2026 മേയ് 10, ഞായറാഴ്‌ച

അല്ലാഹുവിൻ്റെ നാമങ്ങളിലുള്ള ഇൽഹാദ്‌

അല്ലാഹുവിൻ്റെ നാമങ്ങളിൽ ഇൽഹാദ്‌ എന്നാൽ അവയോടുണ്ടാകേണ്ട ശരിയായ സമീപനങ്ങളിൽനിന്ന് ഒരാൾ വ്യതിചലിക്കലും വക്രത കാണിക്കലുമാണ്. അല്ലാഹുവിൻ്റെ നാമങ്ങളിലുള്ള ഇൽഹാദ്‌ നിഷിദ്ധമാണ്. കാരണം അത്തരക്കാർക്ക് മുന്നറിയിപ്പെന്നോണം അല്ലാഹു പറഞ്ഞു: 

وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ ۚ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ

അല്ലാഹുവിന്‌ ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്‍റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും. (ക്വുർആൻ 7: 180)

അല്ലാഹുവിൻ്റെ നാമങ്ങളിൽ കൃത്രിമം കാണിക്കലും വക്രസമീപനവും പല നിലക്കാണ്:

ഒന്ന്: അല്ലാഹുവിൻ്റെ നാമങ്ങൾ, അവ അറിയിക്കുന്ന വിശേഷണങ്ങൾ, തേട്ടങ്ങൾ, വിധികൾ എന്നിവയില്നിന്ന് ഏതെങ്കിലും നിഷേധിക്കൽ.

രണ്ട്: അല്ലാഹുവിൻ്റെ നാമങ്ങളെ സൃഷ്ടികളുടെ വിശേഷണങ്ങളോട് സദൃശ്യപ്പെടുന്ന വിശേഷണങ്ങളെ അറിയിക്കുന്നതായി അവതരിപ്പിക്കൽ.

മൂന്ന്: അല്ലാഹു തനിക്ക് പേരു വെച്ചിട്ടില്ലാത്ത എന്തെങ്കിലും കൊണ്ട് അവനു പേരുവെക്കുക. അവൻ്റെ പരമോന്നതിക്കും മഹത്വത്തിനും അനുയോജ്യമല്ലാത്ത പേരുകളാൽ അവനെ സംബോധന ചെയ്യുക. 

ഇതുപോലെ പ്രമാണങ്ങളുടെ യാതൊരു പിന്ബലവുമി ല്ലാത്ത കാര്യങ്ങളാണ് പലരും ഈ വിഷയത്തിൽ വെച്ചുപുലർത്തിക്കൊണ്ടിരിക്കുന്നത്.
അല്ലാഹുവിൻ്റെ നാമങ്ങളുടെ വിഷയത്തിൽ തെറ്റായ നിലപാടുകള് ഏറെ ഗൗരവമായതാണ്. കാരണം അവ മഹത്വമുടയവനും അത്യുന്നതനുമായവൻ്റെ നാമങ്ങളാണ്. അവയോട് തെറ്റായ സമീപനങ്ങൾ ഒരിക്കലും പാടുള്ളതല്ല. അനുവദനീയവുമല്ല.

അല്ലാഹുവിൻ്റെ നാമങ്ങളുടെ എണ്ണം

അല്ലാഹുവിന് ധാരാളം നാമങ്ങളുണ്ട്. അവ നിര്ണിത എണ്ണത്തിൽ ക്ലിപ്തപ്പെടുത്തപ്പെടുകയോ നിശ്ചിത പരിധിയിൽ ഒതുക്കപ്പെടുകയോ ചെയ്യപ്പെട്ടിട്ടില്ല. അല്ലാഹു അദൃശ്യ ലോകത്ത് തനിക്കായി സ്വീകരിച്ച നാമങ്ങളുണ്ടെന്ന് നബി (സ്വ) അറിയിച്ചിട്ടുണ്ട്. ഇമാം അഹ്മദ് നിവേദനം ചെയ്യുന്ന ഹദീഥില് നബി (സ്വ) പഠിപ്പിച്ചിരുന്ന ദുആയായി ഇപ്രകാരമുണ്ട്:

...أَسْـأَلُكَ بِكُلِّ اسْـمٍ هُوَ لَكَ سَـمَّيْتَ بِهِ نَفْسَـكَ أَوْ عَلـَّمْتَهُ أَحَداً مِنْ خَـلْقِكَ أَوْ أَنْـزَلْتَهُ فِى كِتَابِكَ أَوِ اسْـتَـأْثَرْتَ بِهِ فِى عِلْمِ الْغَيْبِ عِنْدَكَ...

