞ്ഞു വീണു രണ്ടാമതും കൈ പൊട്ടി.

പിന്നീട് ഒരു മൂന്നു വർഷത്തിനു ശേഷം ഓർഫനേജിൽ സലീമുമായി തമാശക്ക് മൽപ്പിടുത്തം നടത്തുമ്പോൾ സലീം കാലിന് വള്ളി വെച്ച് 'ഫൗൾ ചെയ്ത്' വീഴ്ത്തി.അങ്ങനെയാണ് മൂന്നാമതും കൈ പൊട്ടിയത്. 

ഓർഫനേജിൽ വെച്ച് തന്നെയാണ് എനിക്ക് എന്റെ ഒരു പല്ല് നഷ്ടപ്പെട്ടത്.

അത് കളിക്കുന്നതിനിടയിൽ ഒരു കൂട്ടുകാരൻ കല്ലെറിഞ്ഞത് കറക്റ്റ് എന്റെ മുൻനിരയിലെ പല്ലിന് തന്നെ കൊണ്ടു പല്ല് പകുതി പൊട്ടി വീണു.ബാക്കി പകുതി തൂങ്ങി നിന്നു.ആ പല്ല് പൂർണമായും പറിക്കേണ്ടി വന്നു.പല്ലു വരുന്ന വയസ്സ് കഴിഞ്ഞതിനാൽ പിന്നീട് അവിടെ പല്ലു വന്നിട്ടില്ല.കൃത്രിമ പല്ല് വെക്കുകയാണ് ചെയ്തത്. 

എന്റെ മുൻ പല്ലുകൾ അല്പം മുന്നോട്ടു തള്ളിനിൽക്കുന്ന ആ ഒരു സമയത്ത് ഹോസ്പിറ്റലിൽ കൊണ്ടു പോയി അതു പിടിച്ചു കെട്ടാനും പല്ല് നഷ്ടപ്പെട്ട സ്ഥാനത്ത് കൃത്രിമ പല്ല് വെക്കാനും അതെല്ലാം സാമ്പത്തികമായി ഏറ്റെടുത്ത് ചെയ്ത് തന്നത് യാസർ പകരയാണ്. 

അതിനെല്ലാം അല്ലാഹു പ്രതിഫലം നൽകട്ടെ... 

ഓർഫനേജിൽ നിൽക്കുന്ന സമയത്ത് വെറുതെ നോട്ടുബുക്ക് എടുത്തു പല കഥകളും എഴുതുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു.എന്നിട്ട് അത് കൂട്ടുകാർക്കും വായിക്കാൻ കൊടുക്കും.പൊതുവേ നല്ല അഭിപ്രായങ്ങൾ കിട്ടിയിട്ടുണ്ട്.അന്ന് എഴുതിയ ചില കഥകൾ തികച്ചും സാങ്കല്പികമായ പ്രേതകഥകൾ ആയിരുന്നു. 

പിന്നീട് ഓർഫനേജിൽ താമസിച്ച് കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് കോളേജിൽ പഠിക്കാൻ ഉണ്ടായിരുന്ന ഒരു ഇംഗ്ലീഷ് നോവൽ പൂർണ്ണമായി മലയാളത്തിലേക്ക് ട്രാൻസുലേഷൻ ചെയ്ത് എഴുതിയിരുന്നു.അന്നൊക്കെ കുറച്ചൊക്കെ ഇംഗ്ലീഷ് അറിയുമായിരുന്നു.ഇന്ന് എല്ലാം സ്വാഹ... 

ഇന്നും ഫോൺ വിളിച്ചു കൊണ്ടും വാട്സാപ്പിലൂടെയുമൊക്കെ ബന്ധം സ്ഥാപിക്കുന്ന കുറെ ഓർഫനേജ് കൂട്ടുകാർ ഉണ്ട്.

അതിൽ എന്റെ സഹപാഠികൾ ഉണ്ട്.എന്റെ സീനിയേഴ്സ് ഉണ്ട്.എന്റെ ജൂനിയേഴ്സ് ഉണ്ട്.ജൂനിയേഴ്സിൽ പെട്ട ഒരാളാണ് ഫജീസ്.സഹപാഠികളിൽ റാഫി ഉണ്ട്.സാബിർ ഉണ്ട്.ഇടക്ക് നാട്ടിൽ നിന്ന് കാണുന്ന ശിഹാബ് ഉണ്ട്.ഇനിയും പേരെടുത്തു പറയേണ്ടതായ വേറെയും ആളുകൾ ഉണ്ട്.

ഞാൻ ഓർഫനേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ തന്നെ എന്റെ അനിയനെയും ഓർഫനേജിലെ ചേർത്തിരുന്നു.പിന്നെ എന്റെ മൂത്താപ്പയുടെ മകനെ ഓർഫനേജിൽ ചേർത്തിരുന്നു.

ഞാനും അനിയനും ഓർഫനേജിൽ താമസിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഉപ്പ മരിച്ചത്.

അന്നാണ് എന്റെ അധ്യാപകരിൽ പലരും എന്റെ വീട് കാണുന്നത്. 

ഉപ്പ് മരിക്കുന്ന സന്ദർഭത്തിൽ വീടിന്റെ അവസ്ഥ പൊതുവേ ശോചനീയമായിരുന്നു എന്ന് പറയാം.

ഇപ്പോഴും വീടിന്റെ ചുമർ മണ്ണിന്റെ കട്ടകളാണ്. 

പുറമേ ഉപ്പ മരിക്കുന്ന സന്ദർഭത്തിൽ വീടിന് അടച്ചുറപ്പ് കുറവായിരുന്നു. 

പിന്നീടാണ് അതൊക്കെ ശരിയാക്കുന്നത്. 

