2026 മേയ് 10, ഞായറാഴ്‌ച

അല്ലാഹുവിൻ്റെ നാമങ്ങളിലുള്ള ഇൽഹാദ്‌

അല്ലാഹുവിൻ്റെ നാമങ്ങളിൽ ഇൽഹാദ്‌ എന്നാൽ അവയോടുണ്ടാകേണ്ട ശരിയായ സമീപനങ്ങളിൽനിന്ന് ഒരാൾ വ്യതിചലിക്കലും വക്രത കാണിക്കലുമാണ്. അല്ലാഹുവിൻ്റെ നാമങ്ങളിലുള്ള ഇൽഹാദ്‌ നിഷിദ്ധമാണ്. കാരണം അത്തരക്കാർക്ക് മുന്നറിയിപ്പെന്നോണം അല്ലാഹു പറഞ്ഞു: 

وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ ۚ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ

അല്ലാഹുവിന്‌ ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്‍റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും. (ക്വുർആൻ 7: 180)

അല്ലാഹുവിൻ്റെ നാമങ്ങളിൽ കൃത്രിമം കാണിക്കലും വക്രസമീപനവും പല നിലക്കാണ്:

ഒന്ന്: അല്ലാഹുവിൻ്റെ നാമങ്ങൾ, അവ അറിയിക്കുന്ന വിശേഷണങ്ങൾ, തേട്ടങ്ങൾ, വിധികൾ എന്നിവയില്നിന്ന് ഏതെങ്കിലും നിഷേധിക്കൽ.

രണ്ട്: അല്ലാഹുവിൻ്റെ നാമങ്ങളെ സൃഷ്ടികളുടെ വിശേഷണങ്ങളോട് സദൃശ്യപ്പെടുന്ന വിശേഷണങ്ങളെ അറിയിക്കുന്നതായി അവതരിപ്പിക്കൽ.

മൂന്ന്: അല്ലാഹു തനിക്ക് പേരു വെച്ചിട്ടില്ലാത്ത എന്തെങ്കിലും കൊണ്ട് അവനു പേരുവെക്കുക. അവൻ്റെ പരമോന്നതിക്കും മഹത്വത്തിനും അനുയോജ്യമല്ലാത്ത പേരുകളാൽ അവനെ സംബോധന ചെയ്യുക. 

ഇതുപോലെ പ്രമാണങ്ങളുടെ യാതൊരു പിന്ബലവുമി ല്ലാത്ത കാര്യങ്ങളാണ് പലരും ഈ വിഷയത്തിൽ വെച്ചുപുലർത്തിക്കൊണ്ടിരിക്കുന്നത്.
അല്ലാഹുവിൻ്റെ നാമങ്ങളുടെ വിഷയത്തിൽ തെറ്റായ നിലപാടുകള് ഏറെ ഗൗരവമായതാണ്. കാരണം അവ മഹത്വമുടയവനും അത്യുന്നതനുമായവൻ്റെ നാമങ്ങളാണ്. അവയോട് തെറ്റായ സമീപനങ്ങൾ ഒരിക്കലും പാടുള്ളതല്ല. അനുവദനീയവുമല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