.....നീ നിൻ്റെ നഫ്സിനു പേരുവെച്ച, നിൻ്റെ സൃഷ്ടികളില് ഒരാളെ പഠിപ്പിച്ച, നിൻ്റെ ഗ്രന്ഥത്തില് നീ അവതരിപ്പിച്ച, നിൻ്റെ യടുക്കലു ള്ള അദൃശ്യജ്ഞാനത്തില് നീ നിനക്കു പ്രത്യേകമാക്കിയ നിനക്കുള്ള എല്ലാ പേരുകളും മുന്നിര്ത്തി ഞാന് നിന്നോടു തേടുന്നു... 

ഇമാം ഇബ്നുല്ക്വയ്യിം (റ) പറഞ്ഞു: അല്ലാഹുവിൻ്റെ നാമങ്ങളെ നബി (സ്വ) മൂന്നു വിഭാഗങ്ങളാക്കി:
ഒരു വിഭാഗം കൊണ്ട് അല്ലാഹു തനിക്കു പേരുവെക്കുകയും താനുദ്ദേശിക്കുന്ന മലക്കുകൾക്കും അല്ലെങ്കിൽ അവരല്ലാത്തവര്ക്കും അതു വെളിപ്പെടുത്തുകയും ചെയ്തു. മറ്റൊരു വിഭാഗം തൻ്റെ കിതാബിൽ അവന് അവതരിപ്പിക്കുകയും തൻ്റെ ദാസന്മാരെ അറിയിക്കുകയും ചെയ്തു. മൂന്നാമത്തെ വിഭാഗം തൻ്റെ അദൃശ്യജ്ഞാനത്തില് അവന് തനിക്ക് പ്രത്യേകമാക്കിയതാണ്. അവ അവൻ്റെ പടപ്പുകളില് ഒരാള്ക്കും അവന് അറിയിച്ചു കൊടുത്തിട്ടില്ല. 

അദൃശ്യലോകത്തുള്ള പ്രസ്തുത നാമങ്ങളെ ആര്ക്കും എ ണ്ണിത്തിട്ടപ്പെടുത്തുവാനോ ഉള്കൊള്ളുവാനോ സാധ്യമല്ല. അവ അല്ലാഹുവിൻ്റെ മാത്രം അറിവിലുള്ളതാണ്.

എന്നാല് ഉപരി സൂചിത ഹദീഥിലുള്ളത്,

إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمًا مِائَةً إِلَّا وَاحِدًا مَنْ أَحْصَاهَا دَخَلَ الْجَنَّةَ

((നിശ്ചയം, അല്ലാഹുവിനു തൊണ്ണൂറ്റി ഒമ്പതു നാമങ്ങളുണ്ട്. നൂറില് ഒന്ന് ഒഴിവ്; വല്ലവനും അവയെ ഇഹ്സ്വാഅ് ചെയ്താല് അവന് സ്വര്ഗത്തില് പ്രവേശിച്ചു.)) എന്നാണ്.

ഈ ഹദീഥ് അല്ലാഹുവിന് തൊണ്ണൂറ്റൊമ്പത് നാമങ്ങള് ഉണ്ട് എന്നല്ലാതെ തൊണ്ണൂറ്റി ഒമ്പതു നാമങ്ങള് മാത്രമേ ഉള്ളൂ എന്നു പ്രസ്താവിച്ചിട്ടില്ല. കാരണം അങ്ങിനെയായിരുന്നുവെങ്കില് 'അല്ലാഹുവിൻ്റെ നാമങ്ങള് തൊണ്ണൂറ്റൊമ്പതാകുന്നു' എന്നാണ് ഹദീഥില് വരേണ്ടിയിരുന്നത്. എന്നാല് ഹദീഥ് അറിയിക്കുന്നത് 'ഇഹ്സ്വാഅ് ചെയ്താല് സ്വര്ഗത്തില് പ്രവേശിക്കുന്ന തൊണ്ണൂ റ്റൊമ്പത് നാമങ്ങള് അല്ലാഹുവിനുണ്ട്' എന്നാണ്. 'വല്ലവനും അ വയെ ഇഹ്സ്വാഉചെയ്താല്' എന്ന മൊഴി സ്വതന്ത്രമായ ഒരു വചനമല്ല. പ്രത്യുത മുന് വചനത്തിനുള്ള വിശേഷണമാണ്. 