ഉപ്പ മരിച്ച ദിവസം ഓർഫനേജിലെ കാര്യങ്ങൾ നോക്കിയിരുന്ന ശാക്കിർ മൗലവിയും അലി മാസ്റ്ററും അതുപോലെ തന്നെ സൈനു മൗലവിയും ഒക്കെ വീട്ടിൽ വന്നിരുന്നു.

ഒമ്പത്,പത്ത് ക്ലാസ്സുകളിൽ പഠിക്കുമ്പോഴും പത്താം ക്ലാസ് കഴിഞ്ഞു കോളേജിലെ ആദ്യ മൂന്നു വർഷങ്ങളിലും അങ്ങനെ മൊത്തം അഞ്ചു വർഷമാണ് ഓർഫനേജിൽ താമസിച്ചത്.

അതിൽ തന്നെ അഞ്ചാമത്തെ വർഷം ഞാൻ കോളേജിൽ മൂന്നാം വർഷ വിദ്യാർഥിയായി പഠിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ പുളിക്കൽ അടുത്തുള്ള സിയാംകണ്ടം മദ്രസയിലേക്ക് രാവിലെ പഠിപ്പിക്കാൻ പോയിരുന്നു. 

അവിടുന്ന് മാസം 400 രൂപ ശമ്പളം കിട്ടും.

അത് എന്റെ വട്ടച്ചെലവിന് മാത്രമാണ് ഉണ്ടാവുക.

എങ്കിൽ പോലും ആ സമയത്ത് ഉമ്മാക്ക് ഒരു ചെറിയ ഫോൺ വാങ്ങി കൊടുത്തത് ഓർമ്മയുണ്ട്. 

ഓർഫനേജിലെ താമസം അഞ്ചു വർഷം പിന്നിട്ടപ്പോഴേക്കും അപ്പോഴത്തെ വീട്ടിലെ സാഹചര്യങ്ങൾ കൊണ്ട് ഓർഫനേജ് ജീവിതം മതിയാക്കി ഒരു 'പാർട്ടൈം' എന്ന നിലക്ക് പള്ളിയിലെ ജോലികൾ ഏറ്റെടുത്ത് പള്ളിയിൽ താമസിച്ച് കോളേജിലേക്ക് വന്നു പോവാൻ തുടങ്ങി. 

പിന്നീടുള്ള അനുഭവങ്ങൾ കോളേജിലെത്തേതും ഫറോക്ക് കല്ലമ്പാറത്തേതും ആണ്. 

ഇൻഷാ അള്ളാഹ്.. 

ബാക്കി പിന്നെ പറയാം എന്ന് തോന്നുന്നു.

ഇപ്പോൾ തന്നെ ദീർഘമായി പോയി. 

മുഴുവൻ വായിക്കാൻ കാണിച്ച ക്ഷമക്കും സഹകരണത്തിനും ഹൃദയത്തിൽ നിന്നുള്ള നന്ദി.

എന്റെ ജീവിതാനുഭവങ്ങളിലൂടെ... അഫീഫ് മദനി മൊറയൂർ

മൊറയൂർ - കീഴ്മുറി 

മലപ്പുറം ജില്ലയിലെ 'കാലിക്കറ്റ് എയർപോർട്ടിന്' അടുത്തുള്ള കൊണ്ടോട്ടി ടൗണിൽ നിന്ന് ആറേഴ് കിലോമീറ്റർ അപ്പുറമുള്ള അങ്ങാടിയാണ് മൊറയൂർ.മൊറയൂർ അങ്ങാടിയിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ ഉള്ളിലോട്ടു വന്നാൽ ഉള്ള സ്ഥലമാണ് കീഴ്മുറി.

കീഴ്മുറിയാണ് ഞാൻ ജനിച്ചുവളർന്ന നാട്.

കൃത്യമായി പറഞ്ഞാൽ ജനിച്ച നാട് കീഴ്മുറി അല്ല. 

തൊട്ടപ്പുറത്തുള്ള സലഫി ജബൽ എന്ന ഉമ്മാന്റെ നാട്ടിൽ ഉമ്മാന്റെ വീട്ടിലാണ് ജനിച്ചത്. 

അന്നൊക്കെ ഹോസ്പിറ്റലിൽ പോയി പ്രസവിക്കുന്ന സിസ്റ്റം ഇല്ല. 

വീട്ടിൽ നിന്നു തന്നെയാണ് പ്രസവം എടുക്കാറുള്ളത്. 

അധികമൊന്നും ആയിട്ടില്ല. 

1990 മാർച്ച് ഒമ്പതാം തീയതി ആയിരുന്നു ജനിച്ചത് എന്നാണ് ഞാൻ അറിഞ്ഞത്.

അന്നൊക്കെ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിൽ വലിയ പ്രാധാന്യം നൽകപ്പെടാത്തത് കൊണ്ടായിരിക്കാം; രണ്ടു ദിവസം കഴിഞ്ഞിട്ടാണ് ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ കൊടുത്തത്.അതിലാവട്ടെ അന്നത്തെ തീയതി വെച്ചാണ് കൊടുത്തത്.അതുകൊണ്ടു തന്നെ ജനനസർട്ടിഫിക്കറ്റിൽ ഉള്ള  Date of Birth 11-03-1990 എന്നാണ്.

വർഷങ്ങൾ കഴിഞ്ഞു.S.S.L.C പരീക്ഷ എഴുതാൻ സമയത്ത് 15 വയസ്സ് തികഞ്ഞില്ല എന്ന കാരണത്താൽ പത്താം ക്ലാസ്സിലെ ക്ലാസ് ടീച്ചർ എന്നോട് കാര്യം പറഞ്ഞ ശേഷം തന്നെ Date of Birth മാറ്റിയെഴുതി.16-03-1989.അതാണ് ഇപ്പോൾ അംഗീകൃതമായ Date of Birth.എല്ലാ രേഖകളിലും രേഖപ്പെടുത്തപ്പെട്ട Date of Birth അതാണ്.

സലഫി ജബൽ ഉമ്മാന്റെ വീടുള്ള ഉമ്മാന്റെ നാടാണ്. 

