എന്നാൽ തനിച്ചു പറയാതെ മറ്റൊന്നിനോടു ചേർത്തു പറയപ്പെടേണ്ട നാമങ്ങളുമുണ്ട്. അല്മുക്വദ്ദിം (മുന്തിപ്പിക്കുന്നവൻ) അല്മുഅഖ്ഖിർ (പിന്തിപ്പിക്കുന്നവൻ), അല്അവ്വൽ അല്ആഖിർ, അല്ബാസിത്വ് അല്ക്വാബിദ്വ്, അള്ള്വാഹിർ അല്ബാത്വിന്, എന്നിങ്ങനെ എതിരർത്ഥം അറിയിക്കുന്ന നമങ്ങളാണ് അവ. ഇത്തരം നാമങ്ങളാണ് അൽ അസ്മാഉല്മുസ്ദവജഃ ( ഇരട്ടനാമങ്ങൾ). ഈ നാമങ്ങൾ എതിരർത്ഥമുള്ള നാമത്തോടു ചേര്ത്തു മാത്രമാണ് പറയപ്പെടുക. കാരണം അവകൾ ചേർത്തു പറയപ്പെടുമ്പോഴാണ് അല്ലാഹുവെ അറിയിക്കുന്നതായ അതിൻ്റെ വിശേഷണത്തിനു സമ്പൂർണത.
ഇമാം ഇബ്നുല്ക്വയ്യിം (റ) പറഞ്ഞു: അല്ലാഹുവിൻ്റെ നാമങ്ങളിൽ തനിച്ചും മറ്റൊന്നിനോടു ചേർത്തും പറയപ്പെടുന്നവയു ണ്ട്. നാമങ്ങളിൽ അധികവും ഇവയാകുന്നു.... അല്ലാഹുവിൻ്റെ നാമങ്ങളിൽ തനിച്ചുമാത്രം പറയപ്പെടാത്തവയുമുണ്ട്. അവ എതിരർത്ഥങ്ങളെ അറിയിക്കുന്ന നാമങ്ങളെ ചേര്ത്തുകൊണ്ടാണ് പറയപ്പെടുക.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