ഇമാം നവവി (റ) പറഞ്ഞു: 'ഈ ഹദീഥില് അല്ലാഹുവിൻ്റെ നാമങ്ങള്ക്ക് ഹസ്വ്ര് ഇല്ല (തൊണ്ണൂറ്റി ഒമ്പതു നാമങ്ങള് മാത്രമേ ഉള്ളൂ എന്നില്ല) എന്നതില് പണ്ഡിതന്മാര് ഏകോപിച്ചിരിക്കുന്നു. ഈ തൊണ്ണൂറ്റിയൊമ്പത് നാമങ്ങളല്ലാത്ത മറ്റുനാമങ്ങള് അല്ലാഹു വിന്നില്ല എന്നതല്ല ഈ ഹദീഥിൻ്റെ അർത്ഥം. തൊണ്ണൂറ്റിയൊമ്പ തെണ്ണത്തെ വല്ലവനും ഇഹ്സ്വാഅ് ചെയ്താല് അവന് സ്വർഗത്തിൽ പ്രവേശിച്ചു എന്നതു മാത്രമാണ് ഹദീഥിൻ്റെ ഉദ്ദേശ്യം. അപ്പോൾ തൊണ്ണൂറ്റിയൊമ്പതെണ്ണത്തെ ഇഹ്സ്വാഅ് ചെയ്യുവാനുള്ള പ്രസ്താവനയാണ് ഉദ്ദേശ്യം; നാമങ്ങളെയെല്ലാം എണ്ണിത്തിട്ടപ്പെടുത്തലല്ല.' 

അല്ലാഹുവിൻ്റെ നാമങ്ങളിലുള്ള ഇഹ്സ്വാഅ്

അല്ലാഹുവിൻ്റെ നാമങ്ങളെ ഇഹ്സ്വാഅ് ചെയ്യുന്നവര്ക്ക് അവന് സ്വര്ഗം വാഗ്ദാനം ചെയ്തിരിക്കുന്നു. നബി (സ്വ) പറഞ്ഞതായി അബൂഹുറയ്റ (റ) യില്നിന്ന് നിവേദനം: 

إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمًا مِائَةً إِلَّا وَاحِدًا مَنْ أَحْصَاهَا دَخَلَ الْجَنَّةَ

(നിശ്ചയം, അല്ലാഹുവിനു തൊണ്ണൂറ്റി ഒമ്പതു നാമങ്ങളുണ്ട്. നൂറിൽ ഒന്ന് ഒഴിവ്; വല്ലവനും അവയെ ഇഹ്സ്വാഅ് ചെയ്താൽ അവന് സ്വര്ഗത്തില് പ്രവേശിച്ചു.) (മുസ്ലിം)

ഇവിടെ ഇഹ്സ്വാഇൻ്റെ ഉദ്ദേശ്യമെന്ത് എന്നതില് പണ്ഡിതന്മാര്ക്കിടയില് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അവയില് ഏറ്റവും പ്രബലമായത് ഇമാം ഇബ്നുല്ക്വയ്യിം (റ) ഉണര്ത്തിയതാണ്. അദ്ദേഹം പറഞ്ഞു: 

അല്ലാഹുവിൻ്റെ നാമങ്ങളെ ഇഹ്സ്വാഅ് ചെയ്യൽ ചില മർതബകളിലായിട്ടാണ്. അവ:
ഒന്ന്: അവ എണ്ണിത്തിട്ടപ്പെടുത്തുകയും മനഃപാഠമാക്കുകയും ചെയ്യുക.
രണ്ട്: അവയുടെ അർത്ഥവും തേട്ടവും അറിയുക.
മൂന്ന്: അവകൊണ്ട് ദുആഅ് ചെയ്യുക. 

وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ ۚ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ

അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല് ആ പേരുകൾ കൊണ്ട് അവനെ നിങ്ങൾ വിളിച്ചുകൊള്ളുക.....(ക്വുർആൻ 7: 180) 

2026 മേയ് 7, വ്യാഴാഴ്‌ച

അസ്മാഉല്ലാഹ് തൗക്വീഫിയ്യഃ ആണ്

അല്ലാഹുവിൻ്റെ നാമങ്ങളായി ക്വുർആനിലും സുന്നത്തിലും വന്ന പദങ്ങളിലും ആശയങ്ങളിലും പരിമിതപ്പെടുകയാണു വേണ്ടത്. അസ്മാഉല്ലാഹ് തൗക്വീഫിയ്യഃ ആണെന്ന് പണ്ഡിതന്മാർ പറയുന്നതിൻ്റെ ഉദ്ദേശ്യം ഇതാണ്.

അല്ലാഹു തനിക്കുവെച്ച പേരുകൊണ്ടും അല്ലാഹുവിന് നബി (സ്വ) സ്ഥിരീകരിച്ച പേരുകൊണ്ടും മാത്രമേ നാം അല്ലാഹുവിന് പേരുവെക്കാവൂ. ബുദ്ധിക്ക് അതിൽ യാതൊരു സ്ഥാനമില്ല; കാരണം അല്ലാഹു അർഹിക്കുന്നത് എത്തിപ്പിടിക്കുവാന് മനുഷ്യബുദ്ധി പര്യാപ്തമല്ല. മാത്രവുമല്ല നാമങ്ങളിൽ അല്ലാഹുവിൻ്റെ നാമങ്ങളേക്കാൾ ഉത്തമമായതോ തതുല്യമായതോ അവയുടെ സ്ഥാനത്ത് വെക്കാവുന്നതോ അവ പ്രദാനം ചെയ്യുന്ന വിശേഷണങ്ങള് പ്രദാനം ചെയ്യുന്നതോ ഇല്ലതന്നെ.

അല്ലാഹു തനിക്ക് സ്വീകരിക്കാത്ത പേരുകൊണ്ട് അവന് പേരുവെക്കലും അല്ലാഹു അവനുവെച്ച പേര് നിഷേധിക്കലും അവനോടു ചെയ്യുന്ന അന്യായമാണ്. 

وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ 

നിനക്ക്‌ അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്‌. (ക്വുർആൻ 17: 36)

ഇമാം ഇബ്നു ഹസം (റ) പറഞ്ഞു: അല്ലാഹു തനിക്ക് വെച്ച പേരുകൊണ്ടും തന്നെക്കുറിച്ച് പ്രസ്താവിച്ചതുകൊണ്ടുമല്ലാതെ അവനു പേരുനല്കപ്പെടലും പ്രസ്താവിക്കപ്പെടലും അനുവദനീയമല്ല. അത് അവൻ്റെ ഗ്രന്ഥത്തിലും അവൻ്റെ ദൂതൻ്റെ സുന്നത്തിലും മുഴുവന് മുസ്ലിംകളുടേയും ഇജ്മാഅ് ആയി സ്വഹീഹായി ദൃഢപ്പെട്ടതിലുമാണ്; ഇവയിൽ വന്നതിനപ്പുറം വർദ്ധിപ്പിക്കപ്പെടാവതേയല്ല. അർത്ഥം ശരിയാണെങ്കില് പോലും അതറിയിക്കുന്ന പദം അല്ലാഹുവെ കുറിച്ച് പറയപ്പെടാവതല്ല. അല്ലാഹുവാണ് ആ കാശത്തെ നിർമ്മിച്ചതെന്ന് നാം ദൃഢമായും അറിഞ്ഞിരിക്കുന്നു. അല്ലാഹു പറഞ്ഞു:

وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ

ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട്‌ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു. (ക്വുർആൻ 51:47)

അല്ലാഹുവിനു ബന്നാഅ് (നിര്മ്മാതാവ്) എന്ന് പേരു നൽകൽ അനുവദനീയമല്ല. അല്ലാഹുവാണ് സസ്യലതാദികള്ക്കും ജീവജാലങ്ങള്ക്കും വർണങ്ങൾ പടച്ചതെന്ന് നാം ഉറപ്പായും അറിഞ്ഞിരിക്കുന്നു. അല്ലാഹു പറഞ്ഞു: 