തൊട്ടപ്പുറത്തുള്ള കീഴ്മുറി ആണ് ഉപ്പാന്റെ വീടുള്ള ഉപ്പാന്റെ നാട്.

അവിടെയാണ് വളർന്നത്.

കീഴ്മുറി എന്ന എന്റെ നാട്ടിൽ മഹാ ഭൂരിപക്ഷവും മുജാഹിദ് കുടുംബങ്ങളാണ്.വിരലിലെണ്ണാവുന്ന സുന്നി കുടുംബങ്ങളും ഇപ്പോൾ ഉണ്ട്.വിരലിലെണ്ണാവുന്ന ഹൈന്ദവ കുടുംബങ്ങളും ഉണ്ട്.

നല്ല സൗഹൃദാന്തരീക്ഷം തന്നെയാണ് നാട്ടിൽ പണ്ടും ഉള്ളത്.ഇപ്പോഴും അങ്ങനെ തന്നെ.

മലപ്പുറം ജില്ലയിൽ തന്നെ ഭൂരിപക്ഷം മുസ്ലിം കുടുംബങ്ങൾ ആയതു കൊണ്ട് മലപ്പുറം ജില്ലയിലെ അവസ്ഥ ശരിക്കും അറിഞ്ഞിട്ടില്ലാത്ത ചിലർ തെറ്റിദ്ധരിക്കാറുണ്ട്.

എന്നാൽ വാസ്തവത്തിൽ അവർ മലപ്പുറം ജില്ലയിലെ അവസ്ഥ ശരിക്കും അറിയാത്തതുകൊണ്ടാണ്. 

മലപ്പുറം ജില്ലയിൽ ജോലി കിട്ടിയപ്പോൾ മുൻധാരണ വെച്ച് അവിടേക്ക് പോയ ചിലർ അവിടെ ജീവിച്ചപ്പോൾ അവർക്ക് കിട്ടിയ നല്ല അനുഭവങ്ങളും അവരുടെ തെറ്റിദ്ധാരണകൾ മാറിയ അനുഭവങ്ങളും പങ്കുവെക്കുന്നത് കേൾക്കാൻ സാധിച്ചിട്ടുണ്ട്. 

സത്യത്തിൽ നല്ല സൗഹൃദ അന്തരീക്ഷം തന്നെയാണ് അവിടെ ഉള്ളത്.

മതപരമായ വിശ്വാസങ്ങളും നിലപാടുകളും രാഷ്ട്രീയപരമായ വിശ്വാസങ്ങളും നിലപാടുകളും അതൊക്കെ അവനവന്റേത് തന്നെയാണ്.

അതിന്റെ പേരിൽ ഒന്നും പരസ്പര അകൽച്ചകളോ പരസ്പര വെറുപ്പുകളോ വേണ്ടതില്ല.അത് ശരിയുമല്ല.മാനുഷിക ബന്ധങ്ങൾ നല്ല രൂപത്തിൽ നിലനിർത്തുകയാണ് വേണ്ടത്.

മതപരമായ വിശ്വാസങ്ങളും സംഘടനാ നിലപാടുകളും രാഷ്ട്രീയ നിലപാടുകളും പരസ്പരം നല്ല ബന്ധത്തിന് തടസ്സമായി കൂടാ...

ഒന്നിച്ച് ജോലി ചെയ്യുന്നു. 
ഒന്നിച്ച് ചായ കുടിക്കുന്നു. 
ഒന്നിച്ച് നടക്കുന്നു.
ഒന്നിച്ച് സംസാരിച്ചിരിക്കുന്നു.
പരസ്പരം സഹായിക്കുന്നു.
അങ്ങനെ അങ്ങനെ നല്ല ബന്ധങ്ങളാണ് ഉണ്ടാവേണ്ടത്.

അങ്ങനെ തന്നെയാണ് മലപ്പുറം ജില്ലയിൽ ഉള്ളത്. 

വ്യത്യസ്തമായ അനുഭവങ്ങൾ ഒറ്റപ്പെട്ട രീതിയിൽ ഉണ്ടായിട്ടുണ്ടാകാം...ഉണ്ടാകുന്നുണ്ടാവാം...സ്വാഭാവികം...പക്ഷേ അത്തരം ഒറ്റപ്പെട്ട അനുഭവങ്ങളോട് നമുക്ക് യോജിക്കാൻ സാധിക്കില്ല.

എങ്കിലും പൊതുവെ മലപ്പുറം ജില്ലയിൽ നല്ല സൗഹൃദ അന്തരീക്ഷം തന്നെയാണ് ഉള്ളത്. 

അവിടെ മുസ്ലിം ഭൂരിപക്ഷ നാടാണ് എന്നുള്ളതു കൊണ്ടോ ലീഗ് അനുഭാവികളാണ് കൂടുതലുള്ളത് എന്നുള്ളതു കൊണ്ടോ ഒന്നും മലപ്പുറം ജില്ലയെ കുറിച്ച് തെറ്റിദ്ധരിക്കേണ്ടതില്ല.

എന്റെ നാട് കീഴ്മുറിയും അങ്ങനെ തന്നെ.

ഭൂരിപക്ഷവും മുസ്ലിം കുടുംബങ്ങൾ...ഭൂരിപക്ഷവും മുജാഹിദ് കുടുംബങ്ങൾ...ഭൂരിപക്ഷവും ലീഗ് അനുഭാവികൾ എന്നതൊന്നും അവിടുത്തെ സൗഹൃദ അവസ്ഥയെ ബാധിക്കുന്നില്ല.ബാധിക്കാതിരിക്കണേ എന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു.പ്രാർത്ഥിക്കുന്നു.