صِبْغَةَ اللَّهِ ۖ 

അല്ലാഹു നല്‍കിയ വര്‍ണമാകുന്നു (നമ്മുടെത്‌.) (ക്വുർആൻ 2:138) 

എന്നാൽ സബ്ബാഗ് എന്ന് അല്ലാഹുവിനു പേരുവെക്കൽ അനുവദനീയമല്ല.... അല്ലാഹു സ്വന്തത്തിനു സ്വീകരിച്ചിട്ടില്ലാത്ത എല്ലാ പേരുകളും ഇപ്രകാരമാണ്. 

അസ്മാഉൽ ഹുസ്ന അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി

1     ആമുഖം 






7

8

9

10

അസ്മാഉല്ലാഹ് അത്യുത്തമമാകുന്നു

അസ്മാഉല്ലാഹ് (അല്ലാഹുവിൻ്റെ നാമങ്ങൾ) എല്ലാം ഹുസ്ന മാത്രമാകുന്നു അഥവാ അവ അത്യുത്തമമായത് മാത്രമാകുന്നു. കാരണം അവ ഏറ്റവും നല്ല അർത്ഥങ്ങളും ഉത്തമമായ ആശയങ്ങളും പരിപൂർണ വിശേഷണങ്ങളും ഉൾകൊള്ളുന്നവയാണ്. അവയിൽ യാതൊരു നിലക്കുമുള്ള കുറവുകളും പോരായ്മകളും ഇല്ലതന്നെ. അത്യുത്തമമായ സംജ്ഞകൾ അല്ലാഹുവിനു മാത്രവും പ്രത്യേകവുമാണെന്ന് അറിയുക്കുന്ന നാലു വചനങ്ങൾ വിശുദ്ധ ക്വുർആനിൽ വന്നിട്ടുണ്ട്.

 لَهُ الْأَسْمَاءُ الْحُسْنَىٰ

(അല്ലാഹു) വിന്നു മാത്രമാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. (ക്വുർആൻ 20: 8, 59: 24)

അവ അത്യുത്തമമായതിനാലാണ് അല്ലാഹുവിനു അവ കൊണ്ട് പേരുവെക്കുവാനും അവനെ ദിക്റെടുക്കുവാനും അവനോടു ദുആയിരക്കുവാനും അവന് കല്പിച്ചത്.

وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ 

അല്ലാഹുവിന്‌ ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക (ക്വുർആൻ 7: 180)

قُلِ ادْعُوا اللَّهَ أَوِ ادْعُوا الرَّحْمَٰنَ ۖ أَيًّا مَّا تَدْعُوا فَلَهُ الْأَسْمَاءُ الْحُسْنَىٰ ۚ 

(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. (ക്വുർആൻ 17: 110)

ഇമാം ഇബ്നുല്ക്വയ്യിം (റ) പറഞ്ഞു: അല്ലാഹുവിൻ്റെ നാമങ്ങളെല്ലാം പുകഴ്ത്തലിൻ്റെയും പ്രശംസയുടേയും മഹത്വപ്പെടുത്തലിൻ്റെയും നാമങ്ങളാണ്. അതിനാലാണ് അവ ഹുസ്നയായത്.
 
ഉദാഹരണത്തിനു സമ്പൂർണ ജ്ഞാനം ഉള്ളവനാണ് എന്നറിയിക്കുന്ന അല്ലാഹുവിൻ്റെ നാമമാണ് (അല്അലീം). അഥവാ അജ്ഞത മുൻകടക്കാത്ത, മറവിയാൽ മായുകയോ മങ്ങുകയോ ചെയ്യാത്തതായ ജ്ഞാനം. ഇന്നലെ ഇന്ന് നാളെ, അടുത്തത് അകന്നത്, ചെറുത് വലുത്, മറഞ്ഞത് തെളിഞ്ഞത്, ഗോചരം അഗോചരം, തുടങ്ങിയുള്ള വ്യത്യാസങ്ങളൊന്നുമില്ലാത്ത എല്ലാത്തിനേയും ഉള്കൊണ്ട സമ്പൂർണമായ അറിവ്.