എന്റെ നാട്ടിൽ കുറച്ചു മുമ്പൊക്കെ മുജാഹിദുകൾക്കിടയിലുള്ള സംഘടനാ അഭിപ്രായവ്യത്യാസങ്ങൾ കൊണ്ട് ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു.അതൊക്കെ ഇപ്പോൾ പൊതുവേ ശാന്തമായി.ഇപ്പോൾ പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാർ ഇടതുപക്ഷ അനുകൂലികളായി കൊണ്ട് വളർന്നു വരുന്നുണ്ട്.ഞാനതിനെ പ്രതികൂലിക്കുന്നുമില്ല.അനുകൂലിക്കുന്നുമില്ല.പക്ഷേ! കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങളെ കൊണ്ട് ചില പ്രശ്നങ്ങളൊക്കെ അവിടെ ഉണ്ടായി.ഞാൻ അതിൽ ഭാഗമായിട്ടില്ലെങ്കിൽ പോലും അതിൽ എനിക്ക് ഇപ്പോഴും വലിയ വിഷമമുണ്ട്.ഞാനൊരു ലീഗ് അനുഭാവി ആണെങ്കിൽ തന്നെയും ലീഗിനു വേണ്ടി എന്തും ന്യായീകരിക്കുന്ന സ്വഭാവം എനിക്കില്ല.വിയോജിപ്പ് തോന്നിയതിനോട് വിയോജിപ്പ് തന്നെയാണ്.
ഇടതുപക്ഷത്തോട് അന്ധമായ വിരോധമോ വിയോജിപ്പോ ഇല്ല തന്നെ.അവർ ചെയ്ത - ചെയ്യുന്ന നല്ല കാര്യങ്ങളെ തീർച്ചയായും അംഗീകരിക്കും.

ഉദാഹരണത്തിന് കഴിഞ്ഞ വേനലിന് ജലക്ഷാമം ഉണ്ടായപ്പോൾ അവർ ജല വിതരണം നടത്തി.അതിന്റെ ഉപകാരം എന്റെ വീട്ടിലും ഉണ്ടായിട്ടുണ്ട്.അതൊക്കെ രാഷ്ട്രീയ താല്പര്യങ്ങൾ കൊണ്ടാണ് എന്ന് പറഞ്ഞ് വിമർശിക്കുന്നതിനപ്പുറംഅവർ ആ നല്ല കാര്യം ചെയ്തു എന്നുള്ളതിനോട് അനുകൂലിക്കുകയാണ് ഞാൻ ചെയ്യുന്നത്. 

അതേ രൂപത്തിലുള്ള ജനോപകാര പ്രവർത്തനങ്ങൾ ലീഗും നടത്തുന്നുണ്ട്.

രാഷ്ട്രീയ പാർട്ടികൾ പരസ്പരം കലഹിക്കുന്നതും പരസ്പരം അടിപിടി കൂടുന്നതും പലപ്പോഴും കൊലപാതകങ്ങളിൽ ചെന്ന് അവസാനിക്കുന്നതും നിർത്തേണ്ടതുണ്ട്. 

അത്തരം സംഭവങ്ങൾ സംഭവിക്കുന്നതിൽ ദുഃഖം മാത്രമാണ് ഉള്ളത്.

രാഷ്ട്രീയപരമായി യോജിപ്പുകളും വിയോജിപ്പുകളും ഉണ്ടാവും.

പക്ഷേ ഒന്നും അതിരുകടക്കാൻ പാടില്ല. 

ജനോപകാര പ്രവർത്തനങ്ങളുമായി ഓരോ പാർട്ടിയും മുന്നോട്ടു പോകട്ടെ...

അതല്ലേ ജനത്തിന് വേണ്ടത്.

മതസംഘടനകളും സംഘടനാപരമായ തർക്കങ്ങൾ നടത്തി അതിരു വിട്ട് പ്രശ്നങ്ങളിലും കോലാഹലങ്ങളിലും 'പള്ളി പൂട്ടലുകളിലും' ചിലപ്പോൾ കൊലപാതകങ്ങളിൽ വരെ ചെന്നവസാനിക്കുന്നതിനോടും തീർത്തും വിയോജിപ്പ് തന്നെയാണുള്ളത്.

വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങൾ കാരണമോ കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ കാരണമോ അയൽപക്കങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ കാരണമോ മതസംഘടനകൾ തമ്മിലുള്ള പ്രശ്നങ്ങൾ കാരണമോ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പ്രശ്നങ്ങൾ കാരണമോ കലഹങ്ങളും വക്കാണങ്ങളും അടിപിടികളും കൊലപാതകങ്ങളും സംഭവിക്കുന്നത് വളരെ ദുഃഖകരം തന്നെ.

ആശയങ്ങളിലെയും നിലപാടുകളിലെയും ശരി തെറ്റുകൾ മനസ്സിലാക്കി ശരിയോടൊപ്പം നിൽക്കാം. 

പക്ഷേ! വിയോജിപ്പുകളും എതിർപ്പുകളും അതിരു കടക്കരുത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്തുണ്ടായ അത്തരം അനിഷ്ട സംഭവങ്ങൾ ഒക്കെ അവസാനിച്ചു. ശാന്തമായിട്ടുണ്ട്.

ഈ ശാന്തതയും സൗഹൃദ അന്തരീക്ഷവും നിലനിൽക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്.പ്രാർത്ഥിക്കുകയാണ്.

എന്റെ നാട്ടിൽ ഞാൻ ബഹുമാനിക്കുന്ന ഒരുപാട് ആളുകളുണ്ട്.

പേരുകൾ പറഞ്ഞാലും തീരാത്ത അത്രയും ആളുകൾ... 

പലരും എന്നെ 'അഫി' എന്നാണ് വിളിക്കാറുള്ളത്.

സന്തോഷത്തോടെ മാത്രമേ ഞാൻ ആ വിളി കേൾക്കാറുള്ളൂ...

അങ്ങനെ വിളിക്കുന്നവരുടെ കൂട്ടത്തിൽ ചെറുപ്പം മുതലേ എന്നെ അറിയുന്ന ബാലേട്ടൻ ഉണ്ട്.ബൈജു ചേട്ടൻ ഉണ്ട്.രഞ്ജിത്ത് ഏട്ടൻ ഉണ്ട്.അവരുടെ പേര് ഒക്കെ ഞാൻ പറഞ്ഞത് എന്റെ നാട്ടിലെ സൗഹൃദ അന്തരീക്ഷത്തെ സൂചിപ്പിക്കാനാണ്. 

അത് നിലനിൽക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്. പ്രാർത്ഥിക്കുകയാണ്. 

സുന്നീ സംഘടനകൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുള്ളത് പോലെ തന്നെ മുജാഹിദ് സംഘടനകൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്.ആ കൂട്ടത്തിൽ ആശയപരമായി കൂടുതൽ ശരിയെന്ന് എനിക്ക് തോന്നിയ ഒരു സംഘടനയോട് ഞാൻ യോജിച്ചു നിൽക്കുന്നു.അതിനർത്ഥംഅന്ധമായി യോജിച്ചു നിൽക്കുന്നു എന്നല്ല.കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിൽ യോജിച്ചു നിൽക്കുന്നു എന്ന് മാത്രം.എന്റെ നാട്ടിലാണെങ്കിൽ മറ്റു സംഘടനകളോട് യോജിച്ച് നിൽക്കുന്നവരാണ് മഹാഭൂരിപക്ഷവും. 

എന്റെ നാട്ടിലാണ് അലി മദനി മൊറയൂർ ഉള്ളത്. 

എന്റെ നാട്ടിലാണ് മുനീർ മദനി മൊറയൂർ ഉള്ളത്. 

അവരൊക്കെ ഞാൻ ബഹുമാനിക്കുന്ന ആളുകൾ ആണ്.

അതോടൊപ്പം മുനീർ മദനി എന്റെ ഉസ്താദ് കൂടിയാണ്. 

പിന്നെ എന്റെ ഉപ്പയുടെ സുഹൃത്തുക്കളായിരുന്ന ഞാൻ അന്നും ഇന്നും എന്നും ബഹുമാനിക്കുന്ന കുറെ ആളുകൾ... 

ഒരുപാട് ആളുകൾ "ബോസ്" എന്ന് വിളിക്കുന്ന എന്റെ എളാപ്പമാരുടെ സുഹൃത്തുകൂടിയായ സിദ്ദീക്കാക്ക അടക്കം ഞാൻ ബഹുമാനിക്കുന്ന ഒരുപാട് ആളുകൾ...ചിലരുടെ പേരുകൾ എണ്ണി പറഞ്ഞാൽ അത് പേരുകൾ പരാമർശിക്കപ്പെടാത്തവരോടുള്ള അനീതി ആകും എന്നതുകൊണ്ടുമാത്രം പേരുകൾ പറയുന്നില്ല. 

എന്റെ ഉപ്പ കുഞ്ഞുട്ടി എന്ന് വിളിക്കപ്പെടുന്ന മുഹമ്മദ് കുട്ടി. 

2006 നവംബർ 3 വെള്ളിയാഴ്ച ദിവസമാണ് ഉപ്പ മരിച്ചത്. 

വീട്ടിൽ പിന്നെ ഉമ്മയുണ്ട്.അനിയൻ ഉണ്ട്.അനിയത്തി ഉണ്ട്.അനിയത്തിയെ കൊണ്ടോട്ടിയിലേക്ക് ആണ് കല്യാണം കഴിച്ചു കൊണ്ടുപോയത്. പിന്നെ വീട്ടിൽ എന്റെ ഭാര്യയും മക്കളും...(ഞാനും ഭാര്യയും മക്കളും ഇപ്പോൾ താമസിക്കുന്നത് ഞാൻ ജോലി ചെയ്യുന്ന കാസർകോട് ജില്ലയിലെ ചെറുവത്തൂർ അടുത്ത് ആണെങ്കിലും)

തൊട്ടപ്പുറത്തുള്ള മൂന്നു വീടുകൾ മൂത്താപ്പയുടെയും രണ്ട് എളാപ്പമാരുടെയും വീടുകൾ...

അപ്പുറത്തും ഇപ്പുറത്തും ഒക്കെ ബന്ധുക്കളുടെ വീടുകൾ...മറ്റു അയൽവാസികളുടെ വീടുകൾ...

ഉപ്പ മരിക്കുന്നതിനു മുന്നേ തന്നെയും ഉപ്പ മരിച്ചതിന് ശേഷം പ്രത്യേകിച്ചും ഞങ്ങളെയൊക്കെ പ്രത്യേകം നോക്കിയത് രണ്ട് അമ്മാവന്മാരും മൂത്താപ്പയും രണ്ട് എളാപ്പമാരും മൂന്ന് അമ്മായികളും മറ്റു ബന്ധുക്കളും പിന്നെ നാട്ടുകാരും ആണ്.

എല്ലാവരോടുമുള്ള ബഹുമാനവും കൃതജ്ഞതയും അവർക്ക് നല്ലത് വരട്ടെ എന്ന പ്രാർത്ഥനയും എപ്പോഴും മനസ്സിലുണ്ട്.

ഇപ്പോഴത്തെ പോലെയല്ല ഞാൻ ചെറുപ്പത്തിൽ ഒരു സുന്ദര കുട്ടപ്പൻ ആയിരുന്നു എന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്.പിന്നെയാണ് ഞാൻ ഇങ്ങനെ ആയിപ്പോയത് മക്കളേ...😅 

ചെറുപ്പത്തിൽ എന്റെ വീട് പോലെ തന്നെയായിരുന്നു എന്റെ തറവാട് വീടും ഉമ്മാന്റെ വീടും വലിയ അമ്മാവന്റെ വീടും...മിക്കവാറും ഈ വീടുകളിലേക്കൊക്കെ മാറി മാറി പോയി കളിച്ച് നടക്കലായിരുന്നു കുട്ടിക്കാലം...