അസ്മാഉൽ ഹുസ്ന അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി

     ആമുഖമായി

'അറിവിൻ്റെ മഹത്വം അറിയപെട്ടതിൻ്റെ മഹത്വത്തിലാണ്. അറിയപെട്ടതില് ഏറ്റവും മഹത്തരമായത് സൃഷ്ടി കർത്തവാണ്. അതിനാൽ അവൻ്റെ നാമങ്ങളെ കുറിച്ചുള്ള അറിവ് വിജ്ഞാനങ്ങളിൽ ഏറ്റവും ഉത്തമമത്രേ.' ഇമാം ഇബ്നുല്അറബിജയുടേതാ ണ് ഉപരിസൂചിത വചനം. 
 
മേലായ റബ്ബിനെ അറിയിച്ചു തരുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ വിജ്ഞാനമെന്നതില് യാതൊരു സംശയവുമില്ല. അവനെ അറിയലാണ് പ്രഥമവും പ്രധാനവുമായ കാര്യവും അതിനാണ് കല്പനയുമുള്ളത്.
 
فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ
 
ആകയാല് അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്ന് നീ അറിയുക... .. (ക്വുർആൻ 47: 19)
 
അല്ലാഹുവിൻ്റെ നമാങ്ങളെകുറിച്ചുള്ള അറിവും അവയു ടെ അർത്ഥത്തിലും ആശയങ്ങളിലുമുള്ള പാണ്ഡിത്യവും, തേട്ടങ്ങള നുസരിച്ചുള്ള കർമ്മവും മനുഷ്യരിൽ അല്ലാഹുവിനോടുള്ള ആദ രവും ബഹുമാനവും സ്നേഹവും നട്ടുവളർത്തും. അവൻ്റെ കാരുണ്യത്തിൽ പ്രതീക്ഷയേറ്റുകയും അവൻ്റെ ശിക്ഷയിൽ പേടിജനിപ്പിക്കുകയും ചെയ്യും. അവൻ്റെ അനുഗ്രഹങ്ങളിൽ അവനോടു ശുക്റുള്ള ജീവിതത്തെ അനിവാര്യമാക്കും. തവക്കുൽ അവനിൽ മാത്രവും, മടക്കം അവനിലേക്കു മാത്രവുമായിരിക്കും. ദുആഅ്, ഇസ്തിആനഃ (സഹായതേട്ടം), ഇസ്തിഗാഥഃ(രക്ഷാതേട്ടം), ഇസ്തിആദഃ (അഭയതേട്ടം) നമസ്കാരം, നോമ്പ്, ബലി, നേർച്ച തുടങ്ങി ആ രാധനകള് അവനു മാത്രമാക്കും. അവനോടുള്ള അടിമത്വം സാക്ഷാല്കരിക്കപ്പെടും. അവൻ്റെ മഹത്വത്തിനുമുന്നിൽ ഹൃദയങ്ങള് വിനയപ്പെടുകയും അവൻ്റെ വലിപ്പത്താൽ മനസുകള് സമാധാ നമടയുകയും ചെയ്യും. അവന് മാത്രമാണ് യഥാർത്ഥത്തിൽ ആരാധ്യനെന്നും അവനു യാതൊരുവിധ കൂറുകാരുമില്ലെന്നും മനസാ വാചാ കർമ്മണാ ജീവിതം തെളിയിക്കുകയും ചെയ്യും. വസ്തുത ഇതൊക്കെയായിട്ടും അല്ലാഹുവിനെ അറിഞ്ഞു മനസിലാക്കുന്നതിലും അവനുള്ള അവകാശങ്ങള് അവനു മാത്രം അര്പിക്കുന്നതിലും പല മുസ്ലിംകളിലും തികഞ്ഞ ചില വീഴ്ചകളുണ്ടെന്നത് പച്ചപ്പരമാർത്ഥമാണ്; വിശുദ്ധക്വുർആൻ ഒന്നിലധികം തവണ ഉണര്ത്തിയ ഒരു യാഥാര്ത്ഥ്യം നോക്കൂ: 
 
وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ 
 
അല്ലാഹുവെ കണക്കാക്കേണ്ട മുറപ്രകാരം അവര് കണക്കാക്കിയിട്ടില്ല.... (ക്വുർആൻ 47: 19) 
 