മിക്കവാറും ദിവസങ്ങളിൽ വൈകുന്നേരം ഉമ്മാന്റെ വീട്ടിൽ പോയി ചായ കുടിച്ചു തിരിച്ചു പോരുമ്പോഴാണ് മനസ്സിന് വലിയ സംതൃപ്തി...

പൊതുവേ അച്ചടക്കമുള്ള കുട്ടി ആയിരുന്നു. 

താരതമ്യേന വികൃതികൾ കുറവായിരുന്നു. 

പൊതുവേ നല്ല കുട്ടിയായി വളർന്നു....

"ന്ന്ക്കൗടെ..." 

ഒരു ചുള്ളലും എടുത്ത് വാപ്പ പിന്നാലെ ഓടി വന്നു. 

സകല ഊക്കുമെടുത്ത് ഞാൻ വീടിനു ചുറ്റും ഓടി. 

വിടില്ല എന്ന ഭാവത്തോടെ വാപ്പ പിന്നാലെ... 

രണ്ടു മൂന്ന് റൗണ്ട് ഓടി... 

അവസാനം വാപ്പക്ക് പിടികിട്ടി.

കാലിന്റെ കൊച്ചിളിക്ക് നാലെണ്ണം കിട്ടി.

പൊതുവേ നല്ല കുട്ടി ആയിരുന്നെങ്കിലും ചില്ലറ വികൃതികൾ കാട്ടാതിരുന്നിട്ടില്ല.

അതിൽ പെട്ട അത്യാവശ്യം നല്ല ഒരു വികൃതിക്കായിരുന്നു ആ കിട്ടിയത്.

അതേപോലെതന്നെ നല്ല ഒരു ഉശിരൻ വികൃതി കാട്ടിയപ്പോൾ കയ്യിൽ കിട്ടിയ ബെൽറ്റും എടുത്ത് വാപ്പ പിന്നാലെ ഓടിയിട്ടുണ്ട്.ഞാൻ വേഗം ഓടി വെല്ലിമ്മാന്റെ അടുത്ത് അഭയം തേടി.പക്ഷേ അതുകൊണ്ടൊന്നും കാര്യം ഉണ്ടായിട്ടില്ല.രണ്ടെണ്ണം കിട്ടി. 

അതൊക്കെ അപൂർവ്വമായ ചില വികൃതികളും അപൂർവ്വമായ ചില കിട്ടലുകളും ആയിരുന്നു.

വാപ്പ അഥവാ ഉപ്പ  
ആളൊരു കഠിനാധ്വാനി ആയിരുന്നു. 

ഏകദേശം പതിനഞ്ചാം വയസ്സ് മുതൽ തന്നെ കഠിനാധ്വാനം നടത്താൻ തുടങ്ങിയിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

കുറെ കാലം കരിങ്കൽ ലോറിയിൽ പോയി കരിങ്കല്ലുകളോട് മല്ലിട്ടിരുന്നു എന്നാണ് ഞാൻ അറിഞ്ഞത്. 

ഞാൻ ഓർമ്മ വെച്ച കാലം മുതൽ കിണറു കുത്താൻ പോവൽ ആയിരുന്നു ജോലി.

ഞങ്ങളുടെ വീട് ഉണ്ടാക്കാൻ വേണ്ടി ആ സ്ഥലം ഓരോ ദിവസവും ജോലി കഴിഞ്ഞു വന്നിട്ട് ഉപ്പ കിളച്ച് കിളച്ച് റെഡി ആക്കിയതാണ് എന്നാണ് കേട്ടത്.കുറേ കിളക്കാൻ ഉണ്ടായിരുന്നു.അതെല്ലാം ഉപ്പ ഒറ്റക്ക് കിളച്ചു റെഡിയാക്കിയതാണ് എന്നാണ് കേട്ടത്.

ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്...

സാമ്പത്തികമായി വളരെ പിന്നിലായത് കൊണ്ട് സാമ്പത്തികമായ കഷ്ടപ്പാടുകളും കുറെ അനുഭവിച്ചിട്ടുണ്ട്...

ഏകദേശം 35 വയസ്സ് ആയപ്പോഴേക്കും ജോലിക്കു പോകാനാവാതെ രോഗാവസ്ഥയിലായി...പിന്നെ കിടപ്പിലായി... 

40 വയസ്സ് തികയുമ്പോഴേക്കും ഉപ്പ മരിച്ചു.
غفر الله له ورحمه...آمين 🤲

അന്ന് എനിക്ക് വയസ്സ് 16
അനിയന് വയസ്സ് 12
അനിയത്തിക്ക് വയസ്സ് 6

അസമയത്ത് ഉമ്മാക്ക് ഒരു 35 വയസ്സ് ആയിക്കാണും.

ഉമ്മ അനുഭവിച്ച കഷ്ടപ്പാടുകൾ വിവരിക്കാവുന്നതിന് അപ്പുറമാണ്...

ഉപ്പ ഉള്ള സമയത്ത് തന്നെ വീട്ടിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക കഷ്ടപ്പാടുകൾ...