അല്ലാഹുവിൻ്റെ നാമങ്ങളിൽ തൊണ്ണൂറ്റിയൊമ്പത് നാമങ്ങളെ അറിഞ്ഞും മൊഴിഞ്ഞും ഇഹ്സ്വാഅ് ചെയ്യുന്നവർക്ക് സ്വർഗപ്രവേശനമുണ്ടെന്നുള്ള തിരുമൊഴി ഇത്തരുണത്തിൽ പ്രസക്തമാകുന്നു. അവ മനഃപാഠമാക്കി യഥാവിധം മൊഴിയുക, അർത്ഥവും തേട്ടവും അറിയുക, അവകൊണ്ട് ദുആയിരക്കുക. ഇതാണ് ഇഹ്സ്വാഅ്. അപ്പോൾ അവ അറിയേണ്ടതിൻ്റെ പ്രധാന്യവും മഹത്വവും അതു കൊണ്ടുള്ള ഫലവും ഇതിലൂടെ തെളിയുന്നു. ഇവകൾ അറിയേണ്ടതിൻ്റെ അനിവാര്യതയെ വർത്തമാന സാഹചര്യം ഉറപ്പാക്കുകയും ചെയ്യുന്നു.
 
അസ്മാഉല്ലാഹ് എന്ന പേരിലാണ് ഈ രചന. അല്ലാഹുവിന് ധാരാളം നാമങ്ങളുണ്ട്. അവ തിട്ടപ്പെടുത്തുന്നതിൽ പണ്ഡിതന്മാർക്ക് പലവിധ മാനദണ്ഡങ്ങളും ശൈലികളുമാണുള്ളത്. വിശുദ്ധ ക്വുർആനിലും അല്കുതുബുസ്സിത്തഃയിലും (സ്വഹീഹുല്ബുഖാരി, സ്വഹീഹുമുസ്ലിം, സുനനുഅബീദാവൂദ്, സുനനുന്നസാഈ, സുനനുത്തിര്മുദി, സുനനു ഇബ്നിമാജഃ) വന്നിട്ടുള്ളതും പ്രമാണികരായ പല പണ്ഡിതന്മാരും അല്ലാഹുവിനു സ്ഥിരീകരിച്ചതുമായ നൂറ്റിപതിമൂന്ന് നാമങ്ങളെയാണ് ഇതിൽ വിശദീകരിച്ചിട്ടുള്ളത്. അല്ലാഹുവിൻ്റെ നാമങ്ങളുടെ വിഷയത്തില് അഹ്ലുസ്സുന്നഃയുടെ ആദര്ശമറിയിക്കുന്ന ചില പാഠങ്ങള് ഇതിൻ്റെ തുടക്കത്തില് നല്കിയിട്ടുണ്ട്. അവസാന ഭാഗത്ത് അറബി അക്ഷരക്രമത്തില് ഇതില് പ്രതിപാദിച്ച നാമങ്ങളുടെ അനുക്രമ പട്ടികയും നല്കിയിട്ടുണ്ട്.
 
അബദ്ധങ്ങള് അറിവില്പ്പെട്ടാല് അറിയിച്ചുതരണമെന്നും തെറ്റുകള് തിരുത്തുവാന് സന്നദ്ധമാണെന്നും സവിനയം ഉണർത്തുന്നു. വീഴ്ചകൾ വന്നുപോയിട്ടുണ്ടെങ്കിൽ അല്ലാഹു മാപ്പാക്കട്ടെ.
അല്ലാഹു, അവൻ്റെ വജ്ഹ് തേടിക്കൊണ്ടുള്ള ഒരു പുണ്യമായി ഇതു സ്വീകരിക്കുകയും സ്വര്ഗത്തിലേക്കുള്ള ഒരു സൂക്ഷിപ്പു സ്വത്തായി സംരക്ഷിക്കുകയും ഇതിനാല് അവന് തെറ്റുകള് പൊറുക്കകയും ചെയ്യട്ടേ. അവൻ്റെ ബര്കത്ത് ഇതില് ചൊരിയുകയും ഇതിലൂടെ ഏവര്ക്കും നന്മയേകുകയും ചെയ്യട്ടേ.
 
ആമീന്.