ജോലിക്കു പോകാനാവാതെ ഉപ്പ സുഖമില്ലാതെ കിടക്കുമ്പോൾ വീട് നോക്കാൻ വേണ്ടി വീട്ടുജോലിക്ക് പോകുന്നു...അങ്ങനെ കിട്ടുന്ന തുച്ഛമായ കൂലി കൊണ്ട് വീട് നോക്കുന്നു...ഉപ്പ മരിച്ച ശേഷവും നാലഞ്ചു വർഷം ഉമ്മ ജോലിക്ക് പോയിട്ട് തന്നെയാണ് വീട് നോക്കിയത്...അതിനിടക്ക് ഞാൻ കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ തന്നെ ഒരു പാർടൈം ജോലി എന്ന നിലയിൽ പള്ളിയിൽ ജോലി ചെയ്തിരുന്നു...അന്ന് ഓരോ മാസവും കിട്ടുന്ന 2000 രൂപ ഉമ്മാന്റെ കയ്യിൽ കൊടുക്കും.പിന്നെ എനിക്ക് കിട്ടുന്ന ശമ്പളം 6000 ആയി വർദ്ധിച്ചു.പിന്നീട് കോളേജ് കഴിഞ്ഞപ്പോൾ പ്രൈവറ്റ് സ്ഥാപനങ്ങളിൽ പഠിപ്പിക്കാൻ തുടങ്ങി.അങ്ങനെ മാസം 11000 രൂപ ഒക്കെ ശമ്പളമായി കിട്ടാൻ തുടങ്ങി.അപ്പോൾ ഉമ്മയോട് ഇനി ജോലിക്ക് പോകേണ്ടതില്ല എന്ന് പറയുകയായിരുന്നു.

ഞാൻ M.A കഴിഞ്ഞപ്പോൾ ഉപരിപഠനം നടത്താൻ വേണ്ടി പലരും പറഞ്ഞിരുന്നു.പക്ഷേ! ഉമ്മയെ വിശ്രമിക്കാൻ അനുവദിച്ച് വീട് നോക്കാം എന്ന് കരുതി ഉപരിപഠനം എന്നുള്ളത് മനസ്സുകൊണ്ട് ഒഴിവാക്കി പ്രൈവറ്റ് സ്ഥാപനങ്ങളിൽ ഫുൾടൈം ജോലി ഏറ്റെടുക്കുകയായിരുന്നു. 

അങ്ങനെ വീട് നോക്കി..നോക്കി നോക്കി..

പിന്നീട് എനിക്ക് ഒരു സർക്കാർ ജോലി കിട്ടി.
الحمد لله

അനിയൻ ആവട്ടെ വയറിങ്ങിന്റെ ജോലിക്കു പോവാനും തുടങ്ങി.അങ്ങനെ അവനും വീട് നോക്കാൻ തുടങ്ങി.

നിലവിലെ ലോക്ഡൗൺ സാഹചര്യത്തിൽ അവനെപ്പോലെ ദിവസവും ജോലിക്ക് പോയി കിട്ടുന്ന കൂലി കൊണ്ട് വീട് നോക്കുന്നവർ ജോലിക്കു പോകാനാവാതെ പ്രയാസത്തിലാണ്.

കഴിഞ്ഞ ഒരു വർഷക്കാലമായി മിക്കവാറും കൂലിപ്പണിക്കാരുടെ അവസ്ഥ ഇങ്ങനെ തന്നെ. 

കച്ചവടക്കാരുടെ അവസ്ഥയും അങ്ങനെ തന്നെ...

ഒരുവിധം ആളുകളുടെ അവസ്ഥ ഇങ്ങനെ തന്നെ...

അതിൽ സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഈ സമയത്തും ആശ്വാസകരമാണ് അവസ്ഥ എന്ന് പറയാം.

അവർ ഫിസിക്കൽ ആയി ജോലി ചെയ്യുന്ന അവസ്ഥ കുറവാണെങ്കിലും ശമ്പളം കിട്ടുന്നത് കൊണ്ട് പൊതുവെ മറ്റുള്ളവരെ പോലെ ബുദ്ധിമുട്ടില്ല എന്നു പറയാം.

അതേസമയം; സർക്കാർ ജോലിക്കാർ തീരെ ജോലി ചെയ്യാതെ ശമ്പളം വാങ്ങി കൊണ്ടിരിക്കുന്നു എന്നും കരുതേണ്ടതില്ല.

ടീച്ചേഴ്സ് ആണെങ്കിലും മറ്റുള്ളവർ ആണെങ്കിലും ഓൺലൈനായി കൊണ്ട് വർക്ക് ചെയ്യുന്നുണ്ട്.

ഒരുവേള ഓഫ്‌ലൈൻ വർക്കിനേക്കാൾ പ്രയാസം ഓൺലൈൻ വർക്കിനുണ്ട്.എന്നാലാവട്ടെ ഓൺലൈൻ വർക്ക് എത്രതന്നെ കഷ്ടപ്പെട്ട് ചെയ്താലും ഓഫ്‌ലൈൻ വർക്കിന്റെ അത്രതന്നെ റിസൾട്ട് കിട്ടുകയുമില്ല എന്നതാണ് അതിന്റെ ഒരു പ്രശ്നം.

എന്നാലും സാധിക്കുന്ന രൂപത്തിൽ സർക്കാർ ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്.

കോവിഡ് ഡ്യൂട്ടി അടക്കമുള്ള പല ഡ്യൂട്ടികളും ഫിസിക്കൽ ആയി തന്നെ ചെയ്യുന്നുമുണ്ട്.

അതുകൊണ്ട് ശമ്പളം കിട്ടുന്ന സർക്കാർ ജീവനക്കാരെ പ്രതിക്കൂട്ടിൽ നിർത്തി ചിന്തിക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.

മറിച്ച്; അല്ലാഹുവിന്റെ തൗഫീഖ് കൊണ്ടും അവരുടെ പരിശ്രമം കൊണ്ടും അവർ അതിന് അർഹത നേടിയത് കൊണ്ടും അവർക്ക് സർക്കാർ ജോലി കിട്ടി.അതുകൊണ്ട് ഈ ഒരു പ്രയാസകരമായ അവസ്ഥയിലും ആശ്വാസകരമായ അവസ്ഥ അവർക്കുണ്ട് എന്ന് ചിന്തിച്ചാൽ മതിയാകും.

അതോടൊപ്പം ഈ സമയത്ത് പ്രയാസപ്പെടുന്നവരെ അവരും സാമ്പത്തികമായി സഹായിക്കുന്നുണ്ട്.പല വീട്ടിലും പല കുടുംബത്തിലും ഒരു സർക്കാർ ജോലിക്കാരൻ ഉണ്ട് എന്നുള്ളത് ഈ സമയത്ത് അവർക്കെല്ലാം ആശ്വാസകരം തന്നെയായിരിക്കും.

അതുകൊണ്ട് ആരും പരസ്പരം കുറ്റപ്പെടുത്തി ചിന്തിക്കാതെ പരസ്പരം സഹായിക്കുകയും പരസ്പരം നല്ലത് വരാൻ പ്രാർത്ഥിക്കുകയുമാണ് ചെയ്യേണ്ടത്.

ഉപ്പ മരിച്ച ശേഷം ഇപ്പോൾ 15 കൊല്ലമായി.

മൈമോട്ടി എന്നും കുഞ്ഞുട്ടി എന്നൊക്കെ പലരും വിളിച്ചിരുന്ന ഉപ്പ പലർക്കും പ്രിയപ്പെട്ടവനായിരുന്നു. 

ഞങ്ങളുടെ മനസ്സിലാകട്ടെ ഉപ്പയുടെ സ്ഥാനം വളരെ വലുതാണ്.

ഉപ്പ ഇപ്പോൾ ഖബറിലാണ്... 

ഉപ്പാക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് മനസ്സിൽ...

പിതാവ് - മാതാവ് എന്നുള്ളത് തുലനം ചെയ്യാനാവാത്തത്ര വിലപ്പെട്ടതാണ്.

അവർ ജീവിച്ചിരിക്കുമ്പോൾ അവരെ പരിഗണിക്കലും പരിചരിക്കലും ആണ് മക്കൾക്ക് ചെയ്യാനുള്ള ഏറ്റവും വലിയ കൃതജ്ഞത.

അവർ മരണപ്പെട്ടാൽ അവർക്ക് വേണ്ടി നിത്യമായി പ്രാർത്ഥിക്കലും...

اللهم اغفر لأبي وارحمه وعافه واعف عنه وأعذه من عذاب القبر وعذاب النار
اللهم احفظ أمي واشفها وآتها الخير والبركة والعافية
اللهم آتنا كُلَّنَا الخير والبركة والعافية...آمين 🤲






2021 ജൂൺ 27, ഞായറാഴ്‌ച

വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാവാൻ നിയ്യത്ത് വെച്ച് കുളിക്കാൻ കയറിയ ഒരാൾക്ക് ടോയ്‌ലെറ്റിൽ പോകാൻ തോന്നിയാൽ അത് കഴിഞ്ഞു പിന്നെയും നിയ്യത്ത് വെക്കണോ

വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാവാൻ നിയ്യത്ത് വെച്ച് കുളിക്കാൻ കയറിയ ഒരാൾക്ക് ടോയ്‌ലെറ്റിൽ പോകാൻ തോന്നിയാൽ അത് കഴിഞ്ഞു പിന്നെയും നിയ്യത്ത് വെക്കണോ



സ്വലാത്ത് ചൊല്ലൽ എങ്ങനെ?

സ്വലാത്ത് ചൊല്ലൽ എങ്ങനെ

2021 ജൂൺ 26, ശനിയാഴ്‌ച

2021 മുതലുള്ള പുതിയ ചോദ്യങ്ങളും മറുപടികളും



1


2


3
*🟢 മാതാപിതാക്കളുടെ ഭാഗത്തു തെറ്റ് കണ്ടാൽ ഉപദേശിച്ചു* *കൊണ്ട് തിരിത്തിക്കാൻ പറ്റുമോ**മാതാപിതാക്കൾക്‌ മക്കളോട് കടമയുണ്ടോ*


4


5


6


7




8





9




10




11



12


13



14



15



16



17



18



19 



20



21




22



23



25



26




27



28 





30


31



32



33



34


35


36



37



38


39



40



41



42


43



44



45


46


47




48


49


50


51



53


54


55


56


57


58


59


60


61


62


63


64



65


66


67



68


69


70


71


72



73



74


75


76



77


78

ഒരു ആടിന്നെയാണ് ഉദുഹിയത് അറുക്കാൻ ഉദ്ദേശിക്കുന്നത് ഇതിന്റെ ഇറച്ചി എടുത്ത് ഭക്ഷണം ഉണ്ടാക്കിയിട്ട് കുടുംബകരെയോക്കെ വീട്ടിലേക്ക് ക്ഷണിച്ചു ആ ഭക്ഷണം കൊടുക്കന്നണ് ഉദ്ദേശിക്കുന്നത് ഇങ്ങിന്നെ ചെയ്യാൻ പറ്റുമോ.❓ ഇങ്ങനെ പറ്റുമെങ്കിൽ അതിന്റെ ഇറച്ചി വേറെ ആർക്കും കൊടുക്കാൻ ഉണ്ടാവില്ലല്ലോ ഇതിന്റെ ഇസ്ലാമിക വിധി ഒന്ന് പറഞ്ഞു തരുമോ❓


79


80


81


82


83



84

വാട്സപ്പ് പോലുള്ള സോഷ്യൽ മീഡിയകളിൽ ഒരാൾ അസ്സലാമു അലൈകും എന്ന് പറഞ്ഞാൽ, അതിനു മെസ്സേജ് വഴിതന്നെ സലാം മടക്കൽ നിർബന്ധമാണോ? അത് പോലെ ഒരാൾ ദുആ ചെയ്തു അതിനു ആമീൻ പറയലും, മരണവാർത്ത പോലുള്ള ദുരന്ത വാർത്തകൾ കേട്ടാൽ ഇന്നാലില്ലാഹി എന്ന് text മെസ്സേജ് ആയോ, വോയിസ്‌ മെസ്സേജ് ആയോ അതിൽ reply കൊടുക്കുന്നതിന്റ ഇസ്ലാമിക വശം ഒന്ന് വിവരിച്ചുതരാമോ?


85


86


87


88


89


90